സുന്ദർ.സി നായകനായ ‘തലൈനഗരം 2’ ഒഫീഷ്യൽ ടീസർ. ദൊരൈ V Z സംവിധാനം ചെയ്ത ചിത്രത്തിൽ പലക് മൽവാനി, തമ്പി രാമയ്യ, ആയിര, ജെയിസ് ജോസ്, വിശാൽ രാജൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഇ കൃഷ്ണസാമി ഛായാഗ്രാഹകനും സുദർശൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന തലൈനഗരത്തിനു വേണ്ടി ജിബ്രാൻ സംഗീത സംവിധാനം നിർവഹിക്കും.
സൂരജ് രചനയും സംവിധാനവും നിർവ്വഹിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ക്രൈം ചിത്രമാണ് തലൈ നഗരം. സുന്ദർ സി, ജ്യോതിമയി, വടിവേലു, പ്രകാശ് രാജ്, തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം വാണിജ്യവിജയം നേടി. തുടർഭാഗത്തിന് 2006-ലെ ചിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ അതോ മറ്റൊരു പ്രമേയം അവതരിപ്പിക്കുമോ എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല