Psychology
ഒരിക്കലും മരിക്കാത്ത തളത്തില്‍ ദിനെശന്മാര്‍
ആയിരത്തി തൊള്ളായിരത്തി എന്‍പത്തോമ്പതില്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചലച്ചിത്രം അക്ഷരാര്‍ഥത്തില്‍ മലയാള ചലച്ചിത്രമേഖലയില്‍ തരംഗം സൃഷ്ട്ടിച്ച ഒരു ചിത്രമായിരുന്നു.സാമ്പത്തീകമായും,കലാപരമായും വന്‍ വിജയം നേടിയെടുത്ത ശ്രിനിവാസന് എന്നാ മഹാപ്രതിഭയുടെ ഈ പ്രഥമ സംവിധാന സംരംഭം ഇന്നും ഒട്ടും കാലഹരണപെടാതെ നില്‍ക്കുന്നത് അതിലെ തളത്തില്‍ ദിനേശന് എന്ന കേന്ദ്ര കഥാപാത്രത്തെ ഇന്നും നമ്മുക്ക് ചുറ്റും കാണപെടുന്നത് കൊണ്ടാണ്.ന്യു ജനറേഷന്,ലിവിംഗ് ടുഗെതര്‍,ഓപ്പണ്‍ റിലെഷന്ഷിപ്പ് എന്നൊക്കെ വീമ്പ്പറഞ്ഞു പുതിയ തലമുറ നമ്മള് പുരോഗമിച്ചേ എന്ന് വിളിച്ചു കൂവാറൂണ്ടെങ്കിലും ഇന്നും നല്ലൊരു ശതമാനം മലയാളി പുരുഷന്മാരുടെ അടിസ്ഥാന സ്വഭാവം തളത്തില്‍ ദിനേശന്റെതു തന്നെയാണ്.ചിത്രത്തിന്റെ ക്ലൈമാക്സില്‍ എന്തോ ഒരു ശബ്ദം കേട്ട് സംശയ ദൃഷ്ടിയോടെ ടോര്‍ച്ച് അടിച്ചുകൊണ്ട് പുറത്തേക്കു നോക്കുന്ന ഈ കഥാപാത്രത്തിലൂടെ ഇത്തരം രോഗം ഒരിക്കലും ഭേദമാക്കാനാവില്ല എന്ന ശക്തമായ സന്ദേശം നല്‍കാനും സംവിധായകന് സാധിച്ചു.
138 total views

ആയിരത്തി തൊള്ളായിരത്തി എന്‍പത്തോമ്പതില്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചലച്ചിത്രം അക്ഷരാര്‍ഥത്തില്‍ മലയാള ചലച്ചിത്രമേഖലയില്‍ തരംഗം സൃഷ്ട്ടിച്ച ഒരു ചിത്രമായിരുന്നു.സാമ്പത്തീകമായും,കലാപരമായും വന്‍ വിജയം നേടിയെടുത്ത ശ്രിനിവാസന് എന്നാ മഹാപ്രതിഭയുടെ ഈ പ്രഥമ സംവിധാന സംരംഭം ഇന്നും ഒട്ടും കാലഹരണപെടാതെ നില്‍ക്കുന്നത് അതിലെ തളത്തില്‍ ദിനേശന് എന്ന കേന്ദ്ര കഥാപാത്രത്തെ ഇന്നും നമ്മുക്ക് ചുറ്റും കാണപെടുന്നത് കൊണ്ടാണ്.ന്യു ജനറേഷന്,ലിവിംഗ് ടുഗെതര്‍,ഓപ്പണ്‍ റിലെഷന്ഷിപ്പ് എന്നൊക്കെ വീമ്പ്പറഞ്ഞു പുതിയ തലമുറ നമ്മള് പുരോഗമിച്ചേ എന്ന് വിളിച്ചു കൂവാറൂണ്ടെങ്കിലും ഇന്നും നല്ലൊരു ശതമാനം മലയാളി പുരുഷന്മാരുടെ അടിസ്ഥാന സ്വഭാവം തളത്തില്‍ ദിനേശന്റെതു തന്നെയാണ്.ചിത്രത്തിന്റെ ക്ലൈമാക്സില്‍ എന്തോ ഒരു ശബ്ദം കേട്ട് സംശയ ദൃഷ്ടിയോടെ ടോര്‍ച്ച് അടിച്ചുകൊണ്ട് പുറത്തേക്കു നോക്കുന്ന ഈ കഥാപാത്രത്തിലൂടെ ഇത്തരം രോഗം ഒരിക്കലും ഭേദമാക്കാനാവില്ല എന്ന ശക്തമായ സന്ദേശം നല്‍കാനും സംവിധായകന് സാധിച്ചു.
എന്തുകൊണ്ടാണ് തളത്തില്‍ ദിനേശന്മാര് ഉണ്ടായികൊണ്ടേയിരിക്കുന്നത് എന്നതിനുള്ള ഉത്തരം ചിത്രത്തില്‍ തന്നെയുണ്ട്.അപകഷതബോധമാണ് അതിനുള്ള പ്രധാന കാരണം.പക്ഷെ എന്ത്കൊണ്ടാണ് സമൂഹം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഇത്തരം അപകഷതബോധങ്ങള് ഉപേക്ഷിക്കാന്‍ പലര്‍ക്കും സാധിക്കാത്തത് എന്നത് ചിന്തികേണ്ട വസ്തുതയാണ്.ചിത്രത്തില്‍ കാണിക്കുന്ന തളത്തില്‍ ദിനേശന് വലിയ വിദ്യഭ്യാസമോന്നുമില്ലാത്ത സാധാരണകാരനായിരുന്നെങ്കില് ഇന്നത്തെ പല അഭിനവ ദിനെശന്മാരും വിദ്യസമ്പന്നരും ഉയര്‍ന്ന ജീവിത നിലവാരും പുലര്‍ത്തുന്നവരുമാണ്.
ഈയടുത്തകാലത്ത് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കാണാന്‍ സാധിച്ച ഒരു രസകരമായ സംഭവം ഞാന്‍ ഇവിടെ വിവരിക്കുകയാണ്.നല്ല തിരക്കുള്ള ഒരു പകല്‍ വണ്ടിയിലായിരുന്നു അന്നത്തെ എന്റെ യാത്ര.ഭാഗ്യവശാല്‍ എനിക്ക് അന്ന് സീറ്റ് കിട്ടിയിരുന്നു.ഒരു പ്രാധാന സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെരുപ്പകാരായ ഭാര്യയും,ഭര്‍ത്താവും ഞാന്‍ ഇരുന്ന കമ്പാര്‍ട്ടുമെന്റില്‍ കയറി.നല്ല തിരക്കയിരുന്നതിനാല് അവര്‍ക്ക് സീറ്റ് കിട്ടിയില്ല.ആരോഗ്യപരമായി ക്ഷിണിതയായി തോന്നിയ ആ യുവതിക്ക് വേണ്ടി ഞാന്‍ എന്റെ സീറ്റ് നല്കി.ക്ഷിണത്തിന്റെ ആവേശത്തില്‍ അവര്‍ രണ്ടാമതൊന്നു ആലോചികാതെ ചാടിയിരുന്നു.അവരുടെ ഇരുവശത്തും രണ്ടു പുരുഷന്മാരായിരുന്നു.അത് കൊണ്ടാവണം അവര്‍ അവിടെ ഇരുന്നത് മുതല്‍ അവരുടെ ഭര്‍ത്താവ് എന്ന് ഞാന്‍ കരുതുന്ന ആ യുവാവ് ആകെ പരവശനായി കാണപെട്ടു.അയാള്‍ ആ യുവതിയുടെ മുഖത്ത് നോക്കി എന്തൊക്കെയോ ഗോഷ്ടികള്‍ കാണിക്കുന്നുണ്ടായിരുന്നു.ആ സ്ത്രിയാവട്ടെ ചെകുത്താനും,കടലിനുമിടയില്‍പെട്ട അവസ്ഥയിലുമായിരുന്നു.ഒടുവില്‍ അടുത്ത സ്റ്റോപ്പ് എത്തിയപ്പോള്‍ തന്നെ അയാള്‍ ആ യുവതിയെയും കൊണ്ട് പുറത്തേക്കു ഇറങ്ങിപോയി.അവരുടെ ലഗ്ഗേജ് കണ്ടാല്‍ തന്നെ ഊഹിക്കാം അത്രയും ചെറിയ ദൂരത്തേക്കായി അത്രയും തിരക്കുള്ള ട്രെയിന്‍ യാത്രയക്കായി തിരഞ്ഞെടുക്കില്ല എന്ന്.കഷ്ടിച്ച് ഇരുപതഞ്ചിനോട് അടുത്ത് മാത്രം പ്രായം തോന്നിക്കുന്ന ആ യുവാവിനു പോലും തന്നെകാള്‍ സുന്ദരിയായ ഭാര്യയുമായി പുറത്തേക്കു ഇറങ്ങാന്‍ പറ്റാത്ത വിധമുള്ള അപകര്‍ഷതബോധം ഉണ്ടായിരിന്നു എന്ന സത്യം എന്നെ അത്ഭുതപെടുത്തി.
ഇതൊക്കെ പറയുമ്പോള്‍ പ്രണയിച്ചു പരസ്പ്പരം മനസ്സിലാക്കി വിവാഹം കഴിക്കുന്നവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് നമ്മള് ധരിക്കും.എന്നാല്‍ അത് തികച്ചും തെറ്റായ ഒരു ചിന്താഗതിയാണ്.വര്‍ഷങ്ങളോളം പ്രണയിച്ചിട്ടും കല്യാണശേഷം ഭാര്യയെയോ,അല്ലെങ്കില്‍ ഭര്‍ത്താവിനെയോ സംശയിക്കുന്നവരുമുണ്ട്.കാമുകികാമുകന്മാര്ക്കിടയില് ഉടലെടുക്കുന്ന ഇത്തരം വൈകൃതങ്ങള്‍ ആദ്യകാലങ്ങളില്‍ വെറും പോസ്സെസിവ്നെസ് അല്ലെങ്കില്‍ താങ്കളോടുള്ള അന്തമായ സ്നേഹം മാത്രമായി പലരും തെറ്റിധരിക്കുന്നു.സത്യത്തില്‍ ഇത്തരം സ്നേഹത്തെ പ്രണയം എന്ന് വിശേഷിപ്പിക്കുന്നതുപോലും പാപമാണ്.ആത്മാര്‍ത്ഥ പ്രണയമായിരുന്നെങ്കില്‍ പങ്കാളിയോട് ഒരു തരിമ്പുപോലും സംശയത്തിന്റെ അംശം ഉണ്ടാവില്ല,ഉണ്ടാവേണ്ട കാര്യമില്ല.പ്രണയിക്കുന്ന വേളയില്‍ കാമുകന് അല്ലെങ്കില്‍ കാമുകി മറ്റൊരു പെണ്ണിനോടൊ അല്ലെങ്കില്‍ ആണിനോടോ സംസാരിക്കുന്നതിന് വിലക്കുകള്‍ വയ്ക്കുക,സുഹൃത്തുക്കളോട് അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ അസ്വസ്ഥാനാകുക കല്യാണത്തിന് ശേഷം ഭാര്യയെ അല്ലങ്കില്‍ ഭര്‍ത്താവിന്റെ മുന്‍കാല സുഹൃത്തുക്കളോട് സംസാരിക്കുന്നതില്‍ വിലക്ക് കൊണ്ടുവരിക ഇവയൊക്കെ കാണിക്കുന്നത് തളത്തില്‍ ദിനേശന്റെ വിഭ്രാന്തികള്‍ തന്നെയാണ്.
മലയാളികളുടെ ഇത്തരം അപകര്‍ഷതബോധത്തിന്റെ പ്രധാനമായ കാരണം സൌന്ദര്യവും,എതിര്ലിങ്കകാരോടുള്ള സമീപനത്തിന്റെ പ്രശ്നങ്ങളുമാണ്.ഭര്‍ത്താവിനെകാള്‍ സുന്ദരിയായ ഭാര്യ അല്ലെങ്കില്‍ ഭാര്യയെകാള്‍ സുന്ദരനായ ഭര്‍ത്താവ് തന്നെകാള്‍ സുന്ദരനായ അല്ലെങ്കില്‍ സുന്ദരിയായ മറ്റൊരു പുരുഷന്റെയോ സ്ത്രിയുടെയോ കൂടെ അടുത്തിടപഴകുക,തമാശകള്‍ പറയുക ഇവയൊന്നും ഇത്തരകാര്‍ക്ക് സഹിക്കാവുന്ന കാര്യങ്ങളല്ല.ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ തോന്നുറ്റിയഞ്ചു ശതമാനം മലയാളികള്‍ക്കും എതിര്ലിങ്കാകാരോട് നിഷ്കളങ്കമായി പേരുമാറാനറിയില്ല എന്നതാണ്.ഭാര്യയോട് വളരെ അടുത്ത് ഇടപഴകുന്ന അവരുടെ അടുത്ത പുരുഷസുഹൃത്തിനെ അല്ലെങ്കില്‍ ഭര്‍ത്താവിനോട് അടുത്ത ബന്ധമുള്ള അയാളുടെ സ്ത്രി സുഹൃത്തിനെയും സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ ഇന്നും പലരും കാണുന്നുള്ളൂ.ബന്ധുക്കല്ലാത്ത ആരേയും ഒരു നല്ല സുഹൃത്തായോ സഹോദരങ്ങളായോ കാണാനുള്ള വലിപ്പമുള്ള മനസ്സ് ഭുരിപക്ഷം മലയാളികള്‍ക്കുമില്ല.ഇതിനു കാരണം മറ്റൊന്നുമല്ല,ഓരോരുത്തരുടേയും ഉള്ളിലുള്ള സ്വഭാവമാണ് അവര്‍ മറ്റുള്ളവരിലും കാണുന്നത്.ഇത്തരകാര് അന്യരായ എതിര്ലിങ്കകാരെ കാണുന്നത് കാമകണ്ണുകളിലൂടെ മാത്രമാണ്.സധാചാരത്തെ കുറിച്ചും,മോഹന്‍ലാല്‍ സിനിമയില്‍ പെണ്ണുങ്ങളുടെകൂടെ അടുത്തിടപഴകുന്നതിനെ പറ്റിയുമൊക്കെ നിശിതമായിമായി വിമര്‍ശ്ശനം ഉന്നയിക്കുന്ന ഇത്തരകാരുടെ രാത്രികാല ചരിത്രം ചികയാന്പോയാലാല് ശരിക്കും അത്ഭുതപെടും.വേശ്യകളുടെ കൂടെ വേഴ്ച്ചയ്ക്ക് പോക്കുന്നവരും,ഒരു ചെറിയ സമയം വീണുകിട്ടുമ്പോള്‍ പോലും മൊബൈലില്‍ അശ്ലീല പടങ്ങള്‍ കാണുന്ന കാമാരോഗികളുമായിരിക്കും ഇത്തരകാരില്‍ പലരും!!!
ഇനിയെപ്പോഴെങ്കിലും ഇത്തരക്കാര്‍ വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്റെ ചെയ്തികള്‍ കണ്ടു പരിഹസിക്കുന്നതിനു മുമ്പ് ഒരു ആത്മപരിശോധന നടത്തുക.നമ്മള്‍ക്കും ഇതേ പ്രശ്നങ്ങളില്ലേ?പിന്നെ നമ്മുക്ക് എന്ത് യോഗ്യതയാണ് ഇയാളെ പരിഹസിക്കാന്‍?അങ്ങനെയൊക്കെ ചിന്തിക്കുകയും ഒരു മനശാസ്ത്രന്ജനനെ കാണുകയും ചെയ്യുന്നത് ഉചിതമായിരിക്കും.ഒരു പക്ഷെ ദൈവംകൂടി കനിഞ്ഞാല്‍ ആ മനശാസ്ത്രജ്ഞാനനു ഈ മാനസീകവൈകല്യത്തില് നിന്നും നിങ്ങളെ മോചിപ്പികാന്‍ സാധിച്ചേക്കാം…
139 total views, 1 views today