Tatvika Vinoddev
റായ്യിൽ നിന്നും തിരിച്ചു വരുമ്പോൾ വണ്ടിയിൽ നിറച്ച് തമിഴ്നാട്ടിലെ തിരുപ്പൂരിലേക്കും സേലത്തെക്കും ചെന്നൈയിലേക്കും നമ്മുടെ കേരളത്തിലേക്കുള്ള, ജാർഖണ്ഡ്, ബിഹാർ ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ആദിവാസികൾ ആയിരുന്നു.
ആന്ധ്രയിലെ വിശാഖപട്ടണം സ്റ്റേഷനിലെത്തിയപ്പോൾ. പശുവിന്റെ മൂക്ക് കയറ പോലെയുള്ള പൂണൂലീട്ട അയ്യപ്പന്മാർ വണ്ടിയിൽ കയറി. ഇവർ കയറിയതും സീറ്റുകളിൽ ഇരിക്കുന്ന ആദിവാസികളെ പിടിച്ചു വലിച്ച എഴുന്നേൽപ്പിച്ചു, കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണം തട്ടി തെറിപ്പിച്ചു.
അവർ പറയുന്നത് ഈ സീറ്റുകൾ എല്ലാം തങ്ങളുടേതാണെന്നാണ്. അദിവാസികളിൽ പലരും വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവരും RAC കാരും ആയിരുന്നു. അയ്യപ്പൻമാരും അതുപോലെതന്നെ RAC കാരും വെയിറ്റിംഗ് ലിസ്റ്റ്കാരും തന്നെയായിരുന്നു. വൃത്തിയില്ലാത്ത വർഗ്ഗങ്ങൾ എന്ന് പറഞ്ഞാണ് ഇവരെ സീറ്റിൽ നിന്ന് എഴു നേൽപ്പിച്ചിരുന്നത്. ഇത് കണ്ട് എനിക്ക് അധികനേരം പിടിച്ചുനിൽക്കാൻ സാധിച്ചില്ല, ഞാൻ ചോദിച്ചു നിങ്ങൾ എന്താണ് കാണിക്കുന്നത്, അവർ പറഞ്ഞു, താന്ന ജാതിക്കാരാണ് ഇവർ. ഇവറ്റകളോടൊപ്പം നമുക്ക് എങ്ങനെ യാത്ര ചെയ്യാൻ പറ്റും.
ഇത് കേട്ടപ്പോൾ എനിക്ക് ചുട്ട കലിപ്പായി. വിശാഖപട്ടണം കഴിഞ്ഞ ഒരു ചെറിയ സ്റ്റേഷനും കൂടി കഴിഞ്ഞപ്പോൾ. ഒരു ആന്ധ്ര അയ്യപ്പൻ എന്റെ അടുത്ത് വന്നിരുന്നു. എനിക്ക് ചൊറിഞ്ഞു കയറി, ഞാൻ പറഞ്ഞു എഴുന്നേൽക്കണം. നിന്റെ സീറ്റിൽ പോയി കിടന്നുറങ്ങു. ഞാൻ വെയിറ്റിംഗ് ആണ് അവൻ പറഞ്ഞു. ഇത് എന്റെ റിസർവഡ് സീറ്റ് ആണ്. എഴുന്നേറ്റ് പോടാ ഞാൻ പറഞ്ഞു . ആകെ കാശപിശു ആയി.മറ്റ് അയ്യപ്പൻമാരും അവിടേക്ക് വന്നു ആകെ ബഹളമായി.ഞാൻ സമ്മതിക്കാതായപ്പോൾ ഒരു വയസൻ സ്വാമി പറഞ്ഞു, സ്വാമി നൈറ്റിൽ ഇവിടെനിന്നും മാറിക്കോളും.
ഞാൻ പറഞ്ഞു നിങ്ങൾ എന്ത് വൃത്തികേടാണ് ആദിവാസികള്ളോട് ചെയ്തത്. നിങ്ങളുടെ പ്രദേശം കഴിഞ്ഞു നിങ്ങൾ നിങ്ങടെ നാട്ടിൽ ധിക്കാരം കാണിച്ചു പക്ഷേ നാളെ രാവിലെ തമിഴ്നാട്ടിൽ ട്രെയിൻ എതും അത് കഴിഞ്ഞാൽ കേരളത്തിലെത്തും, കേരളത്തിൽ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് നല്ല ശക്തിയാണ്, എന്ത് വിചാരിച്ചാലും ഞങ്ങൾ നടത്തും (ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ലകേട്ടോ, ഞാൻ വെറുതെ പറഞ്ഞതാ), ഇതും കേട്ടതും അവർ പേടിച്ചു, ശാന്തരായി ഞാൻ ഒരു ഫോൺ വിളിച്ചാൽ പാലക്കാട്‌ മുതൽ നിങ്ങൾ ഇറങ്ങുന്ന സ്റ്റേഷൻ വരെ എല്ലാ സ്റ്റേഷനിലും നിങ്ങൾക്ക് തല്ല് കിട്ടും, മനസ്സിലായോ, അവരിലെ മുതിർന്ന ചില ആൾക്കാർ വന്ന് ഒതുതീർപ്പാക്കാൻ ശ്രമിച്ചു. ഞാൻ ഒരു നിർദേശം വെച്ചു, ആദിവാസികളും ഇരിക്കും നിങ്ങളുമിരിക്കും. അവസാനം അവർ നിവൃത്തിയില്ലാതെ സമ്മതിച്ചു. നമ്മുടെ നാട്ടിലെ ദളിത് സംഘികളെ സംസ്ഥാന ഗവൺമെന്റിന്റെ ചിലവിൽ യുപി, മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഒന്ന് കറക്കി കൊണ്ട് വന്നാൽപിന്നെ ഒരുകാലത്തും അവർ സംഘി ആവില്ല.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.