പെൺകുട്ടികളെ കാണാതായാൽ വല്ലവന്റേയുംകൂടെ ഒളിച്ചോടി എന്നുമാത്രം ചിന്തിക്കുന്നവന്മാർ വായിച്ചിരിക്കണം

129

താടി കാരൻ എഴുതുന്നു

കാണാതായ അന്ന് തൊട്ടു തുടങ്ങിയതായിരുന്നു വല്ലവന്റെയും കൂടെ ഒളിച്ചോടി പോയിട്ടുണ്ടാകും എന്ന കമന്റുകൾ. കുടുംബക്കാരുടെ വാക്കുകളിൽ അവൾ തിരിച്ചു വരുമെന്ന പ്രതീക്ഷ മാത്രമായിരുന്നു. 21 വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതായാൽ ഉണ്ടാകുന്ന കിംവദന്തി പോലെ ഈ കുട്ടിയെ കുറിച്ചും ആളുകൾ പറഞ്ഞു പരത്തി. ഒളിച്ചോട്ടം, കാമുകൻ, ect. എന്നാൽ വീട്ടുകാർക്ക് ഉറപ്പായിരുന്നു, അങ്ങനെ ഒന്നും ഒരിക്കലും അവരുടെ മകൾക്കില്ല എന്നത്. പോലീസും ആദ്യമൊക്കെ അന്വേഷണം നീക്കിയത് ഇതേ തരത്തിൽ തന്നെ.

വളാഞ്ചേരിയില്‍ 21കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: അയല്‍വാസി അറസ്റ്റില്‍ |  arrest in Valanchery murder caseകാണാതായ പെൺകുട്ടിയുടെ ഒരു വർഷത്തെ കോളുകൾ പരിശോധിച്ച പോലീസ് സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിയില്ല. ജോലിക്ക് പോയ മകൾ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആ കുടുംബം കാത്തിരുപ്പു തുടർന്നു.എന്നാൽ സ്വന്തം വീടിന്റെ മീറ്ററുകൾക്ക് അപ്പുറത്ത്, കണ്ണെത്തും ദൂരത്ത് ഒരു കൊടും ക്രൂരതക്ക് വിധേയമായി അർഹിക്കുന്നൊരു അന്ത്യ യാത്ര പോലും കിട്ടാതെ മൂന്നര പവൻ സ്വർണം അണിഞ്ഞതിന്റെ പേരിൽ കൊലചെയ്യപ്പെട്ടു മണ്ണിൽ പുതഞ്ഞു നാല്പതു ദിവസത്തിനു ശേഷം കയ്യും കാലും വേർപ്പെട്ടു ജീർണിച്ച അവസ്ഥയിൽ കിട്ടുമ്പോൾ മകളെ കാത്തിരിക്കുന്ന ആ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും.

ഇതു പോലത്തെ ക്രൂരന്മാർ നമുക്കിടയിലും എല്ലായിടത്തും ഉണ്ടാകും.പല രൂപത്തിലും…പല വേഷത്തിലും പല ഭാവത്തിലും. കരുതിയിരിക്കുക, ഇവനെ ഒന്നും നമ്മുടെ നികുതി പണം കൊണ്ട് തീറ്റിപ്പോറ്റി അധിക കാലം ജയിലിൽ വെക്കരുത്.ഒരു അപേക്ഷയാണ്. ഓരോ പെൺകുട്ടികളെ കാണാതാകുമ്പോളും മറിച്ചൊന്നും നോക്കാതെ ഒളിച്ചോട്ടമാണ് എന്ന് മുൻവിധിയോടെ കാണുന്നവർക്കും ഇതൊരു പാഠമാണ്. ഇനി മറ്റൊരു കുട്ടിക്കും സുബീറ ഫർഹത്തിന്റെ അവസ്ഥ വരാതിരിക്കട്ടെ.പ്രതിക്ക് പരമോന്നത നീതിപീഠം മാതൃകാ പരമായ ശിക്ഷ തന്നെ നൽകട്ടെ.