തമിഴിലെ പ്രഗത്ഭ സംവിധായകനാണ് ലോകേഷ് കനഗരാജ്. 2017 – ൽ പുറത്തിറങ്ങിയ മാനഗരം, 2019 – ൽ പുറത്തിറങ്ങിയ കൈതി എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങൾ ലോകേഷിനെ തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാക്കി .കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി അഭിനയിപ്പിച്ച് ഫഹദ് ഫാസിൽ’ വിജയ് സേതുപതി എന്നവരെ അണിനിരുത്തി അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ച വിക്രമാണ് ഏറ്റുവും അവസാനം റിലീസ് ചെയ്തത്. ഈ വർഷംതനിക്ക് ഏറ്റവും കൂടുതലിഷ്ടപെട്ട മലയാള ചിത്രം തല്ലുമാല ആണെന്നും അതിനുള്ള കാരണവും വെളിപ്പെടുത്തുകയാണ് ലോകേഷ് ഇപ്പോൾ .
ഫിലിം കമ്പാനിയന്റെ ഇന്ത്യന്‍ ഫിലിം മേക്കേഴ്സ് അഡ്ഡയിൽ വെച്ചാണ് ലോകേഷ് കനകരാജ് ഈ വെളിപ്പെടുത്തൽ നടത്തിയത്. തനിക്ക് ഈ വർഷം കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്, തല്ലുമാല എന്ന മലയാള ചിത്രമാണെന്നും, താനത് രണ്ടോ- മൂന്നോ തവണ തുടർച്ചയായി കണ്ടെന്നും ലോകേഷ് പറയുന്നു. ആ ചിത്രത്തിന്റെ മേക്കിങ് സ്റ്റൈൽ ആണ് തന്നെ വലുതായി ആകർഷിച്ചതെന്നും ലോകേഷ് വിശദീകരിച്ചു.
ടൊവീനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവീനോ അവതരിപ്പിക്കുന്ന വസീമും അയാളുടെ കൂട്ടുകാരും ചേര്‍ന്നൊപ്പിക്കുന്ന പ്രശ്നങ്ങളും തുടര്‍ന്നുണ്ടാകുന്നു അടിപിടിയും ചേര്‍ന്ന് കളര്‍ഫുള്‍ എന്റര്‍ടൈയ്നറാണ് ചിത്രം. എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ആഷിക് ഉസ്മാന് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. മുന്‍പ് ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ മുഹ്സിന് പരാരി സംവിധാനം ചെയ്യുമെന്ന പ്രഖ്യാപിച്ച ചിത്രമാണിത്. പിന്നീട് ഖാലിദ് റഹ്മാന് ഏറ്റെടുക്കുകയായിരുന്നു