തല്ലില്ലാത്ത തല്ലുമാല ! ഇംഗ്ലണ്ടിൽ നിന്നും കണ്ട തല്ലുമാലയിൽ ഒരൊറ്റ തല്ലില്ല, കാരണം ഇതാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
485 VIEWS

തല്ലില്ലാത്ത തല്ലുമാല 

Sankaran Kutty

സംഭവ സ്ഥലം – ഇൽഫോർഡ് സിനിവേൾഡ് , ലണ്ടൻ അടുത്തുള്ള സ്ഥലത്തെ ഒരു തീയറ്റർ . പടം ഇറങ്ങി അന്ന് മുതൽ റിവ്യൂ കേൾക്കാൻ തുടങ്ങിയതാ, തീയറ്റർ തല്ല് കിടു ആണെന്നും പടത്തിലെ സുപ്രധാന സീനുകളിൽ ഒന്നാണെന്നും സുധീഷ് പയ്യന്നൂർ പറഞ്ഞപ്പോൾ തന്നെ പടം കാണാൻ ഇൽഫോർഡ് ഉള്ള സിനിവേർഡിൽ ആപ്പീസിൽ ഉള്ള മൂന്ന് പേരേം കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു. ബുക്ക് ചെയ്തു അരമണിക്കൂർ കഴിഞ്ഞപ്പോളാണ് അന്ന് ആറ് മണി കഴിഞ്ഞു ട്രെയിൻ ഇല്ലെന്ന് മനസിലായത്, രാത്രി പടം കഴിഞ്ഞു ട്രെയിൻ ഇല്ലേൽ ഏതാണ്ട് 70 പൗണ്ട് ഊബർ കാശാവും, അതോണ്ട് ടിക്കറ്റ് കാൻസൽ ചെയ്തു ശനിയാഴ്ച രാത്രി വീണ്ടും ടിക്കറ്റ് എടുത്തു.

പടം തുടങ്ങി, നല്ല ഉസാറ് പടം. ഇങ്ങിനെ പോയി പോയി തീയറ്റർ സീൻ ആയി. വിക്രം-വേദ മ്യൂസിക് അതിൻ്റെ പാരമത്യത്തിൽ എത്തി നിൽക്കുന്നു, സ്ക്രീനിലെ എല്ലാവരും കട്ട കലിപ്പിൽ നിൽക്കുന്നു. കട്ട് ടു ജോണി ആൻറണി. മറ്റേ ‘ദുബായിക്ക് പൊക്കോ’ എന്ന് പറയുന്ന സീൻ. ഏഹ്, കട്ട് ആക്കിയതാണോ? ഏയ് ഡിജിറ്റൽ അല്ലെ, അങ്ങിനെ ചുമ്മാ അങ്ങ് കട്ട് ചെയ്യാൻ പറ്റുമോ? തീയറ്ററിൽ മൊത്തത്തിൽ ഒരു ‘ശേ , കട്ട് ചെയ്തോ?’ പിറുപിറുപ്പകൾ. നോൺ ലീനിയർ കഥ പറച്ചിൽ ആയോണ്ട് ചിലപ്പോ ഇനി കാണിക്കും എന്ന പ്രത്യാശ ഉണ്ട്, എന്നാലും ഉറപ്പു വരുത്താൻ നാട്ടിലെ ആൾറെഡി സിനിമ കണ്ട ചിലർക്ക് അപ്പൊ തന്നെ മെസ്സേജ് ഇട്ടു നോക്കി – “തീയറ്റർതല്ല് ഫസ്റ്റ്ഹാഫ് ആണോ സെക്കൻഡ് ഹാൽഫ്‌ ആണോ?”. നാട്ടിലെ വെളുപ്പാൻകാലം ഏതാണ്ട് ഒരുമണി ആയോണ്ട് ഒരു മറുപടിയും വന്നില്ല.

സെക്കൻഡ് ഹാൽഫിലും മറ്റേ പാർക്കിംഗ് അടി തുടങ്ങിയതും എന്തോ കട്ട് ചെയ്ത പോലെ വീണ്ടും തോന്നി. പിന്നേം നിരാശ. തീയറ്റർ തല്ലിപൊളിക്കാൻ തോന്നിയെങ്കിലും വിസയും, ഭാവിയും ഓർത്തു എല്ലാം കടിച്ചമർത്തി. കല്യാണ തല്ലിൽ മാത്രം കട്ട് ഒന്നും ഇല്ലായിരുന്നു.വിധിയെ പഴിചാരി ഇറങ്ങി ഗൂഗിൾ ആശാനോട് ആരാഞ്ഞു. അപ്പോൾ സംഭവം മനസിലായി.
https://www.bbfc.co.uk/…/thallumaala-film…

സിനിമയുടെ നിർമ്മാതാക്കൾക്ക് ആവശ്യമായ 12A റേറ്റിംഗ് (12 വയസ്സിന് താഴെ ഉള്ളവർക്ക് ഒരു adult കൂടെ ഉണ്ടെങ്കിൽ മാത്രം പടത്തിന് കയറാം) കിട്ടാൻ വേണ്ടി BBFC വരുത്തിയ കട്ട്സ് ആയിരിന്നു അത്. Uncut 15 റേറ്റിംഗിൽ ഉണ്ട്, ബട്ട് അങ്ങിനെ ഒരു ഇടപാട് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അടുത്തെങ്ങും ആ റേറ്റിംഗിൽ പടം ഓടുന്നതും ഇല്ല. അപ്പോൾ കഥാസാരം ഇതാണ് – UK ഉള്ള മലയാളികൾ ഇനി മുതൽ സിനിമയ്ക്ക് പോകുമ്പോൾ, ഈ BBFC സൈറ്റിൽ ഒന്ന് കേറി റേറ്റിംഗ് & കട്ട്സ് നോക്കിയാൽ നന്നായിരിക്കും. ഇത് കൂടെ വന്ന ഒരുത്തനോട് പറഞ്ഞപ്പോൾ അവൻ്റെ വക ഒരു ചോദ്യം – “അപ്പോൾ ഞാൻ കണ്ട കുറുപ്പ് ഒന്നൂടെ കാണേണ്ടി വരും അല്ലേ?”

വാൽകഷണം – ഇന്നലെ 18 റേറ്റിംഗ് ഉള്ള പത്തൊൻപതാം നൂറ്റാണ്ട് കണ്ടു, ഒരു കട്ടും ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ