UAE അറ്റാഷെ ഇന്ത്യ വിട്ടു..എന്നുള്ളതാണല്ലോ ഇപ്പൊ ചൂട് വാർത്ത.. അപ്പൊ ഒരു കാര്യം പറയാം
ഈ അറ്റാഷെ എന്നു പറയുന്നത് വേറൊരു രാജ്യത്തിന്റെ പ്രതിനിധി ആണ്.. കൊലപാതകം ഒഴിച്ചു വേറൊരു കേസിലും അയാളെ തടഞ്ഞു വക്കാനോ കേസെടുക്കാനോ അകത്തിടാനോ.. നമ്മുക്ക് പറ്റില്ല… അയാളുടെ രാജ്യത്തിന്റെ അനുവാദം കൂടാതെ അയാളുടെ കോണ്സുലേറ്റിൽ കേറി അയാളെ ചോദ്യം ചെയ്യാൻ പോലും NIA അല്ല ഏതു കൊമ്പത്തെ ഏജൻസി ആണേലും കഴിയില്ല…
ജനീവ കൺ വൻഷൻ മൂലം ഉള്ള നയതന്ത്ര പരിരക്ഷ ആണത്.. അതു ലംഘിച്ചാൽ രാജ്യങ്ങൾ തമ്മിൽ ഉള്ള ബന്ധങ്ങൾ തകരും.. ഒരു പക്ഷെ ലോകത്തു അമേരിക്ക മാത്രം ലംഘിക്കുന്ന ഒരു കാര്യം ആണത്.
അയാൾക്കെതിരെ കേന്ദ്രസർക്കാർ ഒരു യാത്രാവിലക്കു നോട്ടിഫിക്കേഷൻ എയർപോർട്ടുകളിൽ കൊടുക്കത്തിടത്തോളം കാലം ..അയാൾ പോവുന്നത് കേന്ദ്രസർക്കാർ അറിയുക പോലും ഇല്ല.. അത് അറിയിക്കേണ്ട ബാധ്യത അയാൾക്കുമില്ല.ഈ കേസിൽ UAE അയാളെ ഇന്ത്യയുടെ അറിവോടെ തിരിച്ചു വിളിച്ചത് തന്നെ ആണ്.. കാരണം മാധ്യമങ്ങൾ പറയുന്നത് പോലെ സ്വർണം വന്നത് നയതന്ത്ര ബാഗ് വഴി അല്ല.. അയാൾക്കുള്ള പേഴ്സണൽ ബാഗിൽ ആണ് അതിൽ ഡിപ്ലോമാറ്റിക് ബാഗ്ഗേജ് എന്നെഴുതി എന്നു മാത്രം. അതുകൊണ്ടാണ് അതു തുറക്കാൻ കസറ്റംസിന് കേന്ദ്രസർക്കാർ അനുമതി കൊടുത്തതും..
നയതന്ത്ര ബാഗ് എന്നു പറയുന്നത് ഒരു സർക്കാർ അവരുടെ വിദേശ രാജ്യത്തെ എംബസ്സിയിലേക്കു കൊടുത്തു വിടുന്ന ഒഫീഷ്യൽ ബാഗ്ഗേജ് ആണ് തന്ത്രപ്രധാനമായതും അതീവ രഹസ്യസ്വഭാവമുള്ളതും ആയ ഡോക്യൂമെന്റസും മറ്റു വസ്തുക്കളും ആയിരിക്കും… അല്ലാതെ പൈപ്പ് ഫിറ്റിങ്സും.. ഷവറിന്റെ ടോപ്പും. ക്ലോസെറ്റിന്റെ അടപ്പും ഒന്നും ആയിരിക്കില്ല.. അതു ഈ രാജ്യത്തെ ഒരു ഏജസൻസിക്കും തുറന്നു പരിശോധിക്കാനും കഴിയില്ല.. UAE യും ആയി ഒരു പ്രശ്നം ഇല്ലാത്തിടത്തോളം കാലം കേന്ദ്രസർക്കാരിന് അതു തുറക്കാൻ അനുമതി കൊടുക്കാൻ കഴിയികയുമില്ല..
ഈ കേസിൽ അറ്റാഷയ്ക്കു എന്തോ ഒരു പങ്കുണ്ട്..ഇവിടെ വച്ചു അവരുടെ രാജ്യത്തിന്റെ ഇമേജ് മോശമാവാൻ പാടില്ല അതാണ് UAE തിടുക്കത്തിൽ അയാളെ തിരിച്ചു വിളിച്ചതും.. കാരണം UAE യുടെ അന്വേഷണം വേഗത്തിൽ ഉള്ളതാണ്.. ഇവിടുത്തെ മാതിരി രാഷ്ട്രീയ ഇടപെടലുകൾ അത്രകണ്ട് അവിടെ നടക്കില്ല.. മിക്കവാറും ഫൈസൽ ഫരീദ് എന്നവനെ ഇരുചെവി അറിയാതെ UAE ഇതിനകം പിടിച്ചു അകത്തു വച്ചിട്ടുണ്ട് ..അതാണ് അവനെ കാണാനില്ല എന്നു പറഞ്ഞു കേൾക്കുന്നത്.
ഇനി ഇപ്പൊ അറ്റാഷെയ്ക്കു ചോദ്യങ്ങൾ അയച്ചു കൊടുത്തു അയാളുടെ റിപ്ലൈ കാത്തിരിക്കാം NIA യ്ക്ക്.വമ്പന്മാർ ഉള്ള കളി ആണ്.. ഒരു സ്വപ്നയിലേക്കു മാത്രം ഇതൊതുങ്ങുമോ.. അതോ.. തേച്ചു മായ്ച്ചു കളയുമോ.കാത്തിരുന്ന കാണാം രാജ്യം എന്തു ചെയ്യുമെന്ന്..