ജീവിതത്തിൽ ഏതെങ്കിലുമൊരു സമയത്ത് ഇത്തരമൊരു സാഹചര്യത്തിലൂടെ ഏവരും കടന്നു പോയിട്ടുണ്ടാവാം

സാധാരണ മിക്ക ഇടങ്ങളിലും സ്വവർഗ്ഗരതി,നഗ്നത, Sex ഇവയൊക്കെ നമുക്ക് ഛേ, അയ്യേ,No ഇങ്ങനൊക്കെ ആയിരിക്കും പക്ഷേ ഇതിനൊന്നും ആരും ഒരു പരിഹാരം പറഞ്ഞു തരികയുമില്ല എന്നാൽ നമ്മളായിട്ട് ഒരുത്തരം കണ്ടെത്തിയാലൊ ഈ സമൂഹവും അതിലെ ചില തെറ്റായ ധാരണകളും നമ്മളെ ഒറ്റപ്പെടുത്തും അത്തരം വ്യക്തികൾക്ക് മാനസിക സമ്മർദ്ദവും വിഷാദം പോലെയുള്ള ഗുരുതരമായ മാനസികപ്രശ്നങ്ങൾക്ക് വഴിയൊരുക്കും

സ്വവർഗ്ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്നും രോഗാവസ്ഥയാണെന്നും ഉള്ള കാഴ്ചപ്പാട് ഇന്ന് ലോകത്തിൽ നിന്നുപാടേ മാറിക്കഴിഞ്ഞു. എങ്കിലും അത് ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും അംഗീകരിക്കാൻ മടിയുള്ള ആളുകളുണ്ട് മനുഷ്യലൈംഗികതയിലെ ഒരു വ്യതിയാനം മാത്രമാണ് സ്വവർഗ്ഗലൈംഗികതയെന്നുള്ള വസ്തുതയാണ് നമ്മൾ മനസ്സിലാക്കേണ്ടത് ഞാൻ പറയുന്നതല്ലാ ശാസ്ത്രം പറഞ്ഞത്

മനുഷ്യരാവുമ്പോൾ ജീവിതത്തിൽ ഏതെങ്കിലുമൊരു സമയത്ത് വളരെ കുറഞ്ഞ കാലയളവെങ്കിലും നമ്മളും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ടാവാം അത് ബാല്യം, കൗമാരം, മധ്യ വയസ്സോ,വാർദ്ധക്യത്തിലോ എപ്പോഴെങ്കിലും ആവാം പക്ഷേ അത് നമ്മൾ ഒന്നുകിൽ മറക്കും അല്ലെങ്കിൽ മറക്കാൻ ശ്രമിക്കും മനുഷ്യരുടെ ജീവിതം ആകുമ്പോൾ അങ്ങനെയാണ് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അപ്പൊ പറഞ്ഞ് വന്നത് ഈ അടുത്തിടെ ഞാൻ കണ്ട രണ്ട് ഹോമോസെക്ഷ്വൽ മൂവിയെക്കുറിച്ചാണ് കാര്യം അവരുടെ പ്രേമം നമുക്ക് ഇഷ്ടപ്പെടില്ലെങ്കിലും അവർക്ക് വല്ലാത്ത നല്ല അനുഭവമായിരിക്കും എന്തുകൊണ്ടും ഈ സിനിമകൾ നമുക്ക് കണ്ടിരിക്കാൻ തോന്നും അങ്ങനെയാണ് ഈ പടങ്ങളുടെ മേക്കിങ്

Tell it to the bees 2018
ഭാഷ: ഇംഗ്ലീഷ്

Tell It to the Bees (2018) - IMDb1952ലെ Scotlandൽ ആണ് കഥ നടക്കുന്നത് ഭാർത്താവുമായി പിരിഞ്ഞ് തന്റെ മകൻ ചാർളിയുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ നന്നേ പാട്പെടുന്നൊരു വ്യക്തിയാണ് ലിഡിയ . അതേ സമയം തന്റെ ജന്മനാട്ടിൽ തിരികെ എത്തുകയാണ് ജീൻ മാർഖം എന്ന Lady Docter.

ഒരു ദിവസം ചെറിയൊരു അപകടം പറ്റി ചാർലിയെ Dr: ജീൻ ട്രീറ്റ് ചെയ്യുന്നു ആ പരിചയപ്പെടുന്നതിലൂടെ ലിഡിയയെ കണ്ട്മുട്ടുന്നതും പിന്നീട് ആ പരിചയം പ്രണയത്തിലേക്ക് വഴിമാറുമ്പോൾ ചാർലിക്ക് ഇത് അംഗീകരിക്കാനാവുന്നില്ല ചാർലിക്ക് മാത്രമല്ല ആ നാട്ടിലുള്ള ജനങ്ങൾക്കും. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത് 1952ലെ കാലഘട്ടം വളരെ മികവാർന്ന ഫ്രെയിമിൽ നമുക്ക് കാണിച്ചു തരുന്നു. അതുപോലെ തേനീച്ചകൾ ഒരു അത്ഭുതമായിട്ട് തോന്നിയത് ഈ സിനിമയിലാണ്

Call me by your name 2017
ഭാഷ: English,Italian

Call Me by Your Name (2017) - IMDbഈ പടത്തിന്റെ സംവിധായകനെയോ അഭിനേയതാക്കളെയോ ഒന്നും അറിയില്ല എങ്കിലും ഒരു ഫീൽഗുഡ് gey movie ആണ് പുരാവസ്തു ഗവേഷകനാണ് ഏലിയോയുടെ അച്ഛൻ പിന്നെ അവന്റെ അമ്മ, കാമുകി വളരെ നല്ല ചുറ്റുപാടുള്ള കുടുംബം അവിടെക്ക് ഒളിവറിന്റെ കടന്നുവരവോടു കൂടി കഥ തുടങ്ങുന്നു. ആദ്യമൊക്കെ ഓളിവറിനോട് വലിയ അടുപ്പം കാണിക്കാത്ത ഏലിയോ പിന്നീടുള്ള കുറച്ച് ദിവസം കൊണ്ട് അവനുമായി അടുക്കുന്നതും തുടർന്ന് അവരുടെ കുറേ പ്രണയ നിമിഷങ്ങളുമൊക്കെയാണ് ചിത്രത്തിൽ. ക്ലൈമാക്സിലെ ചെറിയോരു ലോങ്ങ് ഷോട്ട് ഒക്കെ അടിപൊളിയാണ്. അതുപോലെ ഏലിയോ, ഒളിവർ ബന്ധം ഏലിയോയുടെ മാതാപിതാക്കൾ അറിയുമ്പോൾ അവർ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതൊക്കെ ഒന്ന് കണ്ട് മനസ്സിലാക്കെണ്ടതാണ്. നല്ല സംഗീതം,ഛായാഗ്രഹണം 1980ലെ കാറുകൾ,സെറ്റ്, ഒട്ടും ബോറടി ഇല്ലാതെ നമ്മളെ പിടിച്ചിരുത്തും