fbpx
Connect with us

ദൃശ്യകല ചെയ്യുമ്പോൾ നിയമവിധേയമായിരിക്കേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ?

ബോഡി ആർട്ട് അല്ലെങ്കിൽ ശരീര കലയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു സാംസ്കാരിക ബോധത്തിലൂടെയാണ് നമ്മുടെ കലാസമൂഹം ഇന്ന്‌ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം കലാരൂപങ്ങൾ

 245 total views

Published

on

ടെൻസിങ് ജോസഫ്

ബോഡി ആർട്ട് ….

ബോഡി ആർട്ട് അല്ലെങ്കിൽ ശരീര കലയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു സാംസ്കാരിക ബോധത്തിലൂടെയാണ് നമ്മുടെ കലാസമൂഹം ഇന്ന്‌ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം കലാരൂപങ്ങൾ ടെലിവിഷൻ സിനിമ പോലുള്ള ജനപ്രിയ ദൃശ്യ മാധ്യമങ്ങൾ തീരെ അവഗണിക്കുകയും ഗൂഗിളിന്റെ സഹായത്തോടെ ഫേസ്ബുക്-ഇന്റർനെറ്റ് -ഇൻസ്റ്റഗ്രാം പോലുള്ള മാധ്യമങ്ങളിൽ പ്രബലമായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമയുടെ അർദ്ധനഗ്നമേനിയിൽ സ്വന്തം മകൻ നിറങ്ങളുപയോഗിച്ചു ചിത്രങ്ങൾ വരയ്ക്കുന്ന വീഡിയോ കാണുവാൻ കഴിഞ്ഞത്. ഇതേത്തുടർന്ന് തിരുവല്ല പോലീസ് രഹ്നക്കെതിരെ കേസെടുത്തതായും വാർത്ത വന്നിരിക്കുന്നു.

10 of the Hottest and the Most Amazing examples of Body Art ...

ഒരു ചിത്രം വരയ്ക്കുവാൻ അമ്മ മകന് തന്റെ നഗ്നശരീരം ക്യാൻവാസായി അനുവദിച്ചുകൊടുത്തു എന്നതാണോ, തന്റെ നഗ്നശരീരത്തിൽ കുട്ടിയെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്നതാണോ രഹ്ന ചെയ്തകുറ്റം എന്ന് മനസിലാകുന്നില്ല. ഒരു കലാകാരൻ/ കലാകാരി സ്വന്തം ഇഷ്ടപ്രകാരം സ്വശരീരത്തു സ്വയം വരയ്ക്കുകയോ മറ്റൊരാളെകൊണ്ട് വരപ്പിക്കുകയോ ചെയ്യുന്നത് സമൂഹം എങ്ങിനെയാണ് കാണുന്നതെന്ന വിഷയം ചർച്ചചെയ്യപ്പെടേണ്ടതാണ്.

ഉത്തരാധുനിക കാലഘട്ടത്തിൽ ദൃശ്യകലകളിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സമൂഹത്തിനും ബോഡി ആർട്ടിന്റെ ലക്ഷ്യമോ അത് അഭിസംബോധനചെയ്യുന്ന വിഷയങ്ങളോ എത്രമാത്രം പ്രസക്തമാണെന്ന് തിരിച്ചറിയുവാൻ കഴിയാത്തത് സ്വാഭാവികം മാത്രം. ചിത്രങ്ങൾ, ശില്പങ്ങൾ, ഫോട്ടോഗ്രാഫി, തുടങ്ങിയ പരമ്പരാഗത ദൃശ്യകലകൾക്കൊപ്പം രൂപംകൊണ്ട വീഡിയോ ഇൻസ്റ്റലേഷൻ പെർഫോമൻസ് ആർട്ട് , ബോഡി ആർട്ട് തുടങ്ങിയ ന്യൂ മീഡിയ എന്നുവിശേഷിപ്പിക്കാവുന്ന കലാരൂപങ്ങൾ കലാചരിത്രത്തിൽ ശക്തമായ ഇടം നേടുന്നത് അതിന്റെ ശാരീരിക-ലിംഗ വ്യവസ്ഥയും കല-വ്യക്തിയെന്ന സ്വത്വത്തിൽ നിന്നുമാണ്. 1960 കളിൽ യൂറോപ്പിലുണ്ടായ സാംസ്‌കാരിക വിപ്ലവത്തിന് ശേഷമാണ് ശരീരകല സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ യാഥാർഥ്യങ്ങളെ സമൂഹവുമായി നേരിട്ട് സംവദിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കലാകാരൻമാർ/ കാരികൾ നവീന കലാചിന്തകൾ പരീക്ഷിച്ചുതുടങ്ങിയത് . തികച്ചും ജീവശാസ്ത്രപരവും വ്യക്തിപരവുമായ സ്ത്രീ പുരുഷ ലൈംഗീക ബന്ധവും തീവ്രമായ മാനസീകോത്തേജനപ്രദവുമായ സ്വാതന്ത്ര്യവും വിളംബരം ചെയ്തുകൊണ്ടായിരുന്നു ഇത്തരം പ്രസ്ഥാനങ്ങൾ പാശ്ചാത്യലോകത്തു കടന്നുവന്നത്. ഇഷ്ടമുള്ള വേഷം ധരിച്ചും ധരിക്കാതെയും സ്ത്രീകൾക്ക് സ്വതന്ത്രമായി അവരുടെ ലൈംഗീക ബോധത്തിന്റെ രാഷ്ട്രീയം കൂടുതൽ അർത്ഥവത്തായി പ്രയോഗിക്കുവാനും പ്രാവർത്തികമാക്കുവാനും സ്റ്റുഡിയോകളിലും പൊതു ഇടങ്ങളിലും അവസരമുണ്ടായത്. ന്യൂക്ലിയർ ആയുധവൽക്കരണത്തിനും വിയറ്റ്നാം യൂദ്ധത്തിനുമെതിരായി വിദ്യാർത്ഥികൾ അവരുടെ നഗ്നശരീരം മാധ്യമങ്ങളാക്കുകയും മറ്റ് സാങ്കേതിക സഹായത്തോടെ സമൂഹത്തിൽ ശക്തമായ പ്രതിരോധം തീർക്കുകയുമുണ്ടായി. ഇവിടെ രഹ്ന ഫാത്തിമയെന്ന വ്യക്തി അവരുടെ സ്വന്തം ശരീരം കലാ സാംസ്കാരിക പ്രവർത്തനത്തിന്റെ ഒരു ക്യാൻവാസായി (Tool ) ഉപേയാഗിച്ചത്‌ വളരെ ലളിതമായും പലതരം പരിമിതികളെ മറികടന്നുമാണ്. കാരണം അവരുടെ ശരീരംകൊണ്ടു ഒരു സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ വിഷയം അഡ്രസ് ചെയ്യുകയല്ല മറച്ചു ബോഡി ആർട്ട്‌ എന്ന കലാരൂപം സ്വന്തം ശരീരത്തിൽ പരീക്ഷിക്കുകമാത്രമാണ് ചെയ്തിരിക്കുന്നത്. കേരളത്തിലെ മൂന്നാംകിട സീരിയലുകളിലെയും സിനിമകളിലെയും രംഗങ്ങൾ കാണുന്ന സ്ഥിരംകാണികൾക്കു രഹ്നയുടെ വീഡിയോ ദൃശ്യം അശ്ലീലമായി തോന്നുന്നുണ്ടെങ്കിൽ അത് വേറെകാരണങ്ങളാലാകാം.

How to promote your brand with body paint - Lynn Schockmel Body Artആധുനിക കലാപ്രസ്ഥാനങ്ങളായ ഫ്യൂച്ചറിസത്തിന്റെയും ദാദായിസത്തിന്റെയും ഉൽപ്പന്നമായ ആദ്യത്തെ ബോഡി ആർട്ട് വിയസ് ക്ളീൻ (Yves Clien ) എന്നകലാകാരൻ നഗ്നരായ സ്ത്രീകളുടെ ശരീരം പെയിന്റിൽ മുക്കിയെടുത്തു തറയിൽ വിരിച്ചിട്ട ക്യാൻവാസിനു മുകളിലൂടെ ഉരുട്ടിയും വലിച്ചിഴച്ചും രൂപപ്പെടുത്തിയ നവീനകലയിലെ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം സമൂഹം സഹർഷം സ്വീകരിക്കുകയുണ്ടായി. 1972 ൽ മാർക്സിസ്റ്റ് കലാചരിത്ര നിരൂപകനായ ജോൺ ബർജർ (John Berger ) പറഞ്ഞത് വളരെ പ്രസക്തമാണ്. Man look at women. Women watch themselves being looked out. ഇതാണ് വാസ്തവത്തിൽ അന്നുമിന്നും നമ്മുടെ സാമൂഹ്യജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ജോൺ വെസ്റ്റർമാൻ(John Westerman) എന്ന സൈദ്ധാന്തികൻ മൂന്നുവർഷം മുൻപ് പറഞ്ഞത് “പെർഫോമൻസ് ആർട്ടോ ബോഡിയാർട്ടോ ഒരു കലയോ മാധ്യമമോ അല്ല മറിച്ചു അവ നമ്മോട് നിരന്തരം അനേകം ചോദ്യങ്ങൾ ഉണർത്തുന്നുവെന്നാണ്. കഴിഞ്ഞ ദിവസം ജോണി. എം.ൽ ന്റെ പ്രതികരണത്തിൽ പരാമർശിച്ച ജൂഡി ചിക്കാഗോ എന്ന കലാകാരി യോനിരൂപങ്ങളും ആർത്തവരക്തവും രൂപങ്ങളായി സ്വീകരിച്ചുകൊണ്ട് നിർമ്മിച്ച ‘ദി ഡിന്നർ പാർട്ടി’ എന്ന പ്രതിഷ്ഠാപനകല പ്രതിരോധത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും കലയാണ് .

Cooroy's wild body art | Observerബാലൻ കെ നായരും ടി ജി രവിയും അഭിനയിച്ച ബലാത്സംഗ രംഗങ്ങളിലെ പെൺകിടാങ്ങൾ മാൻപേടകളെപ്പോലെ കയ്യുംകാലുമിട്ടടിക്കുന്ന ദൃശ്യസുഖം പുരുഷനും പൗരുഷം റിമോട്ടുകൊണ്ട് നിയന്ത്രിക്കുന്ന സ്ത്രീകളുടെ കണ്ണുരുട്ടും മാത്രം കാണുന്ന മുഖ്യധാരാ മാധ്യമ കുലസ്ത്രീകൾക്ക് എങ്ങിനെയാണ് സ്ത്രീ ലൈംഗീക സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം മനസിലാകുന്നത്? കേരളത്തിലെ കത്തോലിക്കാ പുരോഹിതന്മാരിൽ ചിലർ കാട്ടിക്കൂട്ടുന്ന ലൈംഗീക വിഡിയോകൾ നവമാധ്യമങ്ങളിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ മലയാളികളുടെ കപട ദൃശ്യബോധം ക്ലിപ്പിംഗുകൾകണ്ട് കോൾമയിർകൊള്ളുന്നിടത്താണ് രഹ്നയെ നമ്മൾ പ്രതിക്കൂട്ടിലാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നാഗ്പൂർ കലാകാരി ശ്വേതാ ഭട്ട് കൊലചെയ്യപ്പെട്ടതും മാലിന്യപ്പെട്ടികളിൽ ഉപേക്ഷിക്കപ്പെട്ട എല്ലാ പെൺകുട്ടികൾക്കും വേണ്ടി അവർനടത്തിയ ബോഡി ആർട്ട് സാമൂഹ്യ പ്രസക്തമാകുന്നത്. സുരക്ഷിതമായി സ്റ്റുഡിയോകളിൽ ഇരുന്നു ചിത്രംവരക്കുന്ന നമ്മുടെ യാഥാസ്ഥിതിക കലാകാരന്മാർക്ക്/കാരികൾക്ക് വ്യത്യസ്തമായി ബോഡി ആർട്ട്‌ സ്ത്രീ പക്ഷപ്രതിരോധ കലയുടെ രാഷ്ട്രീയവും സ്വാതന്ത്ര്യവും പ്രകടിപ്പിക്കുകയാണ് മിത്തു സെൻ എന്ന കലാകാരി. പുഷ്പമാല എന്ന ദക്ഷിണേന്ത്യൻ കലാകാരി ചമോൾഡ് ഗ്യാലറിയിലും ബോംബെ ഫോട്ടോ സ്റ്റുഡിയോയിലും നടത്തിയ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വേഷപ്പകർച്ചയുടെ ആവിഷ്ക്കാരം ജനാധിപത്യ പ്രതിരോധ കലയുടെ ഉദാഹരണങ്ങളാണ്.

15 Body Paintings of Animals That Completely Hide the Humans1990 കൾക്ക് ശേഷം ലേറി ആൻഡേഴ്സൺ (Laurie Anderson), മൗറീൻ കാനോർ (Maureen cannor ) തുടങ്ങിയവർ പല സാങ്കേതിക വിദ്യയുടെയും സഹായത്താൽ ഇന്റർനെറ്റിലൂടെ ബോഡി ആർട്ട് ആവിഷ്ക്കരിച്ചു. പെട്ര കോർട്ലൈറ്റ് ,(Petra Cortlight ) അമാലിയ ഉൽമണ്ൺ (Amalia Uimann ) എന്നിവർ ഇൻസ്റ്റഗ്രാമിലും യൂ ട്യുബിലും ശക്തമായ കലാസൃഷ്ടികൾ ഓൺലൈനായി കാണിച്ചു. ബോഡി ആർട്ടിന്റെ വിപ്ലവകരമായ പ്രകടനം കാഴ്ചവച്ചത് മൂൺ റിബാസ് (Moon Ribas ) എന്ന കലാകാരി സ്വന്തം കാൽമുട്ടിനുള്ളിൽ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചു ഭൂമികുലുക്കത്തിന്റെ സാന്നിദ്ധ്യം സൃഷ്ടിച്ചത് ബോഡി ആർട്ടെന്ന കലയുടെ വളർച്ചയെ സൂചിപ്പിക്കുന്നതാണ്.

പാശ്ചാത്യ രാജ്യങ്ങളിലും അമേരിക്കൻ തെരുവുകളിലും കലാസൃഷ്ടികൾ നടത്തുന്ന കലാകാരന്മാരുടെ ചെറു സംഘങ്ങളെ നമുക്കുകാണുവാൻ കഴിയും. ലിംഗവ്യത്യാസമില്ലാതെ അവരുടെ നഗ്നശരീരത്തു ദേശീയപതാകയുടെ ചിഹ്നങ്ങൾ മുതൽ നവ ലിബറൻ ആശയങ്ങൾവരെ ചിത്രീകരിച്ചുകൊണ്ടാണ് ദൃശ്യകലയുടെ മുന്നണിപ്പോരാളികളായി അവർ നിലകൊള്ളുന്നത്. പലതരം വേഷപ്രച്ഛന്നങ്ങളും കോമിക്കുകളും കാരിക്കേച്ചറുകളും തത്സമയ പോർട്രൈറ്റ് വരകളും ഗ്രാഫിറ്റി കലാകാരന്മാരും എല്ലാം അവർ സൃഷ്ടിക്കുന്ന ദൃശ്യരൂപങ്ങൾ ജനകീയ കലാ സംസ്കാരത്തിന്റെ ചിഹ്നങ്ങളായി ചിത്രീകരിക്കുന്നതിലൂടെ കലാരന്മാർക്കു ചില സാമൂഹ്യപ്രശ്നങ്ങൾ അഭിസംബോധന ചെയ്യുവാനും ഉപജീവനമാർഗം സൃഷ്ടിക്കുവാനും സാധിക്കുന്നു.
Welcomeഗ്യുന്തർ ഗ്രസ്സിന്റെ ടിൻട്രം എന്ന വിഖ്യാതമായ സിനിമയിലെ വളർച്ച നിന്നുപോകുന്ന ആൺകുട്ടിയെകൊണ്ട് നമ്മൾ പറയുന്ന ‘പ്രകൃതിവിരുദ്ധ’ ലൈംഗീകബന്ധം നടത്തുന്ന രംഗം വളരെ ലാവണ്യബോധത്തോടെ ഗോപ്യമായി ചിത്രീകരിച്ചിരിക്കുന്നത് ദൃശ്യഭാഷയുടെ സമാനസാദൃശ്യങ്ങളാണ് വെളിപ്പെടുത്തുന്നത്.

ഇവിടെ രണ്ടുചോദ്യങ്ങൾ പ്രസക്തമാണ്. ദൃശ്യകല ചെയ്യുമ്പോൾ നിയമവിധേയമായിരിക്കേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ? കലാപഠനസ്ഥാപനങ്ങളിലെ നഗ്‌നചിത്രീകരണപ്രദർശനങ്ങൾ നിയമവിരുദ്ധമല്ലേ? അങ്ങിനെയെങ്കിൽ ലോക കലാചരിത്രത്തിൽ ഇതുവരെ തുടർന്നുപോന്ന കലാകാരന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടേ ?
എന്തിനാണ് വെറുതെ. രഹ്ന ഫാത്തിമയെ വിട്ടേക്കൂ. നമുക്ക് കോവിഡിനെക്കുറിച്ചു ചിന്തിക്കാം.

Advertisement

ടെൻസിംഗ് ജോസഫ് 2020

 246 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment1 hour ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science12 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment12 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment13 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment13 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured14 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment14 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment14 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment14 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 day ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured19 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »