Vani Jayate

ആരായിരിക്കും ക്ളൈമാക്സിൽ എന്തായിരിക്കും എന്നൊക്കെ ഒരു കൊച്ചു കുട്ടിക്ക് പോലും അനായാസം പ്രവചിക്കാവുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് “തലൈമൈ സേയലഗം”.. മലയാളികൾക്ക് സുപരിചിതനായ ജയമോഹന്റെ രചനയ്ക്ക് വസന്തബാലൻ സാക്ഷാൽക്കാരം നൽകിയ എട്ടെപ്പിസോഡുള്ള സീരീസ് സീ 5 ലാണ് സ്ട്രീം ചെയ്യുന്നത്. റാടൻ പിക്ചേഴ്സ് പ്രൊഡ്യൂസ് ചെയ്യുന്ന സീരീസിൽ തമിഴ് സിനിമയിൽ നിന്നുള്ള ഒരു വമ്പൻ താരനിര തന്നെയുണ്ട്.

കിഷോർ, ഭാരത്, ശ്രിയ റെഡ്ഢി, രമ്യ നമ്പീശൻ, സന്താന ഭാരതി, കനി കുസൃതി, ആദിത്യ മേനോൻ തുടങ്ങിയ മുൻ നിര താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന സീരീസിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ ഒതുക്കമില്ലാത്ത ആഖ്യാനരീതിയാണ്. കുറെ കാര്യങ്ങൾ പറയാൻ നിര്ബന്ധിതമായ പോലെയാണ് തിരുകി കയറ്റുന്നത്. പതിവ് പോലെ ഉത്തരേന്ത്യൻ, കോർപ്പറേറ്റ്, ഖനി മാഫിയ.. കേന്ദ്ര സർക്കാരിന് നേരെയുള്ള ആക്രമണം, കുടുംബ വാഴ്ചയെ ന്യായീകരിച്ചു കൊണ്ടുള്ള തലോടൽ… ഇതൊക്കെ നിർലോഭം വാരി വിതറുന്നുണ്ട്. ഏതാണ്ട് ലൂസിഫറിന്റെ ടെംപ്ളേറ്റിൽ ആണ് വസന്തബാലൻ കഥപറയാൻ തിരഞ്ഞെടുത്തിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി ആന്ധ്രയിൽ, തന്റെ കരിയറിന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു കേസിൽ വിചാരണ നേരിടുന്നു. ജയിൽ ഏകദേശം ഉറപ്പാണെന്ന് തോന്നിപ്പിക്കുന്ന ഘട്ടത്തിൽ അദ്ദേഹത്തിന് ശേഷം ഭരണം കയ്യടക്കാൻ കുടുംബത്തിനുള്ളിൽ നിന്നും തന്നെ ശ്രമങ്ങൾ നടക്കുന്നു. ഈ അവസരം മുതലെടുക്കാൻ കേന്ദ്രം ഭരിക്കുന്ന കക്ഷി ആളെ അയക്കുന്നുണ്ട്… അതെ സമയം ജാർക്കണ്ഡിലെ ധൻബാദിൽ ഒരു എക്സ് എംഎൽഎയുടെ ക്രൂരമായ കൊലപാതകം അന്വേഷിക്കാൻ സിബിഐ ഉദ്യോഗസ്ഥൻ എത്തുന്നു. അങ്ങിനെ അവിടെ ഒരു കല്യാണം, ഇവിടെ ഒരു പാലുകാച്ചൽ മോഡിലാണ് മുന്നോട്ട് പോവുന്നത്.

ജെഎൻ യു ആസാദി, ജെപിസി, രാജശേഖര റെഡ്ഢി, നക്സൽ പ്രേമം, ഹിന്ദി വിരുദ്ധത… തുടങ്ങിയ നിരവധി ക്ളീഷേകളുടെ അയ്യരുകളി നടക്കുന്ന കൂട്ടത്തിൽ ദ്രാവിഡ രാഷ്ട്രീയവും വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ കുത്തിക്കയറ്റിയിട്ടുണ്ട്. തമിഴന്റെ കമ്മി റൊമാന്സിന്റെ അസുഖം മാറിക്കിട്ടാൻ ഒരു മരുന്നേ ഉള്ളൂ. ഒരഞ്ചു കൊല്ലം കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ജീവിക്കേണ്ട അവസ്ഥ ഉണ്ടാവുക. ആദ്യ ഭാഗങ്ങളൊക്കെ കണ്ടിരിക്കാമെങ്കിലും.. ക്ളൈമാക്സിലെത്തിയപ്പോൾ പരമ ബോറായി മാറുകയാണ്. തലൈമൈ സേയലഗം – സീ ഫൈവിൽ സ്ട്രീം ചെയ്യുന്നുണ്ട്

You May Also Like

“മുഖത്ത് പാതി മുടിയ ടവൽ തെറിച്ചു പോകുന്നു… തമ്പിയുടെ പാതി കരിഞ്ഞ മുഖം കണ്ടു രവി ഞെട്ടുന്നു”-പഴയ സിനിമകൾ

// അർദ്ധരാത്രി ‘ ജനലിൽ ഒരു ശബ്ദം കേട്ടു ഇന്ദു ശ്രദ്ധിച്ചു. ഇരുളിന്റെ മറവിൽ ഇരുണ്ട…

പത്തു വർഷങ്ങൾക്കു ശേഷം വാണി വിശ്വനാഥ്

‘ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. ശ്രീനാഥ് ഭാസി ,ലാൽ, സൈജു…

നാഗവല്ലിയുടെ ദ്വന്ദ്വവ്യക്തിത്വം ഒരു രോഗമാണെങ്കിൽ ജയകൃഷ്ണന്റേത് ഒരു സ്വഭാവമാണ്

Sandeep Sadasivan Mannarathodi ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒരു മറ എല്ലാ മലയാളി പുരുഷന്മാരിലുമുണ്ട്. ആ മലയാളി…

പരിചയപ്പെട്ടപ്പോൾ സഹോദരാ എന്ന് വിളിച്ച പ്രിയ, ആറ്റ്‌ലിയുടെ പ്രണയം എങ്ങനെ വിജയിച്ചു ?

കോളിവുഡിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറുന്ന സംവിധായകൻ ആറ്റ്‌ലിയുടെ പ്രണയകഥ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത കാണാ…