ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായ കാന്താര എന്ന കന്നഡ മൂവിയിലെ വരാഹരൂപം എന്ന ഗാനം തൈക്കുടം ബാൻഡിന്റെ നവരസം പാട്ടിനെ കോപ്പിയടിച്ചതാണ് എന്ന ആരോപണത്തിൻമേൽ ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി മറുപടി നൽകി. പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും തൈക്കുടത്തിന്റെ പരാതിയില്‍ മറുപടി നൽകിയതായും അദ്ദേഹം പറയുന്നു. സിനിമ പ്രൊമോഷന്റെ ഭാഗമായി ഋഷഭ് ഷെട്ടി കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോപ്പിയടിയല്ലെന്ന് വിശദീകരണം നൽകിയത്. ഈ വിഷയം സംസാരിക്കാനുള്ള വേദിയല്ല ഇതെന്നു പറഞ്ഞ അദ്ദേഹം വിവാദത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം വിതരണത്തിനെടുത്തത് . തങ്ങളുടെ പാട്ട് കോപ്പിയടിച്ചത് പകര്‍പ്പവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണിതെന്നായിരുന്നു തൈക്കൂടം ബാന്‍ഡിന്റെ ആരോപണം. പണം നല്കി കാന്താരയുടെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും തൈക്കൂടം ആരോപിച്ചിരുന്നു.

ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലർ സിനിമയുടെ റീമേക്ക് ആണ് ദി ഹൗസ്മെയ്ഡ്
Abhijith Thekkevila The Housemaid 🔞 Genre : Erotic Thriller Language