സിനിമയിൽ മുഖം കാണിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ മിക്കവാറും ഇതാവും.പ്രിയ വാര്യർ ആദ്യമായി മുഖം കാണിച്ച സിനിമ. ഒരു ഗാനരംഗത്തിൽ ഏകദേശം നാല് സെക്കന്റോളം സ്ക്രീൻ സ്പേസ് പ്രിയയ്ക്ക് ലഭിച്ചിട്ടുണ്ട്. ചിത്രം “അഡാറ് ലവ്” തരംഗത്തിന് ശേഷം റിലീസായ – തനഹ
ടിറ്റോ വില്‍സണ്‍, അഭിലാഷ് നന്ദകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘തനഹ’.ശെല്‍വരാജ് കുളകണ്ടത്തില്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ശരണ്യ ആനന്ദ്, ശ്രുതിബാല എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.റോയി തോമസ്, വിഷ്ണു നാരായണന് എന്നീ രണ്ടു സുഹൃത്തുക്കളുടെ രസകരമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
വിഷ്ണു നാരായണനായി അഭിലാഷ് നന്ദകുമാറും, റോയി തോമസായി ടിറ്റോ വിത്സനും അഭിനയിക്കുന്നു. ശ്രീജിത്ത് രവി, ഇര്‍ഷാദ്, ഹരീഷ് കണാരന്, സന്തോഷ് കീഴാറ്റൂര്‍, സാജന് പള്ളുരുത്തി, സുരേഷ് കൃഷ്ണ, നന്ദലാല്‍, പാഷാണം ഷാജി, ബാലചന്ദ്രന് ചുള്ളിക്കാട്, താര കല്യാണ്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഐവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബിക നന്ദകുമാര്‍ ആണ് ചിത്രം നിര്‍മിച്ചത്.