Connect with us

ഒരു സിനിമയ്ക്കായി ഏറ്റവുമധികം പരസ്യം ചെയ്ത് പുറത്തുവന്ന ആദ്യ സിനിമ

ചെമ്പരത്തി. മലയാറ്റൂർ രാമകൃഷ്ണന്റെ ‘ലോഡ്ജ്’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി പി.എൻ.മേനോൻ സംവിധാനം ചെയ്ത് 1972ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ചെമ്പരത്തി’. അക്കാലത്ത് മലയാള സാഹിത്യരംഗത്ത്

 61 total views

Published

on

TC Rajesh Sindhu

ചെമ്പരത്തി. മലയാറ്റൂർ രാമകൃഷ്ണന്റെ ‘ലോഡ്ജ്’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി പി.എൻ.മേനോൻ സംവിധാനം ചെയ്ത് 1972ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ചെമ്പരത്തി’. അക്കാലത്ത് മലയാള സാഹിത്യരംഗത്ത് സമാനതകളില്ലാതെ വളർന്നുവന്ന ‘മലയാളനാട്’ വാരികയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായിരുന്ന എസ്.കെ. നായരായിരുന്നു നിർമാതാവ്. അദ്ദേഹത്തിന്റെ തന്നെ കൊല്ലത്തുള്ള വീടിന്റെ പരിസരമായിരുന്നു ലൊക്കേഷൻ. മധുവും പഴയ ശോഭനയും നായകരായ സിനിമയിലെ ‘ചക്രവർത്തിനീ നിനക്കു ഞാനൊരു…’, ‘കുണുക്കിട്ട കോഴി…’ തുടങ്ങിയ ഗാനങ്ങൾ നിത്യഹരിതങ്ങളാണ്. വയലാറും ദേവരാജനുമാണ് ഗാനങ്ങളുടെ പിന്നണിയിൽ. ഭരതനായിരുന്നു ചെമ്പരത്തിയുടെ കലാസംവിധായകൻ.

ഒരു സിനിമയ്ക്കായി ഏറ്റവുമധികം പരസ്യം ചെയ്ത് പുറത്തുവന്ന ആദ്യ സിനിമ ചെമ്പരത്തിയായിരുന്നുവെന്നാണ് പറയുന്നത്. തിയേറ്ററിൽ നല്ല കളക്ഷൻ നേടിയ സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിൽ എസ്.കെ. നായരെന്ന സാമ്പത്തികമായി ഉറപ്പുള്ള നിർമാതാവിന്റെ ഇച്ഛാശക്തി വലിയൊരു ഘടകമായിരുന്നിരിക്കണം. ജൂലൈ ലക്കം ഭാഷാപോഷിണിയിൽ മലയാള നാടിന്റെ എഡിറ്ററായിരുന്ന പ്രശസ്ത എഴുത്തുകാരൻ വി.ബി.സി. നായരെപ്പറ്റി വളരെ ശ്രദ്ധേയമായ ഒരു ഫീച്ചറുണ്ട്. അതിൽ ചെമ്പരത്തി സിനിമയെപ്പറ്റി കൗതുകകരങ്ങളായ ചില കാര്യങ്ങൾ വിവരിക്കുന്നതു വായിച്ചതിനാലാണ് ഈ കുറിപ്പ്.

May be an image of 1 person and text that says "മലയാളനാട് വാരിക"എസ്.കെ നായരുടെ ന്യൂ ഇൻഡ്യ ഫിലിംസിന്റെ ആദ്യ സിനിമയായിരുന്നു ചെമ്പരത്തി. സഹപാഠിയായ മധുവിനെ നായകനാക്കി കെ.എസ്. സേതുമാധവനെക്കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാനായിരുന്നു എസ്.കെ. നായരുടെ ആദ്യ പദ്ധതി. പക്ഷേ, ഇരുവരുടേയും ഡേറ്റ് ക്ലാഷായി. അങ്ങനെ വയലാറിന്റെ ശുപാർശയിൽ പി.എൻ. മേനോൻ സംവിധായകനായി പരിഗണിക്കപ്പെട്ടു. അന്ന് മൂന്നു സിനിമകൾ മാത്രം ചെയ്ത പുതുമുഖ സംവിധായകനായിരുന്നു മേനോൻ. മദ്രാസിലെ അശോക ഹോട്ടലിൽ വച്ചായിരുന്നു സംവിധായകനും നിർമാതാവും തമ്മിലുള്ള കൂടിക്കാഴ്ച. രണ്ടെണ്ണം അകത്തു ചെന്നാൽ മേനോൻ വശപ്പിശകാണ്. അതുകൊണ്ട് എസ്.കെ. നായരെ കാണാൻ പോകും മുൻപ്, എസ്.കെ. മദ്യപിക്കാൻ ക്ഷണിക്കുമെന്നും വഴിപ്പെടരുതെന്നും വയലാർ മേനോനെ ഉപദേശിച്ചിരുന്നു.

May be an image of 1 person and beardപതിവുപോലെ ആമുഖത്തിനുശേഷം എസ്.കെ. വിസ്‌കി വരുത്തി. മേനോൻ ബലംപിടിച്ചു നിന്നു. അധികം കഴിയും മുൻപേ പിടിവിട്ടു. തുടരെ നാലഞ്ചെണ്ണം മേനോൻ അകത്താക്കി. തുടർന്ന് ആദ്യ ഡയലോഗ് കേട്ട് അവിടെയുണ്ടായിരുന്നവർ ഞെട്ടി: നീ വല്യ പണക്കാരനാണെന്ന് കേട്ടു. പണം എനിക്കു പുല്ലാ. കഥയും തിരക്കഥയും പാട്ടും എല്ലാം കൊണ്ടുവന്നാൽ ഞാൻ സിനിമ സംവിധാനം ചെയ്തു തരുമെന്നു കരുതിയോ? പി.എൻ. മേനോനെ അതിനു കിട്ടണമെങ്കിൽ പുളിക്കും.’ ഇത്രയും പറഞ്ഞ് യാത്രപോലും പറയാതെ മേനോൻ ഇറങ്ങിപ്പോയി.

May be an image of 1 person and textപിറ്റേന്നായതോടെ മേനോന് വിഷമമായി. സിനിമ മൂന്നെണ്ണം ചെയ്‌തെങ്കിലും കയ്യില്‍ മിച്ചമൊന്നുമില്ല. അതിനിടയിലാണ് നല്ലൊരു നിർമാതാവിനെ പിണക്കിയത്. എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചു നിന്ന് മേനോന്റെ വീട്ടുമുറ്റത്ത് ഒരു കാർ വന്നു നിന്നു. എസ്.കെ. നായർ അയച്ചതായിരുന്നു ആ കാർ. തന്റെ സിനിമ ചെയ്യാൻ ഇങ്ങനെയൊരാളെയാണ് വേണ്ടതെന്നു പറഞ്ഞ എസ്.കെ.നായർ, നിങ്ങളുടെ ഇഷ്ടത്തിന് സിനിമ ചെയ്തുകൊള്ളാനും മേനോന് അനുവാദം നൽകി. അവരിരുവരുമായുള്ള തീവ്ര സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.

 62 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema10 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement