തല്ലുമാലയുടെ സെറ്റിൽ പൊരിഞ്ഞ തല്ല്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
258 VIEWS

തല്ലുമാലയുടെ സെറ്റിൽ പൊരിഞ്ഞ തല്ല്

ടൊവീനോ നായകനായ ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമായുടെ ലൊക്കേഷനിൽ തല്ലുണ്ടായി. മാലിന്യം ഇടുന്നതു ചോദ്യം ചെയ്‌ത നാട്ടുകാരിൽ ഒരാളെ നടന്‍ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന ആരോപണത്തെ തുടർന്നാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സിനിമാപ്രവർത്തകരെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയുമുണ്ടായി. എന്നാൽ പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് സംഘർഷം ഒഴിവായത്. കൊച്ചു കളമശേരിയിൽ എച്ച്എംഡി മാപ്പിളാസ് ഗോഡൗണില്‍ വച്ച് ഷൂട്ടിങ് നടക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. പ്രശ്നത്തിൽ സിനിമയിലെ നായകനായ ടൊവീനോയും ഇടപെട്ടതായി ആണ് സൂചന. മമ്മൂട്ടിയെ നായകനാക്കി ചെയ്ത ‘ഉണ്ട’യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല . ഇതിലെ നായികാ കല്യാണി പ്രിയദർശൻ ആണ്. ഇതിന്റെ കഥ ഒരുക്കിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് . പ്രൊഡ്യൂസർ ആഷിക് ഉസ്മാന്‍.

*************

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ