തല്ലുമാലയ്ക്ക് മാറ്റുകൂട്ടാൻ ലുലുമാൾ
അയ്മനം സാജൻ
തല്ലുമാലക്ക് മാറ്റുകൂട്ടാൻ മണവാളൻ വസീംമും ,ബീപാത്തുവും ഇന്ന് വൈകുന്നേരം 6 മണിക്ക് കൊച്ചി ലുലു മാളിൽ എത്തിയപ്പോൾ അവരെ സ്വീകരിക്കാൻ വൻ ജനക്കൂട്ടം എത്തി.ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ചു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന “തല്ലുമാല”യുടെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് ഇന്ന് വൈകുന്നേരം 6.30 ന് കൊച്ചി ലുലു മാളിൽ വെച്ചു നടക്കുകയും ചെയ്തു. സിനിമാ മേഖലയിലെ നിരവധി പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.