ടെന്നീസും, ബാഡ്മിന്റണും; അറിഞ്ഞിരി ക്കേണ്ട വ്യത്യാസങ്ങളും ചരിത്രവും

അറിവ് തേടുന്ന പാവം പ്രവാസി

ടെന്നീസ്, ബാഡ്മിന്റൺ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും നമ്മളിൽ സാധാരണ ക്കാരായ പലർക്കും ഇവയെക്കുറിച്ച് വലിയ അറിവുകൾ ഇല്ലെന്നതാണ് സത്യം. ഈ രണ്ടു കായിക വിനോദങ്ങളെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ .

ടെന്നീസ് : ഒരു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്. ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടൺ നിലവിൽ വന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പര കളെയാണ് ഗ്രാന്റ്സ്ലാം എന്ന് വിളിക്കുന്നത്. താഴെപ്പറയുന്ന നാല് ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെൻ‌റുകൾ ആണ് ഇപ്പോഴുള്ളത്.എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ.
എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്. എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ രണ്ടാമത്തേതാണ്‌ ഫ്രഞ്ച് ഓപ്പൺ. പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിലാണ് ഈ ടെന്നീസ് ടൂർണമെന്റ് നടത്തുന്നത്. ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്.

മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്ന ത്.എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ മൂന്നാമത്തേതാണ്‌ വിംബിൾഡൺ.വിംബിൾഡൺ ആരംഭിച്ചത് 1877-ൽ ആണ്. 1884-ൽ ഡബിൾസും ,1913-ൽ മിക്സഡ് ഡബിൾസും ആരംഭിച്ചു. എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാന ത്തെയും ,ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ്‌ മത്സരം നടക്കുക. പുൽമൈതാനത്താണ് വിംബിൾഡൺ മത്സരങ്ങൾ നടക്കുന്നത്. പുല്ലിൽ കളിക്കുന്ന ഒരേയൊരു ഗ്രാന്റ്സ്ലാം മത്സരവും ഇതാണ്. എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ അവസാനത്തേ താണ് യു.എസ്. ഓപ്പൺ.എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂർണമെന്റ് നടക്കുന്നത്.

1978 മുതൽ ഈ ടൂർണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാർഡ് കോർട്ടിലാണ്(Hard Court).ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഗ്രാൻ‌റ്സ്ലാം ടൂർണമെൻ‌റ് ആണ് യു.എസ്. ഓപ്പൺ. ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയത് റോജർ ഫെഡററാണ്. 1976 മുതൽ 1980 വരെ തുടർച്ചയായി വിംബിൾഡൺ ചാമ്പ്യനായിരുന്നത് ബ്യോൺ ബോർഗ് (സ്വീഡൻ) ആണ്. വിംബിൾഡൺ ജൂനിയർ കിരീടം നേടിയ ആദ്യ ഏഷ്യാക്കാര നാണ് രാമനാഥൻ കൃഷ്ണൻ .1954ൽ ആണത്.

📌ഇന്ത്യൻ ടെന്നീസ് : ഇന്ത്യൻ ടെന്നിസിന്റെ അടുത്ത യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാർ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂ ടെയാണ്. പിന്നീട് മഹേഷ്ഭൂപതി – ലിയാൻഡർ പെയ്സ് സഖ്യം ഇന്ത്യൻ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി. ആദ്യ ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പ് നടന്നത് 1910ൽ അണ്. വിംബിൾഡൺ സ്വീഡ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം ദ്വിലീപ് ബോസ് (1950) അണ്. ജൂനിയർ വിംബിൾഡണിൽ വിജയിച്ച താരങ്ങൾ രാമനാഥ് കൃഷ്ണൻ (1954)ൽ, രമേഷ് കൃഷ്ണൻ (1979)ൽ, ലിയാണ്ടർ പേസ് (1991)ൽ എന്നിങ്ങ നെ. ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ജോഡിയണ് ലിയാണ്ടർ പേസ് – മഹേഷ്ഭുപതി എന്നി താരങ്ങൾ. ഇന്ത്യ ആദ്യമായി ഡേവിസ് കപ്പിൽ പങ്കെടുത്തത് 1921ൽ അണ് ജൂനിയർ ഫ്രഞ്ച് ഓപ്പൺ വിജയിച്ച ഇന്ത്യൻ താരം രമേശ് കൃഷ്ണൻ ‌-1979ൽ ( രമേശ് കൃഷ്ണൻ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്). ബ്രിട്ടാനിയ അമൃതരാജ് ടെന്നീസ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ചെന്നൈയിൽ ആണ് (1984ൽ സ്ഥാപിതമായി). രാമനാഥ് കൃഷ്ണനാണ് ആദ്യ അർജുന അവർഡ് ലഭിച്ച ടെന്നീസ് താരം. ഫ്ലഷിങ് മെഡോസ് എന്നറിയപ്പെടുന്നത് U.S.ഓപ്പൺ അരങ്ങേറുന്ന ഗ്രൌണ്ട് അണ്. ഗ്രാൻറ് സ്‌ളാം ടൂർണമെൻ‌‌റിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമാ വൈദ്യനാഥൻ.

📌ബാഡ്മിന്റൺ : റാക്കറ്റ് ഉപയോഗിച്ച് കളിക്കുന്ന ഒരു കായികവിനോദമാണ് ബാഡ്മി ന്റൺ. ബ്രിട്ടീഷ് ഇന്ത്യയിലെ ഓഫീസർമാർക്കി ടയിലാണ് ബാഡ്മിന്റൺ വികസിച്ചത്. ബാറ്റിൽഡോർ ആന്റ് ഷട്ടിൽക്കോക്ക് എന്ന പരമ്പരാഗത ഇംഗ്ലീഷ് കളിയെ വിപുലീകരിച്ചാണ് ബ്രീട്ടിഷുകാർ ബാഡ്മിന്റണെ രൂപപ്പെടുത്തി യത്. ബ്രിട്ടീഷുകാർ താമസിച്ചിരുന്ന പൂനയിൽ (ഇപ്പോൾ പൂണെ) പ്രധാനമായും കണ്ടുവന്നതി നാൽ കളിക്ക് പൂന എന്നൊരു പേരും ഉണ്ട്. സർവീസിൽ നിന്നും വിരമിച്ചു ബ്രിട്ടണിലേക്കു തിരിച്ചുപോയ ഉദ്യോഗസ്ഥർ ബ്രിട്ടണിലും കളി പ്രചരിപ്പിച്ചു. അവിടെ വച്ചാണ് ബാഡ്മിന്റൺ നിയമങ്ങൾ നിശ്ചയിച്ചത്.ഒരു വലയുടെ മുകളിലൂടെ ഒരു ഷട്ടിൽകോക്ക് (ഷട്ടിൽ) റാക്കറ്റ് ഉപയോഗിച്ച് അടിച്ചാണ് ഈ കളി കളിക്കുന്നത്. ഒരു ദീർഘചതുര കളിക്കളത്തിന്റെ ഇരുവശ ത്തും നിന്ന് രണ്ട് കളിക്കാർ തമ്മിലോ (സിംഗിൾസ്), രണ്ടു ജോഡികൾ തമ്മിലോ (ഡബിൾസ്) ആയിട്ടാണ് മത്സരം നടക്കുന്നത്. ഓരോ കളിക്കാരനും ഒരു തവണ മാത്രമേ വലയ്ക്ക് മുകളിലൂടെ പോകുന്നതിന് മുമ്പ് ഷട്ടിൽ അടിക്കാൻ പാടുള്ളൂ. ഷട്ടിൽകോക്ക് തറയിൽ വീഴുന്നതോടെ ഒരു റാലി അവസാനിക്കുന്നു.

കാറ്റ് ഷട്ടിൽകോക്കിന്റെ ചലനത്തെ ബാധിക്കുമെന്നുള്ളതിനാൽ ഔദ്യോഗിക മത്സരങ്ങളും ടൂർണമെന്റുകളുമെല്ലാം വിശാലമായ മുറിക്കുള്ളിലാണ് നടത്തുന്നത് (ഇൻഡോർ). എന്നാൽ ബാഡ്മിന്റൺ ഒരു നേരമ്പോക്കിനുള്ള വിനോദമായി കളിക്കുമ്പോ ൾ പുറത്ത് വെച്ചാണ് സാധാരണയായി നടത്തുന്നത്. (ഔട്ട്ഡോർ). 1992 മുതൽ ബാഡ്മിന്റൺ ഒളിമ്പിക്സിൽ ഉൾപ്പെടുത്തി. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ അഞ്ച് വിഭാഗങ്ങളിലാണ് മത്സരങ്ങൾ.ബാഡ്മിന്റൺ നിയന്ത്രിക്കുന്നത് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ എന്ന അന്താരാഷ്ട്ര സംഘടനയാണ്. ഓരോ ഭൂഖണ്ഡത്തിലും പ്രാദേശിക സംഘടനകളുണ്ട്. ഏഷ്യ – ബാഡ്മിന്റൺ ഏഷ്യ കോൺഫെഡറേഷൻ (ബി.എ.സി.), ആഫ്രിക്ക – ബാഡ്മിന്റൺ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്ക, (ബി.സി.എ.) അമേരിക്ക – ബാഡ്മിന്റൺ പാൻ ആം (വടക്കേ അമേരിക്കയും, തെക്കേ അമേരിക്കയും ഒരേ കോൺഫെഡറേഷന്റെ കീഴിലാണ്; ബി.പി.എ.), യൂറോപ്പ് – ബാഡ്മിന്റൺ യൂറോപ്പ് (ബി.ഇ.), ഓഷ്യാനിയ – ബാഡ്മിന്റൺ ഓഷ്യാനിയ (ബി.ഒ.).

You May Also Like

തന്റെ പരസ്യ വരുമാനം ചാരിറ്റിക്കായി നീക്കി വയ്ക്കുന്നതിനാൽ അതു ലഭിക്കുന്ന മാർഗവും നീതിയുക്തമായിരിക്കണമെന്നു പറഞ്ഞ എംബാപ്പേ

ലോകപ്പിന് മുമ്പേ ഫ്രഞ്ച് ടീമിന്റെ സൂപ്പർ താരം എംബപ്പെ തന്റെ ഫുട്ബാൾ അസോസിയേഷന് മുമ്പിൽ ഒരു…

മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു

ആ സംഭവം നടന്നത് 1935 മേയ് 25 ന് മിഷിഗണിലെ ബിഗ് ടെൻ മീറ്റിലാണ്. മുക്കാൽ മണിക്കൂറിനിടെ അവിടെ ഒരാൾ മത്സരിച്ചത് നാല് മത്സര ഇനങ്ങളിലായിരുന്നു

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ?

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ? അറിവ് തേടുന്ന പാവം പ്രവാസി വിവിധ രീതിയിലാണ് ഐപിഎല്ലില്‍…

9O കളുടെ അവസാനവും 2000ത്തിന്റെ തുടക്കവും കളി കണ്ടിട്ടുള്ളവർക്ക് റോബിൻ സിങ് ന്റെ വിലയറിയാം

Arun Edathadan മുത്തയ്യ മുരളിധരനെ പോലെ ഒരു ലോകോത്തര ബൗളർ ഫോമിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയം,…