Masharsha I

കാലൈ പിടിത്ത് പാരാട്രി എന്നാണ് ബൈ ലൈൻ . തമിഴ് പത്രങ്ങളിലെ ലീഡിങ് സ്റ്റോറി നമ്മ നാട്ട് മുഖ്യനെ കുറിച്ചാണ് . കാലയ് പിടിത്തു കൈ കുലുക്കി കേരള മുതൽവർ എന്നാണ് സ്റ്റോറി . വാർത്ത മുഴുവൻ വായിച്ചപ്പോ അഭിമാനം കൊണ്ട് രോമാഞ്ചം ഉണ്ടായി . നക്കീരൻ പ്രത്യേക വീഡിയോ സ്റ്റോറി ചെയ്തിരിക്കുന്നു . തമിഴ്‌നാട് സിനിമാ ലോകം ഒന്നടങ്കം കയ്യടിക്കുന്നു . ഒരിക്കൽ സൂര്യ പറഞ്ഞത് ഓർക്കുന്നു . ഫ്ളൈറ്റിൽ യാത്ര ചെയ്യാൻ നിൽക്കുന്നു . വിമാനം ഒരുമണിക്കൂർ ലേയ്റ്റ്‌ . വിമാനത്തിൽ ഇരിക്കുമ്പോ ഒരു മനുഷ്യൻ ബഹളങ്ങൾ ഒന്നുമില്ലാതെ കടന്നു വന്നു . നോക്കുമ്പോ കേരളാ മുതൽ അമൈചർ പിണറായി സാർ . ബഹുമാനത്തോടെ ചാടി എഴുന്നേറ്റു . അതിന് സമ്മതിക്കാതെ കൈ പിടിച്ചിരുത്തി . പിന്നീടുള്ള യാത്രയിൽ ഒരു സ്നേഹനിധിയായ ഹെഡ് മാസ്റ്ററുടെ മുന്നിൽ ഇരിക്കുന്ന അനുഭവം ആയിരുന്നു . പതിഞ്ഞ ശബ്ദത്തിൽ വിശേഷങ്ങൾ ചോദിച്ചു . ഇറങ്ങാൻ നേരം ലഗേജ് എടുക്കാൻ സഹായിക്കാൻ തുടങ്ങിയപ്പോ വിലക്കി . ആ പെട്ടിയുമെടുത്ത് അൽപ്പം കൂനുള്ള ആ മനുഷ്യൻ നടന്ന് നീങ്ങി .

സൂര്യക്ക് അതൊരു ഷോക്ക് ആയിരുന്നു . കാരണം അവരുടെ മുഖ്യമന്ത്രിയെ ഇങ്ങനെ അടുത്ത് കിട്ടില്ല . അവരുടെ മുഖ്യമന്ത്രി പാസ് ചെയ്യുന്നതിന് അര മണിക്കൂർ മുന്നേ റോഡ് ബ്ലോക്ക് ചെയ്യും . ഫയർ എഞ്ചിൻ മുതൽ ആംബുലൻസ് വരെ നൂറുകണക്കിന് വാഹനങ്ങൾ അതിൽ SPG വശങ്ങളിൽ തൂങ്ങി കിടക്കും . കോടീശ്വരന്മാർ ആയിരിക്കും വ്യക്തിപരമായി . ഒന്നുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും പോകെ പോകെ കോടാനുകോടി സമ്പാദ്യങ്ങളുടെ ഉടമകൾ ആകുന്ന ഭരനാധിപന്മാർ ആണ് അവരുടെ നേതാക്കൾ . കഴിക്കുന്ന ഭക്ഷണം ചവച്ചു കൊടുക്കാൻ വരെ പരിചാരകർ ഉള്ള നേതാക്കളുടെ ഇടയിൽ സൂര്യ കാണുന്നത് സ്വന്തം പെട്ടിയും താങ്ങി കൂനി നടന്നു പോകുന്ന എന്നാൽ അടുത്തിരുന്നു സ്നേഹത്തോടെ വർത്തമാനം പറയുന്ന കരുതലുള്ള രക്ഷകർത്താവിനെ പോലെ അനുഭവപ്പെടുന്ന മുഖ്യമന്ത്രിയെയാണ് . കേരളത്തിൽ അല്ലാതെ ഇന്ത്യയിൽ ഒരിടത്തും കാണാൻ കഴിയാത്ത കാഴ്ച . ഒരുപക്ഷേ പണ്ടായിരുന്നെങ്കിൽ പശ്ചിമ ബംഗാളിലും ത്രിപുരയിലും കണ്ടേക്കാം എന്നല്ലാതെ . അതിന് കാരണം അവരുടെ പ്രത്യയ ശാസ്ത്രം അവരെ പഠിപ്പിച്ച മൂല്യം അതായത് കൊണ്ടാണ് .

ഇനി പ്രണവ് പറയുന്നത് കേൾക്കൂ .

ഞങ്ങള് കേറിച്ചെല്ലുമ്പോ തന്നെ അദ്ദേഹം ഭയങ്കര ചിരിയാരുന്നു. ചിരിച്ചോണ്ടാണ് ഞങ്ങളെ സ്വീകരിച്ചതൊക്കെ. എന്നിട്ട് അടുത്തന്നെ കസേരയിട്ട് അതിലിരിക്കാന്‍ പറഞ്ഞു. ഞാന്‍ ചെന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു.എന്റെ കയ്യിലുള്ള തുകയോണ്ട് ഒന്നും ആകില്ലെന്നറിയാം, എന്ന് പറഞ്ഞപ്പോ, അദ്ദേഹം എന്നെ തിരുത്തി. ഒരുപാട് മൂല്യമുണ്ട് പ്രണവ് തരുന്ന ഈ തുകയ്ക്ക് എന്നദ്ദേഹം പറഞ്ഞു .

ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ നേരത്ത്…. ഷേക്ക് ഹാന്‍ഡല്ല, എനിക്ക് ഷേക്ക് ലെഗ് ആണല്ലോ.അങ്ങനെ ഞാനദ്ദേഹത്തിന് നേരെ കാല്‍ നീട്ടി. അദ്ദേഹം എന്റെ കാലില്‍ തൊട്ടു. ഒരു സ്പാര്‍ക്കായിരുന്നു അന്നേരം ഉള്ളില്… ആ സ്പാര്‍ക്ക് ഇപ്പഴും എന്റെ ശരീരത്തില്‍ നിക്കുന്ന പോലെ തോന്നുന്നു. ചെലപ്പോ, നിങ്ങളൊക്കെ പറയണ, ആ ഫോട്ടോയ്ക്കുള്ള പ്രത്യേകത ഇതുതന്നെ ആകും കെട്ടോ…ഭിന്നശേഷിക്കാര്‍ക്ക് ഈ സര്‍ക്കാര്‍ താങ്ങാകുമെന്ന് നൂറ് ശതമാനവും ഞാന്‍ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ വിശ്വാസത്തെ ഉറപ്പിച്ചോളാൻ അദ്ദേഹം പറഞ്ഞു . അതെനിക്ക് തന്ന ആത്മവിശ്വാസം ചെറുതല്ല .

പിന്നെ സെല്‍ഫിയെടുക്കാമോ എന്ന് ചോദിച്ചു. സമ്മതം തന്നപ്പോള്‍ ഫോണുമായി അടുത്തേക്ക് നീങ്ങിനിന്നു, ചിരിക്ക്യോന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയങ്ങോട്ട് നിറഞ്ഞു. എന്റെ ഭാഗ്യത്തിന് ആ ചിരി ക്ലിക്കായി . ആ സെൽഫി എന്റെ കയ്യിലുണ്ട് . ആകെ മൊത്തം അദ്ദേഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി .

എനിക്ക് പറയാനുള്ളത് ചെന്നിത്തലയോട് ആണ് . വ്യക്തിത്വം എന്നത് ജന്മനാ ഉള്ളതാണ് . പിണറായിയെ അനുകരിക്കുകയല്ല വേണ്ടത് . താൻ തന്നോട് സത്യസന്ധത കാണിച്ചാൽ മതി . അതായത് ഉത്തമാ സ്വന്തം പേജിൽ നിന്ന് തനിക്ക് ഇഷ്ടമില്ലാത്ത കമന്റ് ഇടുന്നവരെ ബ്ലോക്കുന്ന അത്ര ചെറിയ മനസ്സിനുടമയാണ് താൻ . തനിക്കൊരു നേതാവിന്റെ ഗുണം ഇല്ല . കള്ളന്മാരെ നയിക്കാൻ പറ്റും എന്നല്ലാതെ മനുഷ്യരെ നയിക്കാനുള്ള ശേഷിയില്ല . താനൊരു കള്ളനും അസഹിഷ്ണുത മുറ്റിയ മനുഷ്യനും ആണ് .അതുകൊണ്ടാണ് പ്രണവിനൊപ്പം താനെടുത്ത ചിത്രം അശ്ലീലമായി ആളുകൾക്ക് തോന്നുന്നത് . ദയവായി ശ്രദ്ധിക്കുമല്ലോ .

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.