Faisal K Abu
ഈ സിനിമ തീയറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട ഒരു പക്കാ നോൺ സെൻസ് കളർ ഫുൾ എൻ്റർടെയിനർ തന്നെ ആണ്… കൂട്ടിന് ചങ്ങായിമാരും കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട… സംഭവം നല്ല ഞെരിപ്പു കളർ ആകും ഉറപ്പ്.തല്ലു കൂടി ചങ്ങാതിമാർ ആയ മണവാളൻ വസീമും സംഘവും പലപ്പോഴായി പലയിടത്തായി കൊണ്ടും കൊടുത്തും നേടിയെടുത്ത പല വക അടികളുടെ സംഗ്രഹം ആണ് തല്ലുമാല എന്ന ചിത്രം… ഈ അടികളുടെ കാരണങ്ങളും അതിൻ്റെ അനന്തരഫലങ്ങളും ആണ് സിനിമ നമ്മുടേ മുന്നിലേക്ക് എത്തിക്കുന്നത്.സിനിമയുടെ ഏററവും പോസിറ്റീവ് ആയ ഘടകം അതിൻ്റെ മേക്കിങ് തന്നെ ആണ്. ഒൻപത് അധ്യായങ്ങളായി നോൺ ലീനിയർ സ്റ്റൈലിൽ ആണ് സിനിമ അവതരിപ്പിച്ചു ഇരിക്കുന്നത്. കഥക്ക് കാര്യമായും തിരക്കഥക്ക് ഒരു പരിധിക്ക് അപ്പുറവും രോൾ ഇല്ലാത്ത ചിത്രത്തിൽ ഖാലിദ് റഹ്മാൻ്റെ മേക്കിങ് തന്നെ ആണ് സിനിമയെ ഒരു ഗംഭീര അനുഭവം ആക്കി മാറ്റുന്നത്… സാങ്കേതികം ആയി വളരേ അധികം മികച്ചു നൽകുന്ന സിനിമയുടെ ക്യാമറയും, എഡിറ്റിങ്ങും പ്രത്യേക പരാമർശം അർഹിക്കുന്നു… അത് പോലെ സിനിമയിൽ ഉപയോഗിച്ചിട്ടുള്ള ട്രാൻസിഷൻ എഫക്റ്റൂകൾ ഒക്കെ നൈസ് ആയിരുന്നൂ…തുടക്കം മുതൽ ഒടുക്കം വരെ ഉള്ള അടികളെ അതിൻ്റെ പൂർണ്ണ ഇംപാക്ട്ടിൽ കാണികളിൽ എത്തിക്കുന്നതിൽ വിഷ്ണു വിജയിൻ്റെ സംഗീതവും സിനിമയെ ഒരുപാട് സഹായിക്കുന്നുണ്ട്.
ഇനി സിനിമയുടെ മെയിൻ ഐറ്റം ആയ അടിയിലേക്ക് വന്നാൽ സുപ്രീം സുന്ദറിൻ്റെ കിടിലൻ ആക്ഷൻ കൊറിയോഗ്രഫിയാണ് സിനിമയിൽ ഉളളത്… തിയറ്ററിനുള്ളിലുള്ള ആക്ഷൻ സീനും കല്യാണ ഹാളിലെ ഫൈറ്റും സീനും ഒക്കെ ഹെവി ഐറ്റം ആയിരുന്നൂ… മലയാളത്തിൽ അടുത്ത കാലത്ത് ഇങ്ങനെ ഒരു ഇടി കണ്ടിട്ടില്ല.പ്രകടനങ്ങളിൽ മണവാളൻ വസീമായി ടൊവിനോ തോമസ് അഴിഞ്ഞാടുന്നുണ്ട് , അടിയും ഡാൻസും ഒക്കെ വേറെ ലെവൽ എന്ന് പറയേണ്ടി വരും…വസീമിന്റെ ചങ്ങാതിമാരായി എത്തുന്ന അഡ്രിസ് ജോ, സ്വാതി ദാസ് പ്രഭു, ലുക്മാൻ അവറാൻ, ഓസ്റ്റിൻ എന്നിവരും ഗംഭീര പ്രകടനമാണ് സിനിമയിൽ…നല്ല രീതിയിൽ കാണികളുടെ കയ്യടി നേടുന്ന ഇവർ നാല് പേരും. ഫൈറ്റ് രംഗങ്ങളില് ലൂക്ക്മാൻ നല്ല പോലെ സ്കോർ ചെയ്യുന്നുണ്ട്… ഒരൽപ്പം എക്സൻ്റ്റിക്ക് ആയ എസ്ഐ റെജി മാത്യുവായി ഷൈൻ ടോം ചാക്കോയും നിറഞ്ഞു നിൽക്കുന്നുണ്ട് സിനിമയിൽ… ബ്ലോഗ്ഗർ ബീപാത്തുവായി ആയി വരുന്ന കല്യാണി പ്രിയദർശനും ഒകെ ആയിരുന്നൂ… ജോണി ആൻ്റണി, ബിനു പപ്പു, ഗോകുലൻ തുടങ്ങിയവരും തങ്ങളുടെ ഭാഗം ഭംഗിയാക്കുന്നുണ്ട്.
സിനിമയിൽ എനിക്കു പൊതുവിൽ പ്രശ്നം ആയി തോന്നിയത് നോൺ ലീനിയർ കഥ പറച്ചിലിൽ പലയിടത്തും ടൈം ലൈൻ ഏതാണ് എന്ന് കാണികൾക്ക് ഒരു കൺഫ്യൂഷൻ ഉണ്ടാകുന്നത് പോലെ തോന്നി. സീൻ തുടങ്ങി കുറച്ചു കഴിയുമ്പോൾ സംഭവം ക്ലിയർ ആകുന്നുണ്ട്… അത് പോലെ സിനിമയിലെ വസിം – ബീപാത്തു കെമിസ്ട്രി നന്നായി വന്നിട്ടുണ്ട് എങ്കിലും ആദ്യ പകുതിയിൽ അവരോട് ഒരു ഇമോഷണൽ കണക്റ്റ് കാണികൾക്ക് പലപ്പോഴും ഉണ്ടാകുന്നില്ല… പ്രത്യേകിച്ച് ആ ഫോൺ കോൾ സോങ്ങ് ഒക്കെ ശരിക്കും ബോർ ആയിട്ടാണ് തോന്നിയതും… ഒരൽപ്പം ലാഗ് ആ ഭാഗങ്ങളിൽ സിനിമയിൽ ഫീൽ ചെയ്യുന്നുണ്ട്….
മേല്പറഞ്ഞ പ്രശ്നങ്ങൾ ആകെ തുകയിൽ സിനിമയിൽ കാര്യമായ ഒരു ഇംപാക്ട് ഉണ്ടാക്കുന്നില്ല എങ്കിലും പറയണം എന്ന് തോന്നിയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം… ആകെ തുകയിൽ കൂട്ടുകാരോട് ഒത്ത് അർമാദിച്ചു കാണാവുന്ന ഒരു എൻ്റർടെയിനർ തന്നെ ആണ് തല്ലുമാല… കൂട്ടുകാർ എന്ന് പ്രത്യേകം പറയുന്നതു ഫാമിലി ഈ സിനിമ എങ്ങിനെ എടുക്കും എന്നത് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടത് ആണ് എന്നത് കൊണ്ടാണ്… വ്യക്തിപരമായി എനിക്ക് ഗംഭീര തീയേറ്റർ അനുഭവം തന്നെ ആയിരുന്നു തല്ലുമാല..
***
Ajmal NisHad
തല്ലുമാല
അടിയോ വഴക്കോ കൊണ്ട് തുടങ്ങുന്ന സൗഹൃദങ്ങൾ പലപ്പോഴും കുറെ കൂടി ശക്തമായിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, തല്ലുമാലയിലേക്ക് വന്നാൽ വസീം തൻറെ ആത്മാർത്ഥ സുഹൃത്തുക്കളെ എങ്ങനെ ആണ് ആദ്യമായി കാണുന്നത് എന്നൊരു പോയിന്റ് ലൂടെ ആണ് സിനിമ തുടങ്ങുന്നത്, നമ്മൾ പതിവ് രീതിയിൽ കണ്ടു ശീലിച്ച കഥ പറച്ചിലിൽ നിന്ന് വ്യത്യസ്തമായി ഒരു നോൺ ലീനിയർ ടൈപ് സ്റ്റോറി ടെല്ലിങ് ആണ് ചിത്രത്തിന്റേത്, അത് കൊണ്ട് തന്നെ ശ്രദ്ധ പാളിപോയാൽ സ്ക്രീനിൽ എന്താണ് നടക്കുന്നത് എന്നതിൽ കൺഫ്യൂഷൻ ഉണ്ടാകാൻ സാധ്യത ഏറെയാണ്
“തല്ലുമാല ” പേര് പോലെ തന്നെ തല്ലിന്റെ അങ്ങേ അറ്റം ആണ് സിനിമ മുഴുവൻ, 8 പാട്ട് 8 തല്ല് എന്നായിരുന്നു ഇതിന്റ ഓൺലൈൻ പ്രൊമോഷൻ ടാഗ്. അതിനെ ശരി വെക്കുന്ന തരത്തിൽ സിനിമയുടെ തുടക്കം തന്നെ തല്ലുകളുടെ ഘോഷയാത്രകളാണ്. ആദ്യ 20 മിനുട്ട് സിനിമ ഉണ്ടാക്കി വെക്കുന്ന ഒരു ഇമ്പാക്ട് ഉണ്ട്, ഗംഭീരം എന്നല്ലാതെ അതിനെ പറയാനാകില്ല. പിന്നീട് പതിയെ പതിയെ ഉൾവലിയുന്ന സിനിമ ഒന്ന് രണ്ടു പാട്ടുകൾ ഇട്ട് നന്നായി മുഷിപ്പിക്കുന്നുമുണ്ട്, അതിൽ തന്നെ ടോവിനോ പാടിയ ഒരു സോങ് കേട്ട് തലവേദന വരാത്തത് ഭാഗ്യം എന്ന് പറയാം, അതിന്റ ലിറിക്സ് ഉം ട്യൂൺ ഉം ഒക്കെ അസ്സഹനീയമായിരുന്നു, പോരാത്തതിന് റീൽസ് ഇൽ ഒക്കെ കാണുന്ന തരത്തിൽ ഉള്ള വിഷ്വൽ കളും കൂടി ആയപ്പോൾ തീരുമാനം ആയി എന്ന് കരുതിയത് ആണ്, എന്നാൽ അവിടെ നിന്നൊരു ജമ്പ് ഉണ്ട് സിനിമക്ക്, വൗ എന്നൊക്കെ പറഞ്ഞു പോകുന്ന തരത്തിൽ ഒരു ഐറ്റം പിന്നാലെ വന്നു സിനിമക്കൊരു ഉണർവ് നൽകുന്നുണ്ട്
ആദ്യ പകുതിയിലെ റീൽസ് കളിയിൽ നിന്നൊക്കെ മാറി സിനിമ പ്രേക്ഷകനോട് കണക്ട് ആകുന്നുണ്ട്, അതിന് ഷൈൻ ന്റെ കഥാപാത്രം വഹിക്കുന്ന പങ്ക് വളരെയധികം വലുത് ആണ്, ആദ്യ പകുതിയിലെ പോലെ തന്നെ ലാഗ് രണ്ടാം പകുതിയിലും വന്നു തുടങ്ങുമ്പോൾ അതിനെ മറികടക്കുന്ന തരത്തിൽ ഉള്ള സീനുകളും കിടിലൻ എന്ന് വിശേഷിപ്പിക്കൻ പറ്റുന്ന ഒരു ക്ലൈമാക്സ് ഉം ചിത്രത്തെ ആസ്വദകരമാക്കുന്നുണ്ട് .മലബാറിലെ ചെത്തു പിള്ളേരുടെ കളർ ഫുൾ ലൈഫ് ഉൾകൊളിച്ചുള്ള സീനുകൾ ഇങ്ങു തെക്ക് തിരുവനന്തപുരം ഒക്കെ ഉള്ള എത്ര പേർക്ക് കണക്ട് ആകുമെന്ന് എനിക്കറിയില്ല, അങ്ങനെ കണക്ട് ആകുന്നവർക്ക് സിനിമ നല്ലൊരു അനുഭവം തന്നെയാകും സമ്മാനിക്കുക എന്നത് ഉറപ്പ്, സിനിമയുടെ പോസിറ്റീവ് ലേക്ക് വന്നാൽ അതിന്റെ മേക്കിങ്ങും ആക്ഷൻ സീനുകളും ആണ്,8 ഫൈറ്റും ഒന്നിനൊന്നു മെച്ചം അതിൽ തന്നെ തിയേറ്റർ fight, ക്ലൈമാക്സ് ഫൈറ്റ് ഒക്കെ കിക്കിടിലൻ, അതിനേക്കാൾ ഉപരി എന്നെ ഇമ്പ്രെസ്സ് ചെയ്ക്കുന്ന വേറൊരു ഐറ്റം കൂടി ചിത്രത്തിൽ ഉണ്ട്, ആ സീനിലേക്കുള്ള ബിൽഡ് അപ്പ് ഒക്കെ ഗംഭീരം ആയിരുന്നു, അതെന്താണെന്ന് തിയേറ്ററിൽ കണ്ടു തന്നെ അറിയുക. ഫൈറ്റ് choreography . അത് പോലെ തന്നെ എഡിറ്റിംഗ് വർക്ക് .
സിനിമയുടെ നെഗറ്റീവ് ലേക്ക് വന്നാൽ 8 ഫൈറ്റ്നൊപ്പം തന്നെ വരുന്ന 8 പാട്ടുകൾ ഉണ്ട്, അതിൽ മിനിമം 2 എണ്ണം എങ്കിലും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട്, അത് പോലെ തന്നെ നോൺ ലിനിയർ രീതിയിൽ ഉള്ള അവതരണം എല്ലാവർക്കും എത്രത്തോളം ഇഷ്ടമാകും എന്നതും ഡിബേറ്റെബിൾ ആണ്,
കിക്കിടിലൻ ആക്ഷൻ സീനുകൾക്കും കളർഫുൾ വിഷ്വൽ നും ഒക്കെയായി നിങ്ങൾക് ധൈര്യമായി ടികെറ്റ് എടുക്കാം, അതിനുമപ്പുറം നിങ്ങൾ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ സ്വന്തം റിസ്കിൽ ടിക്കറ്റ് എടുക്കുക എന്നെ പറയാനാകൂ. കൂടെയുള്ള പ്രേക്ഷകൻ കണക്ട് ആകാത്തത് കൊണ്ടാണോ എന്നറിയില്ല, ആദ്യ 20 മിനുട്ട് കൾക്ക് ശേഷം തിയേറ്റർ ഒന്ന് ഓളം ഉണ്ടാകുന്നത് ക്ലൈമാക്സ് ലോട്ട് അടുക്കുമ്പോ ആണ്, അത് ഒരുപക്ഷെ മലബാറിയൻ രീതി ഇങ്ങു തെക്കുള്ളവർക്ക് കണക്ട് ആകാത്തത് കൊണ്ടാകുമോ എന്നൊരു സംശയം എനിക്ക് ഉണ്ട്,.
ലുക്മാൻ നെ ഒക്കെ ഈ ഒരു വൈബിൽ സ്ക്രീനിൽ കാണുന്നത് തന്നെ ഇത് ആദ്യമായാണ്, പ്രകടനം കൊണ്ട് ടോവിനോയും മറ്റു സുഹൃത്തുക്കളും ഒക്കെ കിടിലൻ ആകുമ്പോ രണ്ടാം പകുതി ഏറെക്കുറെ ഷൈൻ ടോം ചാക്കോയുടെ അഴിഞ്ഞാട്ടം ആണ്, അയാളുടെ കഥാപാത്രത്തിനോട് പ്രേക്ഷകർക്ക് ഒരിഷ്ടം കൂടുമെന്നത് ഉറപ്പ്. ഒരു ജസ്റ്റ് നായിക എന്നതിനപ്പുറം യാതൊരു ഇമ്പാക്റ്റും കല്യാണിക്ക് ഉണ്ടാക്കാൻ ആകാതെ വരുമ്പോ, ഗോകുലനും ബിനു പപ്പുവും ചിലയിടങ്ങളിൽ നന്നായി പെർഫോമ് ചെയ്തു പോകുന്നുമുണ്ട്.എന്തായാലും ആ ഒരു കളർ ഫുൾ ലൈഫും മറ്റുമൊക്കെ നല്ല രീതിയിൽ അല്ലെങ്കിൽ പോലും കുറെയൊക്കെ കണകട് ആയതു കൊണ്ട് തന്നെ ഈ തല്ലുമാല എനിക്കിഷ്ടായി. പക്ഷെ തിയേറ്റർ വൈബ് നിരാശ തന്നെയായിരുന്നു എന്ന് പറയാതെ വയ്യ
Over all : GOOD
നബി : എല്ലാരുടെയും ടേസ്റ്റ്ന് പറ്റിയ കാപ്പി അല്ല എന്നാണ് അഭിപ്രായം, കാരണം ഞാൻ തിയേറ്ററിൽ പടം കണ്ടിറങ്ങി, അടുത്ത ഷോ കാണാൻ നിന്ന കുറച്ചു പേര് എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ കൊള്ളാം എന്നായിരുന്നു എന്റെ മറുപടി, പക്ഷെ പിന്നാലെ വന്ന ഒരുപാട് പേരുടെ അഭിപ്രായം അങ്ങനെ ആയിരുന്നില്ല, പക്ഷെ അവർ എല്ലാം സമ്മതിക്കുന്ന ഒരു കാര്യം ഉണ്ട്, ആദ്യ 10-20 മിനുട്ട് ഉം പിന്നെ ആക്ഷൻ രംഗങ്ങളും കിടിലൻ , അത് ഒരു മൊതലാണ്,.
***