ദിലീപിൻറെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തങ്കമണി’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു മോഷൻ പോസ്റ്ററും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഒരു ​ഗ്രാമമാണ് തങ്കമണി. എൺപതുകളിൽ ഈ ​ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് സിനിമയുടെ കഥ എന്നാണ് മോഷൻ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. 1986 ഒക്ടോബർ 21ന് നടന്ന തങ്കമണി സംഭവം കെ കരുണാകരനെ അധികാരത്തിൽ നിന്നും താഴെയിറക്കിയ സംഭവം കൂടിയാണ്.

രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് D148ലെ നായികമാർ. മലയാളത്തിലേയും തമിഴിലേയുമായി വൻ താരനിരയാണ് ദിലീപ് ചിത്രത്തിന്റെ ഭാ​ഗമാകുന്നത്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന്. ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ് -ശ്രീജേഷ് നായർ, കലാസംവിധാനം-മനു ജഗത്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ.

You May Also Like

ചലച്ചിത്രപുരസ്കാരം ദേശീയതലത്തിൽ ഒരു ക്രൂരവിനോദം ആയി മാറിയെന്നു അടൂർ ഗോപാലകൃഷ്ണൻ

ദേശീയ ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ചും പരിഹസിച്ചും അടൂർ ഗോപാലകൃഷ്ണൻ. ചലച്ചിത്രപുരസ്കാരം ദേശീയതലത്തിൽ ഒരു ക്രൂരവിനോദം ആയി…

നിഖിൽ ചിത്രം ‘സ്പൈ’; ആവേശകരമായ മലയാളം ട്രെയിലർ റിലീസായി

നിഖിൽ ചിത്രം ‘സ്പൈ’; ആവേശകരമായ ട്രെയിലർ റിലീസായി നിഖിലിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ…

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ എന്നിവയുൾപ്പെടെ വിലകൂടിയ…

അമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലെർ ചിത്രം കടാവർ ട്രെൻഡിങ് ലിസ്റ്റിൽ

അമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലെർ ചിത്രം കടാവർ ട്രെൻഡിങ് ലിസ്റ്റിൽ അയ്മനം സാജൻ മലയാള…