ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ‘തങ്കം’ – ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, ഗിരീഷ് കുൽക്കർണി, അപർണ ബാലമുരളി, ഉണ്ണിമായ പ്രസാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. .ഗൗതം ശങ്കര്‍ ആണ് തങ്കത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ഗോകുല്‍ ദാസ്. 2019 -ലാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തൻ എന്നിവർ അഭിനയിക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും പിന്നീട് താരനിര മാറുകയായിരുന്നു.
***