ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘തലവൻ’ ഒഫീഷ്യൽ ട്രെയ്‌ലർ

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം പ്രധാനമായും രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രമേയമാക്കുന്നത്.അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്.

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ സിനിമ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബിജു മേനോൻ ആസിഫ് അലി കൂട്ടുകെട്ട് മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്.അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്.ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.പരസ്‌പരം പോരടിക്കുന്ന പോലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.ചിത്രത്തിൻറെ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ

You May Also Like

ഡേറ്റാ കേബിളിൽ ഒരു വീർത്ത ഭാഗം കാണാം, എന്താണത്? അതിന്റെ ഉപയോഗം എന്ത് ?

ഡേറ്റാ കേബിളിൽ ഒരു വീർത്ത ഭാഗം കാണാം. എന്താണത് ? അതിന്റെ ഉപയോഗം എന്ത് ?…

മഞ്ഞവസ്ത്രത്തിൽ അതിസുന്ദരിയായി പാപ്പനിലെ നായിക

കാളിദാസ് ജയറാം നായകനായി എത്തിയ പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നീത പിള്ള.ചിത്രത്തില്‍ ഐറിന്‍…

ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’, താരങ്ങളുടെ കാര്യത്തിൽ അടിമുടി അഴിച്ചുപണി

വൈക്കം മുഹമ്മദ് ബഷീർ രചന നിർവഹിച്ചു എ. വിൻസന്റ് സംവിധാനം ചെയ്ത് 1964-ൽ റിലീസ് ചെയ്ത…

തട്ടുകടയിൽ നിന്ന് ദോശയും പലഹാരങ്ങളും രുചിക്കുന്ന ‘സിഐഡി മൂസ’ വില്ലൻ ആശിഷ് വിദ്യാർത്ഥി ചെയുന്നതിന് ചില ലക്ഷ്യങ്ങളുണ്ട്

1990-കളുടെ അവസാനം മുതൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ഇന്ത്യൻ നടനാണ് ആശിഷ് വിദ്യാർത്ഥി. ഒട്ടനവധി ഹിന്ദി സിനിമകളിൽ…