തയ്ലന്റിലെ ഒരു ബുദ്ധ ക്ഷേത്രത്തില്‍ അതിവസിക്കുന്നത് ഒന്നും രണ്ടും കടുവകള്‍ അല്ല. മറിച്ച് 100 ല്‍ പരം കടുവകളാണ് ഈ ക്ഷേത്രത്തിലെ അന്തേവാസികള്‍.
വന്യമൃഗങ്ങളുടെ ക്രൂരതയും ഭയാനകതയും ഞെട്ടിപ്പിക്കുന്നതാണ് എങ്കിലും തയ്ലാന്റിലെ ഈ കടുവാ ക്ഷേത്രത്തില്‍ പോയികഴിഞ്ഞാല്‍ നമുക്ക് മനസ്സിലാകും സ്നേഹം കൊണ്ട് ഏതു വന്യ മൃഗത്തെപ്പോലും നമുക്ക് വരുതിയിലാക്കാം എന്ന്. അല്ലെങ്കില്‍ പിന്നെ വേറെ ഇവിടെ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും കടുവകള്‍ക്ക് പെപ്സി കുപ്പിയില്‍ മനുഷ്യന്‍ വെള്ളം നല്‍കുന്ന കാഴ്ച ???
ആജാന ബാഹുക്കളായ കടുവാ ഭീമന്മാര്‍ തികഞ്ഞ അനുസരണയോടെ, സ്നേഹത്തോടെ മനുഷ്യരില്‍ നിന്നും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും, എന്തിനേറെ പറയുന്നു… കളിക്കുന്നതുപോലും …
ഈ കടുവ ക്ഷേത്രത്തിലെ അന്തേവാസികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് അദിത് പരവോന്ഗ്മേത്തയും സക്ച്ചായ് ലളിതുമാണ്. കണ്ടു നോക്കൂ ഈ അപൂര്‍വ ചിത്രങ്ങള്‍ …