Connect with us

മലയാള സിനിമയിലിന്നോളം കണ്ടുപഴകിയ കാമുകന്മാർക്കേറ്റ തിരിച്ചടിയായിരുന്നു ട്യൂബ് ലൈറ്റ് മണി

മലയാള സിനിമയിലിന്നോളം കണ്ടുപഴകിയ കാമുകന്മാർക്കേറ്റ തിരിച്ചടിയായിരുന്നു ട്യൂബ് ലൈറ്റ് മണി. ട്യൂബ് ലൈറ്റ് ദേഹത്തടിച്ച് കസർത്തു കാണിക്കുന്നതിനോടൊപ്പം കരുത്തുറ്റ ശരീരം

 58 total views

Published

on

Basith Bin Bushra

മലയാള സിനിമയിലിന്നോളം കണ്ടുപഴകിയ കാമുകന്മാർക്കേറ്റ തിരിച്ചടിയായിരുന്നു ട്യൂബ് ലൈറ്റ് മണി. ട്യൂബ് ലൈറ്റ് ദേഹത്തടിച്ച് കസർത്തു കാണിക്കുന്നതിനോടൊപ്പം കരുത്തുറ്റ ശരീരം വെച്ച് ജെസിബിയെയും ട്രെയിനിനെയും ഗുണ്ടകളെയുമൊക്കെ ആരാധിക്കുന്ന മണി. അവിചാരിതമായി വൽസമ്മയെ കാണുന്ന മണിയുടെ ആരാധനയും സ്നേഹവും പ്രണയവും പിന്നീട് അവളിലേക്ക് ചുരുങ്ങുന്ന സംഭവവികാസം അയാളുടെയും നമ്മുടെയും പുരുഷബോധത്തിന്റെ നാഭിക്കേറ്റ തൊഴിയായിരുന്നു. വൽസമ്മ വേശ്യയാണെന്നും മുൻപൊരുപാട് പുരുഷന്മാരോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമുള്ള പൊതുബോധത്തിന്റെ ആശങ്കകൾ മണിയെ ഏശിയില്ല.

May be an image of 3 peopleവൽസമ്മയെ ആലോചിച്ച് മണി നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്തു. അവൾ നടക്കുന്ന വഴിയിൽ ട്യൂബ് ലൈറ്റുകൾ കൂട്ടിയിട്ട് അതിനു മേലേക്ക് ചാടി അവളെ ഇമ്പ്രസ് ചെയ്യിക്കാൻ മണി ശ്രമിച്ചു. തണ്ടും തടിയുമുണ്ടായിട്ടും വൽസമ്മയുടെ കുത്തിനു പിടിച്ച് തന്റെ അധികാരം സ്ഥാപിക്കുന്നതിനു പകരം, അവളുടെ അവഗണനകളെ അവഗണിച്ച്, മടുപ്പില്ലാതെ മണി വൽസമ്മയെ പ്രണയിച്ചു. മഴയും ക്ലാരയുമെന്ന മലയാളത്തിലെ പകരം വെക്കാനില്ലാത്ത പ്രണയത്തിനു മുകളിൽ, മഴയും മണിയും തകർത്തു പെയ്ത പകലിൽ വൽസമ്മ അയാളെ നോക്കി പ്രണയപരവശയായി പുഞ്ചിരിച്ചത് നമുക്ക് പുതുമയായിരുന്നു.
‘ഞാൻ ചെറിയൊരു പടക്കമാടോ’ എന്ന അവളുടെ പരിചയപ്പെടുത്തലിൽ ‘എനിക്ക് വൽസമ്മയെ ഇഷ്ടമാണ്, ഐ ലവ് യൂ’ എന്ന് ശുണ്ഠിയോടെ പറഞ്ഞ് മണി മുഖം തിരിച്ചു നിന്നപ്പോൾ പകച്ചു പോയത് മലയാള സിനിമയിലെ നായക സങ്കല്പം തന്നെയായിരുന്നു. പെണ്ണായാലേ വൽസമ്മയെ മനസ്സിലാക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ പെൺ വേഷം കെട്ടി അവളെ മനസ്സിലാക്കാനും സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെ പ്രതികരിച്ച് പൗരബോധം ഉയർത്താനും മണി ശ്രമിച്ചു.

Tamaar Padaar - Google Play वरील चित्रपटഒടുവിൽ, താടി ബോധമാണെന്നും അത് വളർന്നു കൊണ്ടിരിക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെ ബസിറങ്ങുന്ന മണി മല കയറിപ്പോയത് പ്രാണപ്രേയസിയുടെ അരികിലേക്കാണ്. ‘ദൂരെയേതോ കാനാൻ ദേശത്ത് താടിക്കുള്ളിൽ ആ പ്രേമം സുരക്ഷിതമായിരുന്നു.’

ഇഷ്ടപ്പെട്ട പടമാണ്. അഡ്വ. ജയശങ്കറിന്റെ നറേഷൻ നന്നായി ഇഷ്ടപ്പെട്ടു. പാട്ടുകളും ഇഷ്ടപ്പെട്ടു. മേക്കിംഗും ട്രീറ്റ്മന്റും ഇഷ്ടപ്പെട്ടു. പുരുഷന്റെയും വനിതയുടെയും മകനായി പൊലീസുകാരൻ പൗരനെത്തിയതൊക്കെ സംവിധായകൻ പറഞ്ഞ കൃത്യമായ രാഷ്ട്രീയമായിരുന്നു. ജമ്പർ തമ്പിയും ട്യൂബ് ലൈറ്റ് മണിയും ചേർന്ന അരികുവൽകരിക്കപ്പെട്ടവരുടെ പ്രതിഷേധം ടയറിൽ കുടുങ്ങിപ്പോകുന്നതും അവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതുമൊക്കെ ഇത്തരം പൊളിറ്റിക്കൽ ചിന്തകളായിരുന്നു. പിന്നെയെന്തു കൊണ്ട് പടം പൊട്ടിയെന്ന ചോദ്യത്തെ അവഗണിക്കുന്നു. അറിയില്ല!

സിനിമ: ടമാർ പടാർ

 59 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement