തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന. കേഡി എന്ന ചിത്രത്തിലൂടെയാണ് കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ തമന്ന പ്രതികരിക്കുന്നത് തന്റെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളെ കുറിച്ചാണ് .വിവാഹത്തെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി നടി . മുംബൈയിലെ പ്രമുഖ വ്യവസായിയുമായി തമന്ന വിവാഹിതയാകുന്നുവെന്നായിരുന്നു വാർത്തകൾ. ഇത് വെറും അഭ്യൂഹമാണെന്ന് പറഞ്ഞ് തമന്ന നിഷേധിച്ചു.
ഇതേക്കുറിച്ച് നടി തമന്ന പറഞ്ഞു, “ഞാൻ സിനിമയിൽ വന്നിട്ട് 17 വർഷമായി, സിനിമയിൽ ഇത്രയും വർഷം തുടരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.വലിയ നായകനും ചെറിയ നായകനും എന്ന വ്യത്യാസമില്ലാതെ ആരുടെ കൂടെയും അഭിനയിക്കാൻ തയ്യാറാണ്. എന്റെ കഥാപാത്രം മികച്ചതായിരിക്കണമെന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. സ്വാഭാവികമായും, പെൺകുട്ടികൾ വിവാഹപ്രായത്തിൽ എത്തുമ്പോൾ, എല്ലാവരും വിവാഹത്തെക്കുറിച്ചാണ് ചോദിക്കുന്നത്.
ഞങ്ങളുടെ വീട്ടിൽ പോലും അവർ എന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു. അവരും വരനെ തേടുകയാണ്. പക്ഷെ ഞാൻ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. എന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുത്. ഞാൻ നേരത്തെ ഒരു ഡോക്ടറെ വിവാഹം കഴിച്ചെന്നും ഇപ്പോൾ അവർ പറയുന്നത് ഒരു വ്യവസായിയെ വിവാഹം കഴിക്കാൻ പോകുകയാന്നുമൊക്കെയാണ് . ആ സമയം വരുമ്പോൾ ഞാൻ പറയാം.” – തമന്ന പറഞ്ഞു