ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന തല്ലുമാല. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു ആഗസ്റ്റ് 12 ആണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുക ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥയൊരുക്കുന്നത് മുഹ്സിൻ പരാരിയും അഷറഫ് ഹംസയും ചേർന്നാണ്. DOP ജിംഷി ഖാലിദ്.മ്യൂസിക് വിഷ്ണു വിജയ്, എഡിറ്റർ നിഷാദ് യൂസഫ്, ആർട്ട് ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. മേക്കപ്പ് റോനെക്സ് സേവിയർ, കൺട്രോളർ സുധർമൻ വള്ളിക്കുന്നു,മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.ദുബായിലും,തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത് . ചിത്രത്തിൽ ഇരുപതുകാരനായി ആണ് ടൊവിനോ എത്തുന്നത്. കല്ല്യാണി പ്രിയദർശൻ ആദ്യമായി ടൊവിനോയുടെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.