തമിഴിന്റെ പ്രിയ താരമാണ് അജിത്. കേരളത്തിലും ശക്തമായ ഫാൻസ് ഉള്ള നടനാണ് അദ്ദേഹം. അജിത് നായകനായ ‘വലിമൈ’ വലിയ വിജയമായിരുന്നു. ചിത്രം 200 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. അജിത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ തമിഴ്നാട്ടിലും കേരളത്തിലും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. അദ്ദേഹം കേരളത്തിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാലക്കാട് പെരുവമ്പ ക്ഷേത്രത്തിൽ ആണ് അദ്ദേഹം ദർശനം നടത്തിയത്. ആയുർവേദ ചികിത്സയ്ക്ക് വേണ്ടി പാലക്കാട് ഗുരുകൃപയില്‍ എത്തിയതായിരുന്നു അദ്ദേഹം. അങ്ങനെയാണ് പെരുവമ്പ ക്ഷേത്രത്തിൽ ദർശനം നടത്തിയത് . ഈ ക്ഷേത്രതിലെ പ്രതിഷ്ഠ മഹാദേവന്റെ വൈദ്യനാഥ സങ്കല്‍പ്പമാണ് .