കൊല്ലം രൂപതക്ക് 53 കോടി രൂപ കടം ഉണ്ടത്രേ അത് വീട്ടാൻ വിശ്വാസികൾ സഹായിക്കണം, സഭകൾക്ക് എന്ത് ബിസിനസാണ്, വിശ്വാസികൾ എങ്കിലും അറിഞ്ഞിരിക്കട്ടെ

0
246
Thankachan Lena
കൊല്ലം രൂപതക്ക് 53 കോടി രൂപ കടം ഉണ്ട്. അത് വീട്ടാൻ വിശ്വാസികൾ സഹായിക്കണം എന്നു പറഞ്ഞു കൊണ്ട് എല്ലാ ഇടവകളിലും ഇടയലേഖനം വായിച്ച ബിഷപ്പിൽ സത്യവും നീതിയും ന്യായവും ലേശം പോലുമില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് 5 കോടി രൂപക്ക് തങ്കശ്ശേരിയിൽ പുതുതായി വസ്തു വാങ്ങിയത്. അത് മാത്രമല്ല രൂപതയുടെ കടബാധ്യത വിശ്വാസികളെ അറിയിച്ച വ്യക്തി എന്ത് കൊണ്ട് വരുമാനം അറിയിക്കുന്നില്ല.?
രൂപതയ്ക്ക് ഒരു വർഷം ശരാശരി 20 കോടി രൂപ വരുമാനം ഉണ്ട്.ഇതിൽ നേർച്ച പണമോ പള്ളികളുടെ വരുമാനമോ രണ്ട് FCRA അക്കൗണ്ടിലുളള വിദേശ വരുമാനമോ ഉൾപ്പെടുന്നില്ല. ഇദ്ദേഹത്തിന് എന്തെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കിൽ വരുമാനത്തിന്റെ കണക്കും വെളിപ്പെടുത്തുമായിരുന്നു .നീതിബോധം ഇല്ലാത്ത കള്ള ബിഷപ്പേ ,നിങ്ങളോടായി കുറച്ച് ചോദ്യങ്ങൾ:
1.53 കോടിയുടെ കടം എന്നുണ്ടായി?
2.എങ്ങനെ ഉണ്ടായി?
3. ആര് ഉണ്ടാക്കി ?
4. ഉത്തരവാദികൾക്കെതിരേ നിയമ നടപടി ഉണ്ടാകുമോ?
5.1998 മുതൽ വിദേശത്ത് നിന്ന് വന്ന വരുമാനത്തിന്റെ കണക്ക് വെളിപ്പെടുത്താമോ?
6. 1998 മുതൽ രൂപതയിലെ സ്ഥാപനങ്ങളുടെ വരുമാനം (ഓഡിറ്റ് റിപ്പോർട്ട് സഹിതം ) വെളിപ്പെടുത്താമോ .?
7. വിൽക്കപ്പെട്ട ഭൂമി കളു ടെ കണക്ക് വെളിപ്പെടുത്താമോ .?
8. വിറ്റത് എന്തിന്?
9.അതിൽ നിന്നും എന്ത് വരുമാനം നേടി.?
10. ആര് നേട്ടമുണ്ടാക്കി.?
11. കടം ആയിരിക്കുമ്പോൾ കൊട്ടിയത്ത് എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കേ പഴയ കൊള്ളക്കാരൻ ബിഷപ്പിന് പാർക്കാൻ 10 കോടി ചെലവിൽ ആർഭാട വില്ല പണിതത് എന്തിന്?
12. കടം വീട്ടാൻ അത് വിൽക്കാത്തത് എന്തുകൊണ്ട്?
13. ഈ കടം ഉള്ളപ്പോൾ തിബേരിയാസ് എന്ന ആർഭാട വില്ല പണിതത് എന്തിന്?
14. കടം വീട്ടാൻ എന്തു കൊണ്ട് അത് വിൽക്കുന്നില്ല.?
15. പ്ലസ് ടുവിലെ അദ്ധ്യാപക നിയമനത്തിന് മൊത്തം എത്ര കോടി വാങ്ങിയിട്ടുണ്ട്?
16. കോളജ് അദ്ധ്യാപക നിയമനങ്ങൾക്ക് കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിൽ എത്ര കോടികൾ വാങ്ങിയിട്ടുണ്ട്?
17. നിങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് കൂചിപ്പിടിയും മറ്റുമായി എത്ര ചെലവാക്കി?.( വളരെ ചെലവ് ചുരുക്കി നടത്താമായിരുന്നതല്ലേ ആർഭാടമായി പൊടിപൊടിച്ചത്?) 18നിങ്ങളുടെ വീട്ടിൽ നിന്ന് കൊണ്ടു വന്നാണോ ഇതിന്റെ ചെലവ് വഹിച്ചത്?
രൂപതയ്ക്ക് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കണ്ട യഥാർത്ഥ വരുമാനം നഷ്ടപ്പെടുന്നുണ്ടെങ്കിൽഅത് നിങ്ങളുടെ കഴിവ് കേട്. ആ അഴിമതിയിൽ നിങ്ങൾ കൂട്ട് കുറ്റവാളി മത്രം.അത്മീയതയുടെ പേരു പറഞ്ഞ് വിശ്വാസികളെ ചുഷണം ചെയ്യുന്നത് തുടരുന്നതിന് നേതൃത്വം കൊടുക്കുന്ന നിങ്ങൾ അഴിമതിക്കാരൻ തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു. ഇവന്മാരിൽ സത്യസന്ധത എന്ന് ഉണ്ടാകുന്നുവോ അന്ന് മതി ഇവർക്ക് പൈസ കൊടുക്കുന്നത്. വിശ്വാസികൾ ജാഗ്രത പുലർത്തണം. എന്ത് കൊള്ളരുതായ്മ കാണിച്ചാലും അത്മാഭിമാനം ഇല്ലാത്ത ചില കൊടിച്ചി പട്ടികളും എച്ചില് പറക്കികളും നിങ്ങളെ താങ്ങാൻ കാണും. അവന്മാർക്ക് നല്ല നമസ്ക്കാരം.