ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി സഹീദ് അരഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ ജനുവരി 26നാണ് പ്രദര്‍ശനത്തിന് എത്തിയത്. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്
ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രത്തിൽ ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, ഗിരീഷ് കുൽക്കർണി, അപർണ ബാലമുരളി, വിനീത് തട്ടിൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.കുറ്റന്വേഷണ കഥയായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗൗതം ശങ്കറും സംഗീതം ബിജിബാലും ചിത്രസംയോജനം കിരൺ ദാസും കോസ്റ്റ്യും മാഷര്‍ ഹംസയും മേക്കപ്പ് റോണക്സ് സേവ്യറും നിര്‍വ്വഹിക്കുന്നു. 2020ലായിരിക്കും സിനിമയുടെ റിലീസെന്ന് ഫേസ്ബുക്കിലൂടെ ഫഹദ് ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുകയാണ്. ദിലീഷ് പോത്തൻ-ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഈ ചിത്രം. ഇതിനു മുൻപ് പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങൾ മഹേഷിന്‍റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്‌സാക്ഷിയുമായിരുന്നു. 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ആറു പേർ ഒരുമിക്കുന്ന ചിത്രമെന്ന ഖ്യാതിയും തങ്കത്തിന് സ്വന്തം.