തീവ്രവാദത്തിന്റെ രാഷ്ട്രീയം

444

Joli Joli എഴുതുന്നു 

ശ്രീലങ്കയിൽ കൊല്ലപ്പെട്ട നിരപരാധികളുടെ മരണത്തിൽ ദുഃഖമുണ്ട്…

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ..

****** ***** ******
തീവ്രവാദികൾക്കും തീവ്രവാദ ഗ്രൂപ്പുകൾക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്..
തീവ്രവാദി ഗ്രൂപ്പുകൾക്ക് പിന്നിൽ ശക്തമായ ഒരു ഭരണകൂടമുണ്ടാകും..
തീവ്രവാദി ഗ്രൂപ്പുകൾക്ക് കൃത്യമായ ലക്ഷ്യമുണ്ടാകും..

എല്ലാം ദൈവങ്ങൾക്ക് വേണ്ടി ചെയ്യുന്നതല്ല…

Joli Joli
Joli Joli

ലോകത്തുള്ള സകല ആയുധ വ്യാപാരികൾ മുതൽ പ്രാദേശിക ഭരണകൂടങ്ങൾ വരെ തീവ്രവാദ ഗ്രൂപ്പുകളെ വളർത്തുന്നുണ്ട്…

വ്യക്തികൾ മുതൽ പുരോഹിത, രാഷ്ട്രീയ നേതാക്കൾ വരെ തീവ്രവാദ ഗ്രൂപ്പുകളുടെ മുതലാളിമാരായിട്ടുണ്ട്…

ചില ലക്ഷ്യത്തിന് വേണ്ടി അവതരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യം നിറവേറ്റുന്നതോടുകൂടി നാമാവിശേക്ഷമാകുന്നതായി കാണാം…

ആയിരകണക്കിന് മനുഷ്യരുടെ കൂട്ട കൊലപാതകങ്ങൾക്കും ചില രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങൾക്കും
അരാജകത്വത്തിനും പിന്നിൽ പ്രവർത്തിച്ച തീവ്രവാദ ഗ്രൂപ്പുകൾ ചില രാജ്യങ്ങളുടെ സൃഷ്ടിയായിരുന്നു എന്ന് പിന്നീട് വ്യക്തമായി തെളിയിട്ടുള്ളതാണ്…

തീവ്രവാദ ഗ്രൂപ്പുകളെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന രാജ്യങ്ങളില്ലേ…

ശത്രു രാജ്യങ്ങൾക്ക് നേരെ ഏറ്റവും ചിലവ് കുറഞ്ഞതും മാരകവും ഫലപ്രദവുമായി ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല ആയുധമാണ് തീവ്രവാദം…

ഭരണകൂടങ്ങളെ അട്ടിമറിക്കാനും.. ഭരണകൂടങ്ങളുടെ പാളിച്ചകളിൽ നിന്ന് ജന ശ്രദ്ധ തിരിക്കാനും..
ആഭ്യന്തര കലഹമുണ്ടാക്കാനും..
അരാജകത്വം സൃഷ്ടിക്കാനും..
പ്രകൃതി സമ്പത്തിന്റെ നിയന്ത്രണത്തിന് വേണ്ടിയും..
രാജ്യങ്ങളെ സാമ്പത്തികമായി തകർക്കാനും..
കലാപമുണ്ടാക്കാനും..
പ്രാദേശിക ഭീക്ഷണിപ്പെടുത്തലുകൾക്കും വരെ ഒളിഞ്ഞും തെളിഞ്ഞും ലോകത്തെ മിക്ക വൻ ശക്തി രാജ്യങ്ങളും തീവ്രവാദി ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുണ്ട്…

ഒരു വ്യക്തിയെ വധിക്കാൻ പത്തോ അമ്പതോ വരുന്ന ജനക്കൂട്ടത്തെ തീവ്രവാദി ആക്രമണത്തിന് വിധേയമാക്കുന്നവർ വരെ പിന്നാമ്പുറങ്ങളിൽ ഉണ്ട്…

ഗൾഫ് രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥലം വാങ്ങിയും സ്ഥലം പാട്ടത്തിനെടുത്തും അരിയും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്…

അതുപോലെയാണ് ചില രാജ്യങ്ങൾ തീവ്രവാദ കൃഷി ചെയ്യുന്നതും..

ഇന്ത്യക്ക് തലവേദയുണ്ടാക്കാൻ ചൈനയുടെ ചിലവിൽ പാക്കിസ്ഥാനിൽ വളർത്തപ്പെടുന്ന തീവ്രവാദ ഗ്രൂപ്പുകളാണ് ഇന്ത്യയുടെ അതിർത്തിയിൽ നിരന്തരം സംഘർഷം സൃഷ്ടിക്കുന്നത്…

സിറിയയിലും സോമാലിയയിലെ ഇറാക്കിലും അഫ്‌ഗാനിലും പാക്കിസ്ഥാനിലും വളർത്തപ്പെട്ടവരുടെ കഥകൾ ലോകം കേട്ടതാണ്…

കൊല്ലുന്ന തീവ്രവാദിക്കും കൊല്ലപ്പെടുന്ന സാധാരണക്കാർക്കും യാതൊരു തരത്തിലുള്ള മുൻ വൈരാഗ്യങ്ങളും ഇല്ല..

ഏതെങ്കിലും ഒരു മതത്തിൽ പെട്ട പത്തോ ആയിരമോ ആളുകളെ കൊന്നത് കൊണ്ട് തന്റെ ആശയങ്ങളോ മതമോ ലോകം മുഴുവനും വ്യാപിക്കാമെന്ന് ഒരു തീവ്രവാദി ഗ്രൂപ്പും സ്വപ്നത്തിൽ പോലും ചിന്തിക്കില്ല…

പത്തോ ആയിരമോ ആളുകളെ കൊന്നത് കൊണ്ട് ആ മതമോ രാജ്യമോ ഇല്ലാതാകില്ല എന്നും തീവ്രവാദികൾക്കറിയാം..

കൊല്ലാൻ പോകുന്ന തീവ്രവാദിക്ക് ചത്ത് കഴിഞ്ഞ് സ്വർഗത്തിൽ ചെല്ലുമ്പോൾ കിട്ടുന്ന പ്രലോഭനങ്ങൾ മാത്രമേ തലയിലുള്ളൂ..

ഈ പ്രലോഭനങ്ങളിലൂടെയേ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ചാവേറാകാൻ ആളെ കിട്ടൂ..

കൊല്ലാൻ പറഞ്ഞുവിടുന്നവന് ഇത് രാജ്യാന്തര തലത്തിലോ പ്രാദേശിക തലത്തിലോ ഏറ്റെടുത്ത ഒരു കൊട്ടേഷൻ മാത്രമാണ്…

മോദി പറഞ്ഞു കഴിഞ്ഞ അഞ്ചു വർഷം ഒറ്റ സ്ഫോടനം പോലും രാജ്യത്ത് ഉണ്ടായില്ല എന്ന്…

ഭരണത്തിലേറി രാജ്യങ്ങൾ ചുറ്റി നടക്കുന്ന തിരക്കിൽ സ്ഫോടനം നടത്താൻ സമയം കിട്ടിയില്ല എന്ന് പറയുന്നതല്ലേ കൂടുതൽ ശരി…

രാജ്യത്ത് നടന്ന സ്ഫോടനങ്ങളുടെ പേരിൽ കഴിഞ്ഞ കോൺഗ്രസ്സ് സർക്കാർ കസ്റ്റഡിയിലെടുത്ത ഇരുപത്തി മൂന്നോളം ആളുകളെ മോദി സർക്കാർ വെറും വെറുതെ വിട്ടിട്ടുണ്ട്….

ശരിയല്ലേ…

Joli Joli…