ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഖാലിദ് റഹ്മാൻ തല്ലുമാല ചെയുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നു . കല്യാണി പ്രിയദർശൻ ആണ് പോസ്റ്ററിൽ. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി എത്തുന്നത്. മാത്രമല്ല കല്യാണി ടോവിനോയുടെ നായികയായി എത്തുന്നതും ആദ്യമായാണ്. ടോവിനോയുടെ മണവാളൻ വസീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവന്നിരുന്നു. ആഷിക്ക് ഉസ്മാനാണ് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിംഷി ഖാലിദ്, സംഗീതം : വിഷ്ണു വിജയ്, മുഹ്സിന് പരാരി ഗാനരചന നിർവഹിക്കുന്നു , നിഷാദ് യൂസഫ് ആണ് എഡിറ്റർ.

ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലർ സിനിമയുടെ റീമേക്ക് ആണ് ദി ഹൗസ്മെയ്ഡ്
Abhijith Thekkevila The Housemaid 🔞 Genre : Erotic Thriller Language