Taniya Alexander എഴുതുന്നു 

കന്യാസ്ത്രീയാണുപോലും കന്യാസ്ത്രീ.
കന്യാസ്ത്രീ ആയാൽ ആദ്യം വേണ്ടത് അനുസരണയാണ്.

അനുസരണയെന്നാൽ ബൈബിൾ അനുസരിച്ചു ജീവിക്കുന്നതു മാത്രമല്ല
സഭാപിതാക്കന്മാരുടെയും പിതാക്കിമാരുടെയും ശാസനകൾ അനുസരിച്ച് ജീവിക്കുന്നതും മാത്രമല്ല അനുസരണ.
പിന്നെയോ, സഭാപിതാക്കന്മാരും പിതാക്കിമാരും ചെയ്യുന്നത് കണ്ടുമനസ്സിലാക്കി അതുപോലെ പ്രവർത്തിക്കുന്നതുകൂടിയാണ് അനുസരണ.

പത്തുമുപ്പതു വർഷമായില്ലേ മഠത്തിൽ ചേർന്നിട്ട്….
എന്നിട്ടും ലൂസിക്ക് മാത്രമെന്താണ് ഇതൊന്നും മനസിലാകാത്തത്.

പട്ടാപ്പകലാണോ പത്രപ്രവർത്തകരെ മഠത്തിൽ കയറ്റുന്നത്.
അതിനൊക്കെ ഒരു സമയമുണ്ട് ലൂസി.
ഇനിയും ലൂസിക്ക് മനസിലാകുന്നില്ലേ….
ഫ്രാങ്കോ സ്വന്തമായി സ്ഥാപിച്ച ‘കന്യാ…സ്ത്രീ മഠത്തിൽ’ ഫ്രാങ്കോ പൊയ്ക്കൊണ്ടിരുന്നതു പോലെയാണോ ലൂസിയെ കാണാൻ മാധ്യമ പ്രവർത്തകർ വന്നത്….

ചെയ്യുന്ന കാര്യത്തിൽ ഒരു മാന്യതയൊക്കെ വേണം ലൂസി.
മാന്യമായി കാര്യങ്ങൾ ചെയ്‌താൽ സഭ സഹായിക്കും.
കുറവിലങ്ങാട്ടെ കന്യാസ്ത്രീയോട് ഫ്രാങ്കോയ്ക്ക് കമ്പം തോന്നി. ഫ്രാങ്കോ മാന്യമായി ചോദിച്ചു. കന്യാസ്ത്രീ സമ്മതിച്ചില്ല. ബലാൽസംഘം ചെയ്തു. കന്യാസ്ത്രീക്ക് മാന്യമായി അങ്ങ് സമ്മതിച്ചു കൊടുക്കാമായിരുന്നല്ലോ. ഇവിടെ അനുസരണക്കേട് കാണിച്ചതാരാണ്, കന്യാസ്ത്രീയല്ലെ.
അനുസരണക്കേട് കാണിച്ചതും പോരാഞ്ഞിട്ട് തെരുവിൽ സമരവും……..
അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നേം നായക്ക് മുറുമുറുപ്പ് എന്നു പറയുന്നതുപോലല്ലേ കന്യാസ്ത്രീകൾ ചെയ്തത്. അവരെയൊക്കെ പുറത്താക്കുകയല്ലാതെ പിന്നെന്താണു ചെയ്യേണ്ടത്.

ഫ്രാങ്കോ മാന്യമായി കാര്യങ്ങൾ ചെയ്തു, ഫ്രങ്കോയെ സഭ സഹായിച്ചു.

“ഫാദർ” റോബിൻ വടക്കൻചേരിയുടെ കാര്യം നോക്കു.
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. പെങ്കൊച്ചിന്റെ അച്ഛനാണ് അത് ചെയ്തതെന്ന് പറഞ്ഞു റോബിൻ മാന്യമായങ്ങ് തലയൂരി. സഭ മാന്യമായി അത് വിശ്വസിച്ച് റോബിനു വേണ്ട എല്ലാ സഹായവും ചെയ്തു, ഇപ്പോഴും ചെയ്യന്നു. റോബിനെ സഭ പുറത്താക്കിയോ ലൂസി ? ഇല്ലല്ലോ.
അതാണു ഞാൻ പറഞ്ഞത് മാന്യമായി കാര്യങ്ങൾ ചെയ്‌താൽ മാന്യമായി സഭ സഹായിക്കും എന്ന്.

ആലംചേരി വസ്തുക്കച്ചവടം നടത്തി കോടികൾ വെട്ടിച്ചു. തെമ്മാടികളായ കുറെ അച്ചന്മാർ അതിനെ ചോദ്യം ചെയ്തു. അവർക്കതിന്റെ വല്ല കാര്യവുമുണ്ടോ. കാലത്തെണീറ്റു കുർബാനയും ചെല്ലി, കിട്ടുന്ന വൈനും മൂഞ്ചി പള്ളിമേടയിൽ ചുരുണ്ടു കൂടിയിരുന്നാൽ പോരെ. അവരുടെയാരുടേം വീട്ടീന്നു കൊണ്ടുവന്നതൊന്നും അല്ലല്ലോ.
സഭാപിതാവിനെ ചോദ്യം ചെയ്യുന്നതിലും വലിയ അനുസരണക്കേടുണ്ടോ. സഭ വേണ്ട പണിയുംകൊടുത്തു. കണ്ടില്ലേ, ഇപ്പോൾ ഒറ്റയെണ്ണത്തിനും പോലീസ് സ്റ്റേഷനീന്നും കോടതീന്നും ഇറങ്ങീട്ട് നേരമില്ല.

ഇനിയും വേണോ ലൂസി ഉദാഹരണങ്ങൾ….

ഫാ. എഡ്വിൻ ഫിഗറസ്.
പതിനാലുകാരിയായ പെൺകുട്ടിയോടും അമ്മയോടും മാറിമാറി ചോദിച്ചു അനുസരിച്ചില്ല, അമ്മയേയും മകളേയും എഡ്വിൻ ബലാൽസംഗം ചെയ്തു. അനുസരണക്കേടു കാട്ടിയ അമ്മേനേം മകളേം സഭ കൈവിട്ടു. എഡ്വിനെ സംരക്ഷിക്കുന്നു.

ഫാ. തോമസ് താന്നിക്കും തടത്തിൽ.
ബ്രിട്ടീഷ് യുവതിയോട് കമ്പം തോന്നി, ചോദിച്ചു, അനുസരിച്ചില്ല. അച്ഛന് നല്ല ദേഷ്യം വന്നു. ബലാൽസംഗം ചെയ്തു. എന്നിട്ടും അരിശം തീരാഞ്ഞിട്ട് അവരുടെ ആയിരത്തിമുന്നൂറു പൗണ്ടും മൊബൈൽ ഫോണും ആഭരണങ്ങളും അടിച്ചെടുത്തു. സഭ പറഞ്ഞു ബ്രിട്ടീഷുകാരി മദാമ്മക്ക് അങ്ങിനെ തന്നെ വേണം. അവർ എത്രകാലം നമ്മേ അടക്കി ഭരിക്കുകയും കൊള്ളയടിക്കുകയും ചെയ്തവരാണ്. അനുസരണയില്ലാത്തവർ അഹങ്കാരികൾ……

അതുകൊണ്ടു ലൂസി, ഇനിയെങ്കിലും അനുസരണയോടെ ജീവിക്കു.
എന്തിനാണ് പുറജാതിക്കാരെയും അൽമായരെയും മഠത്തിൽ കേറ്റുന്നത്, അതും പട്ടാപകൽ. നോബിളിനെ പോലെ നല്ല ഉശിരുള്ളവന്മാർ രാത്രിയിൽ മതിൽ ചാടി വരാൻ തയ്യാറായി നിൽക്കുമ്പോൾ ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ. പിന്നെ ലൂസി, ചൂരിദാർ പറ്റില്ലാട്ടോ. കുപ്പായം തന്നെ വേണം. രാത്രിയിൽ ചൂരിദാറൊക്കെ വല്യ ബുദ്ധിമുട്ടാന്നെ………

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.