Entertainment
‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

‘തനിയെ’ സിനിമയുടെ വിശേഷങ്ങൾ സംവിധായകൻ ഷൈജു ജോൺ ബൂലോകം ടീവിയോട് സംസാരിക്കുകയാണ്. ഇരുപതു വർഷത്തോളം സിനിമാ ഫീൽഡിൽ പ്രവർത്തിച്ചു പരിചയമുള്ള കലാകാരനാണ് ഷൈജു . തികച്ചും മിസ്റ്ററി ഫീൽ നൽകുന്ന ഒരു സിനിമയാണ് തനിയെ . ഫ്ളൈ വിങ്സ് മീഡിയയുടെ ബാനറിൽ എം. മോഹനൻ നായർ ആണ് ‘തനിയെ’ നിർമ്മിച്ചിരിക്കുന്നത്. സംവിധാനത്തിന് പുറമെ സ്ക്രിപ്റ്റും ക്യാമറയും എഡിറ്റിങ്ങും ഷൈജു ജോൺ കൈകാര്യം ചെയ്യുന്നു. മിനു മോഹൻ, ബേബി അനന്യ പ്രദീപ്, മാസ്റ്റർ അദ്വൈദ് പി നായർ, ഷൈജു ജോൺ , വേണു പാലത്തറ, ഗൗതം കൃഷ്ണ, ഗൗരി ലക്ഷ്മി എന്നിവരാണ് ഇതിലെ അഭിനേതാക്കൾ. സംവിധായകൻ ഷൈജു ജോൺ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു .
“ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമയാണ് തനിയെ. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ മറ്റാരും പരീക്ഷിക്കാത്ത ഒരു പ്രമേയമാണ് തനിയെ. ഓരോ വർക്കും തികച്ചും വ്യത്യസ്തമായിരിക്കണം എന്ന രീതിയിലാണ് ഞാൻ ചെയുന്നത്. ഈ സിനിമയുടെ ചില വ്യത്യസ്തകളിൽ ആദ്യം പറയാവുന്നത് .. ഇതിന്റെ ചിത്രീകരണം പൂർത്തീകരിക്കുന്ന സമയത്തു കഥ , തിരക്കഥ, സംഭാഷണം എന്നിവ ഒരു പേപ്പറിലേക്ക് പോലും പകർത്താതെ ആണ് നമ്മൾ ചെയ്തത്. പലരും ചോദിച്ചു, എന്തുകൊണ്ടാണ് ഇങ്ങനെ എടുക്കുന്നതെന്ന് , ശരിക്കും ഞാൻ ഒരു പ്രത്യേകതരം ശൈലി കൊണ്ടുവരികയായിരുന്നു. അല്ലെങ്കിൽ… ഞാൻ അത്രമാത്രം സിനിമയെ സ്നേഹിക്കുന്നതുകൊണ്ടു മനസ്സിൽ ഉള്ളത് അതേപടി സിനിമയാക്കി എന്ന് പറയുന്നതാകും ശരി. പുതിയൊരു മേക്കിങ് തലത്തിൽ നിന്ന് കൊണ്ട് ചെയ്തു.”
“മറ്റൊരു പ്രത്യേകത, ഒരു അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയാണ് ഇതിന്റെ കഥ രൂപപ്പെടുത്തിയത്. എഴുതപ്പെട്ടില്ലെങ്കിലും ഒരു അഞ്ചാംക്ലാസുകാരിയിൽ നിന്നാണ് കഥ ഉടലെടുക്കുന്നത്. ഇതുകേൾക്കുമ്പോൾ പ്രേക്ഷകർ ചിന്തിച്ചേയ്ക്കാം ഇതൊരു കുട്ടിസിനിമ ആയിരിക്കുമോ എന്ന്. എന്നാൽ അങ്ങനെയല്ല..ഒരു കുട്ടിമനസ്സിൽ നിന്നും ഒരു വലിയ സിനിമയാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളുടെ മാനസികാവസ്ഥയിൽ കൂടിയല്ല സിനിമ പോകുന്നത്. മാതാപിതാക്കൾ കണ്ടിരിക്കേണ്ട സിനിമയാണ്.”
“ഈ ആധുനികയുഗത്തിൽ പലവിധ മാറ്റങ്ങൾ വരുത്തിയിട്ടുള്ള ഒരു ഘടകമാണ് മൊബൈൽ ഫോണുകൾ. അതിപ്പോൾ നല്ലതിൽ ആയാലും മോശമായി ആയാലും . മൊബൈൽ വന്നതോടെ ബന്ധങ്ങളുടെ കാര്യത്തിലും സൗഹൃദങ്ങളുടെ കാര്യത്തിലും എല്ലാം ഒരുപാട് നഷ്ടങ്ങളും നേട്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നവർ അറിയാതെ സംഭവിച്ചുപോകുന്ന കാര്യങ്ങളും ഉണ്ട്. മൊബൈൽ ഫോൺ വഴി സംഭവിക്കുന്ന മൂല്യച്യുതി പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ഒരു അവെയർനെസ് എന്ന നിലക്കാണ് ഈ മൂവി.”
“ഒരുപാട് കഥാപാത്രങ്ങൾ ഇതിൽ വന്നുപോകുന്നില്ല..മിനിമം കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ. കൊറോണക്കാലത്തു ബഡ്ജറ്റ് ധൂർത്തടിക്കാതെ മാക്സിമം ചിലവ് ചുരുക്കി ചെയ്ത മൂവിയാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. ഇതിൽ ഒന്നിലധികം കാര്യങ്ങൾ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. അത് ചിലവ് ചുരുക്കാൻ വേണ്ടി മാത്രമല്ല, മറിച്ചു എഴുതപ്പെടാത്ത ഒരു കഥ സിനിമയാക്കുമ്പോൾ ഒരു രീതിയിലും അതിന്റെ മൂല്യം നഷ്ടപ്പെടാതെ ചെയ്യാൻ വേണ്ടികൂടിയായിരുന്നു. ടീസർ റിലീസ് ചെയ്തുകഴിഞ്ഞു. പൊതുവെ നോക്കുമ്പോൾ എന്റെ പ്രതീക്ഷപോലെ ഒന്നും നഷ്ടപ്പെട്ടില്ല എന്നാണു മനസിലാക്കാൻ സാധിക്കുന്നത്. ബാക്കി പ്രേക്ഷകർ ആണല്ലോ തീരുമാനിക്കേണ്ടത്.”
തനിയെ ടീസർ
ഷൈജു ജോണുമായി നടത്തിയ അഭിമുഖത്തിന്റെ ശബ്ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”ഷൈജു ജോൺ” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/01/fffffffr.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
Title : THANIYE (alone)
Banner : FLYWINGS MEDIA
Script,Direction,DOP & Editing : SHYJU JOHN
PRODUCER : M MOHANAN NAIR
Casting : MINU MOHAN,
BABY ANANYA PRADEEP, MASTER ADWAITH P NAIR,
SHYJU JOHN, VENU PALATHRA,GOUTHAM KRISHNA, GOWRI LAKSHMI
BGM, SFX & FINAL MIX : RASHEED CHELARI
STUDIO : SHYAMAS MEDIA
POSTER : SHANID
Unit : FLYWINGS MEDIA
**
2,468 total views, 4 views today