കെജിഎഫ് ചാപ്റ്റർ രണ്ടിൽ അധീരയായി വന്നു കൊടുംവില്ലൻ വേഷം അവതരിപ്പിച്ച ബോളീവുഡ് താരം സഞ്ജയ് ദത്ത് ഇനി വിജയ്യുടെ വില്ലനാകുന്നു എന്നാണ് റിപ്പോർട്ടുകൾ. വിജയുടെ അറുപത്തി ഏഴാമത് സിനിമയായ ദളപതി 67 -ലാകും സഞ്ജയ്ദത്തിന്റെ വില്ലൻ വേഷം. മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജ്ഉം വിജയ്യും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. അടുത്തവർഷത്തോടെ ചിത്രീകരണം ആരംഭിക്കും. ഒരു ആക്ഷൻ-മാസ് ത്രില്ലർ ആയിരിക്കും ചിത്രം.
**