ഒരു ചെറിയ കുറ്റത്തിന് ലാത്തി മലദ്വാരത്തിൽ കുത്തിക്കയറ്റി അച്ഛനെയും മകനെയും കൊന്ന ഇന്ത്യൻ പോലീസ്

84

Rahul Humble Sanal

തമിഴ്നാട്ടിൽ തൂത്തുക്കുടി ജില്ലയിൽ സാത്താൻ കുളം എന്ന സ്ഥലത്ത് ഒരു പിതാവിനെയും മകനെയും പോലീസ് കസ്റ്റഡിയിൽ അതിക്രൂരമായി മർദ്ദിച്ച് കൊന്ന സംഭവം വൻ വിവാദമായിരിക്കുകയാണ്. പിതാവ് ജയരാജൻ (58) മകൻ ഫെനിക്സ് (30) എന്നിവരെയാണ് ലോക് ഡൗൺ സമയത്ത് കടയടക്കാൻ പത്ത് മിനിട്ട് താമസിച്ചു എന്ന പേരിൽ കസ്റ്റഡിയിൽ എടുക്കുകയും, പോലീസിൻ്റെ കൃത്യനിർവ്വഹണത്തിന് തടസം നിന്നു എന്ന പേരിൽ കേസ് എടുക്കുകയും ചെയ്തത്.. അടുത്ത മാസം വിവാഹിതനാകേണ്ടിയിരുന്നയാളാണ് കൊല്ലപ്പെട്ട ഫെനിക്സ്.

പോലീസിൻ്റെ മർദ്ദനമുറകൾ ആരുടെയും മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.അച്ഛനെയും മകനെയും ഒരേ ലോക്കപ്പിൽ പൂർണ്ണ നഗ്നരാക്കി ലാത്തി മലദ്വാരത്തിൽ കുത്തി കയറ്റിയാണ് പോലീസ് മർദ്ദിച്ച് കൊന്നത്. മരിച്ച ജയരാജിൻ്റെ മകൾ ഒരു മാധ്യമത്തിന് കൊടുത്ത പ്രതികരണത്തിൽ നിന്നു തന്നെ മർദ്ദനത്തിൻ്റെ ഭീകരാവസ്ഥ മനസിലാക്കാം.
“Imagine, if a man doesn’t even have his front and backside. That is how my brother looked when his friends saw his dead body.”
USA യിൽ ജോർജ് ഫ്ലോയിഡിനെ മർദ്ദിച്ച് കൊന്ന പോലീസിൻ്റെ കിരാത നടപടിയെക്കുറിച്ച് പ്രതികരിച്ച നമ്മളൊക്കെ തൊട്ടടുത്ത സംസ്ഥാനത്തും, ഇടക്കിടക്ക് നമ്മുടെ നാട്ടിലും നടക്കുന്ന പോലീസ് അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്.സംഭവം തമിഴ്‌നാടിന് പുറത്ത് എത്ര പേർ അറിഞ്ഞു എന്നത് തന്നെ സംശയമാണ് .തൂത്തുക്കുടി കസ്റ്റഡി മരണം നടന്ന് അഞ്ചാം ദിവസമായിട്ടും തമിഴ്നാടിലുടനീളം പ്രതിഷേധം ഓരോ ദിവസവും കനത്ത് വന്നിട്ടും ആനക്കും പശുവിനും പട്ടിക്കും വേണ്ടി വരെ പകലന്തിയോളം കുരച്ച്ചാടുന്ന നാഷണൽ മീഡിയ ചാനലുകളും നോർത്തി സെലിബ്രിറ്റികളും സംഭവം അറിഞ്ഞ മട്ടില്ല.