വിജയകാന്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
307 VIEWS

ഒരുകാലത്തു തമിഴ് സിനിമാ രംഗത്തെ മുടിചൂടാമന്നന്മാരിൽ ഒരാളായിരുന്നു വിജയകാന്ത്. ഗ്രാമീണ ശൈലിയിലെ നായകവേഷങ്ങൾ അദ്ദേഹത്തെ കൂടുതൽ ജനസമ്മതനാക്കി. സിനിമയിൽ നിന്നും പിന്നീട് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തമിഴ്‌നാട്ടിൽ ഏറെ ചലനമുണ്ടാക്കിയ ഡിഎംഡികെ എന്ന രാഷ്ട്രീയപാർട്ടിയുടെ അമരക്കാരനാകുകയും തമിഴ് നാടിൻറെ പ്രതിപക്ഷനേതാവാകുകയും ചെയ്ത വിജയകാന്ത് ഇപ്പോൾ ആരോഗ്യകാരണങ്ങളാൽ ഒരു മേഖലയിലും സജീവമല്ല.

വളര്‍ന്നതിനേക്കാള്‍ വേഗത്തില്‍ തളര്‍ന്ന ചരിത്രമാണ് വിജയകാന്തിന്‍റെ രാഷ്ട്രീയ ജീവിതത്തിന്. എം.ജി.ആറിനെ പോലെ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിയിരുന്ന താരം. പക്ഷേ രാഷ്ട്രീയക്കാരന്‍ ആയപ്പോള്‍ ആ ചേര്‍ത്തുനിര്‍ത്താനുള്ള രസതന്ത്രം മറന്നുപോയി. ഇപ്പോൾ വിജയകാന്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തെ അനാരോഗ്യം വിഴുങ്ങിയിരിക്കുന്നു എന്ന് ചിത്രത്തിൽ നിന്നും മനസിലാക്കാം. പതിറ്റാണ്ടുകൾ നീളുന്ന അഭിനയ ജീവിതത്തിലൂടെ തമിഴിന്റെ പ്രിയപ്പെട്ട ഹീറോ, ജയലളിതയേയും കരുണാനിധിയെയും വെല്ലുവിളിച്ച ഊർജ്ജസ്വലനായ നേതാവ് ..ഇപ്പോൾ എല്ലാത്തിൽ നിന്നും മടക്കം.

**

LATEST

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ