തമിഴ് ചലചിത്ര താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു, അഥർവ്വ എന്നിവർക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് ഏർപ്പെടുത്തി.നിർമ്മാതാവ് മൈക്കിൾ രായപ്പനുമായി “അൻപാനവൻ അടങ്കാതവൻ അസറാദവൻ” സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് തുടങ്ങിയ തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണ് ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്.നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിൽ ആണ് വിശാലിന് വിലക്ക്. തേനാണ്ടൽ മുരളി നിർമ്മിക്കുന്ന ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണം പൂർത്തിയായതിന് ശേഷം ഷൂട്ടിങ്ങിന് എത്താതിരുന്നത് നിർമാതാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ധനുഷിനെതിരെയുള്ള പരാതി.മിന്നൽ വീരൻ സിനിമയുടെ നിർമ്മാതാവ് മതിയഴഗൻ നൽകിയ പരാതിയിൽ നടന്‍ അഥര്‍വയുടെ പ്രതികരണം തൃപ്തികരമല്ലെന്നും പ്രശ്ന പരിഹാരത്തിന് നടന്‍ സഹകരിച്ചില്ലെന്നും ആരോപിച്ചാണ് വിലക്ക്.സംഘടനയുമായി നടന്മാര്‍ സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ താരങ്ങൾക്ക് തമിഴ് സിനിമയിലെ ഒരു നിർമ്മാതാവിനൊപ്പവും വർക്ക് ചെയ്യാൻ സാധിക്കില്ല.

You May Also Like

പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 AD’; ‘ഭൈരവ ആന്തം’ റിലീസായി

നാളുകളായുള്ള കാത്തിരിപ്പിന് വിരാമം. ‘കൽക്കി 2898 AD’ യുടെ അണിയറപ്രവർത്തകർ ‘ഭൈരവ ആന്തം’ റിലീസ് ചെയ്തു

ഇതാണോ ഭരതനാട്യം ? ചന്ദ്രമുഖി 2 ലെ ഗാനരംഗത്തിൽ കങ്കണയെ ട്രോളി സോഷ്യൽ മീഡിയ

തന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘ചന്ദ്രമുഖി 2’ ലെ ‘സ്വഗതാഞ്ജലി’ എന്ന പുതിയ ഗാനം പുറത്തിറക്കിയതോടെ…

ബാഹുബലിയിലെ ഭല്ലാല ദേവന്റെ രഥവും റോയൽ എൻഫീൽഡും തമ്മിലുള്ള ബന്ധം എന്താണ് ?

ഭല്ലാല ദേവന്റെ രഥത്തിലുമുണ്ട് ഒരു റോയൽ ടച്ച്⭐ അറിവ് തേടുന്ന പാവം പ്രവാസി ????ബാഹുബലിയിലെ അസാധാരണമായ…

താൻ അന്വേഷിക്കുന്ന ഒരു കുറ്റവാളിയിൽ ഒബ്‌സെസ്സ്ഡ് ആയ ഒരു പോലീസ് ഉദ്യോഗസ്ഥൻ

Vani Jayate 2018 ൽ പുറത്തിറങ്ങിയ ആദ്യഭാഗവും കഴിഞ്ഞ വാരം സ്ട്രീമിങ് തുടങ്ങിയ രണ്ടാം ഭാഗവും…