രാജമൗലിയുടെ പുതിയ ചിത്രം ആർ ആർ ആർ (‘രൗദ്രം രണം രുധിരം’) റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്ക് സൂപ്പർ താരങ്ങളായ രാംചരൻ, ജൂനിയർ എൻ ടി ആർ , അജയ് ദേവ്ഗൺ, ആലിയ ഭട്ട് മുതലായവർ അഭിനയിക്കുന്നുണ്ട്. ആർ ആർ ആറിന്റെ ബജറ്റ് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. നാനൂറുകോടിയോളം രൂപയാണ് ഈ സിനിമയ്ക്ക് വേണ്ടി ചെലവിട്ടത്. ആർആർആറിന്റെ പ്രമോഷന്റെ ഭാഗമായി മലയാളി അവതാരകയും അഭിനേത്രിയുമായ പേർളി മാണി രാജമൗലി, റാം ചാരൻ, ജൂനിയർ എൻടിആർ എന്നിവരുമായി നടത്തിയ അഭിമുഖത്തിലാണ് രാജമൗലി മലയാള സിനിമാസ്വാദകരെ കുറിച്ച് പറഞ്ഞത്.
കേരളത്തിൽ ഞങ്ങളുടെ മാസ് മസാല രീതിയിലുള്ള സിനിമകൾ സ്വീകരിക്കപ്പെട്ടാൽ ലോകം മുഴുവനും എല്ലാവരിലേക്കും ആ സിനിമ എത്തിച്ചേരുമെന്നാണ് രാജമൗലി പറഞ്ഞത്. മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെയാണ് രാജമൗലി ചൂണ്ടിക്കാട്ടിയത്. ലോകം മുഴുവൻ ഭാഷയും സംസ്കാരവും വ്യത്യാസപ്പെടുന്നു എങ്കിലും മനുഷ്യന്റെ വികാരങ്ങൾ ഒന്നാണ്. അതാണ് തന്റെ സിനിമകൾക്ക് എല്ലായിടത്തും പ്രേക്ഷകരെ കിട്ടുന്നതെന്നു അദ്ദേഹം പറഞ്ഞു. തെലുങ്ക് ഓഡിയന്സിന് വേണ്ടിയുള്ള സിനിമകൾ അവിടെ മാത്രമായി ഒതുക്കാറുണ്ട് എന്നും രാജമൗലി അഭിപ്രായപ്പെട്ടു.
പേർളി മാണി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ