കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നും ജീവനും കൊണ്ടോടിയ കഥ പറഞ്ഞു ടോവിനോ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
332 VIEWS

ടോവിനോയും കല്യാണിയും ഷൈൻ ടോമും എല്ലാം പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. തല്ലുമാലയുടെ ട്രൈലറിലും മറ്റു വിഡിയോസിനും എല്ലാം താനെ വൻ വരവേൽപ് ആണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഈ ചിത്രം കാണാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. നാളെയാണ് (12 August 2022) ചിത്രം റിലീസ് ചെയുന്നത്. പ്രൊമോഷൻ പരിപാടികൾ അവസാനഘട്ടത്തിലാണ്.

ഇന്നലെ കോഴിക്കോട് ഹൈലറ്റ് മാളിൽ വച്ച് നടക്കേണ്ട പ്രമോഷൻ പരിപാടി മുടങ്ങിയതാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വാർത്ത. അത്രമാത്രം ജനക്കൂട്ടമായിരുന്നു അവിടെ തടിച്ചുകൂടിയത്. മാളിന് അകത്തും പുറത്തും ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ താരങ്ങൾക്കു ജനങ്ങൾക്കിടയിലൂടെ മാളിനുള്ളിൽ കടക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ജീവൻ തിരിച്ചുകിട്ടുമോ എന്നുപോലും ഭയപ്പെട്ടതായി ടോവിനോ അടക്കമുള്ള താരങ്ങൾ പറയുന്നു . പരിപാടി ക്യാന്‍സല്‍ ചെയ്യേണ്ടിവന്നു ഇവര്‍ക്ക്. ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദി എന്നും ടോവിനോ തോമസ് ഇതിനുശേഷം ലൈവില്‍ എത്തി പറഞ്ഞു.

ഹൈലൈറ്റ് മാളില്‍ നിന്ന് തിരിച്ചു മടങ്ങുന്നതിനിടെ ആയിരുന്നു ടോവിനോ ലൈവില്‍ എത്തിയത്. ഈ സമയത്ത് ബ്ലോക്കില്‍ പെട്ട് കിടക്കുകയായിരുന്നു താരം. ഇപ്പോഴും ഞങ്ങള്‍ തിരിച്ചു പുറത്തേക്ക് കടന്നിട്ടില്ലെന്നും താരം വീഡിയോയില്‍ പറഞ്ഞു. ടോവിനോയുടെ വാക്കുകൾ ഇങ്ങനെ..

“‘പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു. ഇതൊരു സന്തോഷവാര്‍ത്ത എന്ന് പറയണോ, ദു:ഖവാര്‍ത്ത എന്ന് പറയണോ എന്ന് എനിക്കറിയില്ല. തിരക്ക് കാരണം പരിപാടി തുടങ്ങാന്‍ പറ്റിയില്ല. ജീവിതത്തില്‍ ഇങ്ങനെയൊരു ക്രൗഡ് കണ്ടിട്ടില്ല. ഇത്രയും ക്രൗഡിനുള്ളില്‍ നിന്നിട്ടില്ല. ഇടയ്ക്ക് ഏതോ ഒരു നിമിഷം ജീവനോടെ തിരിച്ച് വീട്ടില്‍ എത്തുമോ എന്ന് ഞാനും ചിന്തിച്ചു. സ്‌നേഹമാണെന്ന് തിരിച്ചറിയുന്നു. നന്ദി. ഇതേ തിരക്ക് തീയേറ്ററിലുണ്ടായാല്‍ കൂടുതല്‍ സന്തോഷം. ക്രൗഡ് കണ്ട് കണ്ണ് നിറഞ്ഞുപോയി’ “

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ