ഭയങ്കരിയായ ഭാര്യയുടെ പത്തു ലക്ഷണങ്ങൾ
വർഷങ്ങളോളം വിവാഹിതരായി കഴിഞ്ഞവർക്ക് നന്നായി അറിയാവുന്ന കാര്യം ആണല്ലോ വിവാഹബന്ധങ്ങൾ ഒരു നദിപോലെ ചിലപ്പോൾ ശാന്തവും ചിലപ്പോൾ പ്രക്ഷുബ്ധവും ആയിരിക്കുമെന്ന്. എന്നാൽ ഈയിടെയായി നിങ്ങളുടെ ഭാര്യ അസഹനീയമാം വണ്ണം നിങ്ങളോടു അപമര്യാദയായി പെരുമാറുന്നു എന്ന് തോന്നുന്നുണ്ടോ?
അവർ ഒരു വിഷാദരോഗിയാണോ, നിങ്ങളിൽ നിന്ന് അകന്നു കഴിയാൻ അവർ ആഗ്രഹിക്കുന്നുവോ, ഇങ്ങനെയുള്ള സംശയങ്ങൾ നിങ്ങൾക്ക് തോന്നാറുണ്ടോ?
ഉറപ്പിക്കാൻ വരട്ടെ , ഇത് നിങ്ങളുടെ വെറും തോന്നലാണോ എന്ന് ആദ്യം അറിഞ്ഞാൽ അല്ലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ .
പരിഹാരം തേടുന്നതിന് മുൻപ് ഭയങ്കരിയായ ഒരു ഭാര്യയുടെ ലക്ഷണങ്ങൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം
1. എപ്പോഴും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുൻപിൽ വെച്ച് നിങ്ങൾക്ക് ഏറ്റവും അപമാനകരമായ രീതിയിൽ ഉള്ള സംസാരം , ഉദാഹരണമായി ‘ ഈ മനുഷ്യൻ വായ തുറന്നാൽ വിഡ്ഢിത്തമേ പറയൂ ‘ ഇങ്ങേരുടെ ഒരു വേഷം കണ്ടില്ലേ , എത്ര പറഞ്ഞാലും ഇതിയാനു മനസിലാകില്ല ’ ഇവരെ ഒക്കെ കണ്ടു പഠിക്കൂ മനുഷ്യാ ‘ തുടങ്ങിയ സംസാരങ്ങൾ
2. ഉത്തരവാദിത്വം ഇല്ലാത്ത പെരുമാറ്റം
വീട്ടിൽ എന്ത് സംഭവിച്ചാലും തനിക്കു ഒന്നും ഇല്ല എന്ന മട്ടിൽ ഉള്ള പെരുമാറ്റം. നിങ്ങൾക്ക് ചെവി തരാൻ പോലും തയ്യാറാകാതിരിക്കുക. നിങ്ങൾ ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന് എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുക.
3. നിങ്ങളെ പുല്ലുവില കല്പിക്കുക
വിവാഹ ജീവിതത്തിൽ നിങ്ങളുടെ സംഭാവനകൾ ഒരിക്കലും അംഗീകരിക്കാതെ നിങ്ങളെ എപ്പോഴും കൊച്ചാക്കി കാണിച്ചു സംതൃപ്തി അടയുന്നു .നിങ്ങൾ ഒരു വിലയും കഴിവും ഇല്ലാത്തവൻ എന്ന് മറ്റുള്ളവരുടെ മുൻപിൽ ചിത്രീകരിക്കുകയും നിങ്ങളുടെ പരാജയങ്ങളെ പർവതീകരിച്ചു കാണിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളെ ബോധ്യപ്പെടുത്താൻ എന്ന വണ്ണം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു.
4. അവഗണന , അധിക്ഷേപം
നിങ്ങൾ കൂടെ താമസിച്ചാലും വിട്ടു പോയാലും അവർക്കു ഒന്നും സംഭവിക്കില്ല എന്ന മട്ടിലുള്ള പെരുമാറ്റം. നിങ്ങളെ എപ്പോഴും അവഗണിക്കുകയും ശാപവാക്കുകൾ ഉച്ചരിക്കുകയും ചെയ്യുക. നിങ്ങൾ ഒന്ന് പോയിക്കിട്ടിയാൽ മതി എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുക
5. സോഷ്യൽ മീഡിയയിൽ ഉള്ള അഴിഞ്ഞാട്ടം
സോഷ്യൽ മീഡിയയിൽ മറ്റു പരുഷന്മാരുമായി അതിരുവിട്ട സല്ലാപം . ഫേസ്ബുക് , ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ ലൈംഗിക വാഞ്ഛയോടെയുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക , ഭർതൃമതി ആണെന്നുള്ള വിവരം പ്രൊഫൈലിൽ മറച്ചു വെക്കുക, നിങ്ങളുടെ ചിത്രങ്ങൾ അവരുടെ പേജിൽ നിന്ന് ഒഴിവാക്കുക. ഭർത്താക്കൻമാരെയും വിവാഹ ബന്ധത്തെയും തള്ളിപ്പറയുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുക
6. മറ്റു പുരുഷന്മാരോടുള്ള പെരുമാറ്റം
നിങ്ങളുടെ മുൻപിൽ വെച്ച് മറ്റു പുരുഷന്മാരോട് കൊഞ്ചിക്കുഴയുക , അതിരുവിട്ടു സംസാരിക്കുക. നിങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചാലും ആ പെരുമാറ്റം തുടരുക
7. നിങ്ങൾക്ക് വേണ്ടപ്പെട്ടവരോടുള്ള പെരുമാറ്റം
നിങ്ങൾക്ക് വേണ്ടപ്പെട്ട ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊള്ളരുതാത്തവർ ആയി ചിത്രീകരിക്കുക. അവരും ആയി ഉള്ള അടുപ്പം ഏറ്റവും മോശപ്പെട്ടതാണ് എന്ന് വരുത്തി തീർക്കുക.
8. വൈകാരികമായ കൃത്രിമത്വം
ഇമോഷണൽ മാനിപ്പുലേഷൻ അഥവാ വൈകാരികമായ കൃത്രിമത്വത്തിൽ ഊന്നിയുള്ള പ്രവൃത്തികൾ . ഉദാഹരണം: ഭീഷണികൾ , അപവാദ പ്രചാരണങ്ങൾ, തുടങ്ങിയവയിലൂടെ നിങ്ങളെ വരുതിയിൽ കൊണ്ടുവരാൻ ഉള്ള ശ്രമം
9. താരതമ്യം
മറ്റുള്ളവരുടെ വിവാഹ ജീവിതം എത്ര ആനന്ദപൂർണ്ണം ആണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം. “ അവരെപ്പോലെ ഒരു ദിവസം എങ്കിലും ജീവിച്ചിട്ട് ചത്താലും മതിയായിരുന്നു “ തുടങ്ങിയ സംസാരങ്ങൾ
10.ലൈംഗികത
ലൈംഗികമായി എന്തെങ്കിലും സമീപനം കാലങ്ങളായി ഉണ്ടാകാതിരിക്കുക . എന്തെങ്കിലും പെരുമാറ്റങ്ങൾ കൊണ്ട് നിങ്ങളെ ലൈംഗികതയിൽ നിന്നും സ്ഥിരമായി അകറ്റി നിർത്തുക
(തുടരും – ദാമ്പത്യ പ്രശ്ങ്ങൾക്കുള്ള പരിഹാരങ്ങൾ )