ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി “ഉടൽ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന “തങ്കമണി ” എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റീലീസായി. മാർച്ച് ഏഴിന് ഡ്രീംസ് ബിഗ് ഫിലിംസ് “തങ്കമണി” തിയ്യേറ്ററികളിലെത്തിക്കുന്നു.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ, സ്മിനു,തമിഴ് താരങ്ങളായ ജോൺ വിജയ്,സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ,ഗാനരചന-ബി ടി അനിൽ കുമാർ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ ‘അമൃത’,സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ,മിക്സിംഗ് -ശ്രീജേഷ് നായർ, കലാസംവിധാനം-മനു ജഗദ്,മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി, പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്,സ്റ്റിൽസ്-ശാലു പേയാട്,ഡിസൈൻ-അഡ്സോഫ്ആഡ്സ്, പി ആർ ഒ-എ എസ് ദിനേശ്.

ദിലീപിന്റെ പുതിയ സിനിമയ്ക്ക് ആസ്പദമായ, കേരളത്തിന് നാണക്കേടായി മാറിയ തങ്കമണി സംഭവം എന്താണ് ?

എഴുതിയത് : Mahesh Kumar Ashtamangalam
കടപ്പാട് : ചരിത്രാന്വേഷികൾ

തങ്കമണി വെടിവയ്പ്പ്

കേരള ചരിത്രത്തിൽ പോലീസ് വേട്ടകളുടെ നിരവധി അധ്യായങ്ങളുണ്ട്. കരുണാകരന്റെ കാലത്തെ നക്സൽ വേട്ടയും തങ്കമണിയും,ആന്റണി യുടെ ,മുത്തങ്ങയും ഒക്കെ ഇങ്ങനെ ചരിത്രത്തിലുണ്ട്. എന്നാൽ ഒരു സർക്കാർ തന്നെ ആടിയുലഞ്ഞ തങ്കമണി സംഭവം 1986 ഒക്ടോബർ 21 നു കേരള ചരിത്രത്തിലെ ഒരു കറുത്ത ഏടായി മാറി. പോലീസും ആഭ്യന്തര വകുപ്പും പ്രതി കൂട്ടിലായി.ഒരു വിദ്യാർഥി പ്രക്ഷോഭത്തിൽ നിന്നാണ് സകലതി ന്റെയും തുടക്കം.തങ്കമണി എന്ന മനോഹര ഗ്രാമം ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലാണ്. പണ്ട് അവിടുത്തെ ആദിവാസികളുടെ ഊരു മൂപ്പന് മൂന്നു പെണ്മക്കൾ ഉണ്ടായിരുന്നു, തങ്കമണി, കാമാക്ഷി, നീലി, ഇതിൽ തങ്കമണിയ്ക്ക് സ്ത്രീധനമായി നൽകിയ പ്രദേശമായിരുന്നു തങ്കമണി. കാമാക്ഷിയും നീലിവയലും ഇപ്രകാരം കൊടുത്ത സ്ഥലങ്ങൾ തന്നെ. തങ്കമണി പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ്. പക്ഷേ തങ്കമണി ചരിത്രത്തിലേയ്ക്കും ടൂറിസം മാപ്പലേയ്ക്ക് കടന്നു വന്നത് ഈ പോലീസ് തേർവാഴ്ചയിലൂടെയായിരുന്നു. ഒരിക്കലും ഉണങ്ങാത്ത മുറിവായി സാംസ്ക്കാരിക കേരളത്തിന്റെ മുഖത്ത് വീണ കറുത്ത പാടായി സുന്ദരിയായ തങ്കമണിയ്ക്ക് സ്ത്രീധനം കിട്ടിയ രമണീയ സ്ഥലം.

222rrr 1
ഇനി തങ്കമണി സംഭവത്തിന്റെ ചരിത്രത്തിലേക്ക് പോകാം.
കട്ടപ്പനയാണ് ഏറ്റവും അടുത്തുള്ള പട്ടണം അവിടെ നിന്നും ഇവിടേയ്ക്ക് ഒന്നു രണ്ടു KSRTC ബസ്സുകളും ചില സ്വകാര്യ ബസ്സുകളുമാണ് സർവീസ് നടത്തിയിരുന്നത്. അതിലെ പ്രമുഖമായ സർവീസ് ആയിരുന്നു കഥയിലെ വില്ലനായിരുന്ന, എലൈറ്റ് ദേവസ്യ യുടെ എലൈറ്റ് സർവീസ്. ദേവസ്യ രാഷ്ട്രീയക്കാരുടെയും പോലീസ് യ്ദ്യോഗസ്ഥരുയുടെയും കണ്ണിലുണ്ണിയായിരുന്നു. തങ്കമണി സംഭവത്തിലെ വിവാദ നായകനായ സർക്കിൾ ഇൻസ്‌പെക്ടർ തമ്പാനും അതിലൊരു കണ്ണിയായിരിക്കണം. ഇതേ ദേവസ്യ പിന്നീട് എലൈറ്റ് ടൂറിസ്റ്റ് ഹോം നടത്തിപ്പിലൂടെ സൂര്യനെല്ലി കേസിലും പ്രതിയായി, ഇപ്പോഴും കാണാമറയത്ത് തന്നെ, കേരളത്തിലെ പല രാഷ്ട്രീയ പ്രമുഖരും ഉൾപ്പട്ട കേസാണിത്.ടിയാന്റെ ബസ്സും മറ്റു പ്രൈവറ്റ് ബസ്സുകളും റോഡ് മോശം ആയതിന്റെ പേരിൽ തങ്കമണിയ്ക്ക് സമീപമുള്ള പാറമട എന്ന സ്ഥലത്ത് സർവീസ് അവസാനിപ്പിക്കയായിരുന്നു പതിവ്. എന്നാൽ തങ്കമണി വരെയുള്ള ടിക്കറ്റ് ചാർജ്ജും ഈടാക്കിയിരുന്നു.

ഇതു എലൈറ്റ് ബസ്സിൽ യാത്ര ചെയ്ത ചില കോളേജ് വിദ്യാർഥികൾ ചോദ്യം ചെയ്യുകയും പാറമടയിൽ ഇറങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിലെ ദേവസ്യയുടെ സ്വകാര്യ ഗുണ്ടകൾ കൂടിയായ കണ്ടക്ടർമാർ കുട്ടികളെ ഭീകരമായി മർദ്ദിച്ചു.ഇതിൽ ഇതിൽ കുപി തരായ നാട്ടുകാർ ബസ് പിടിച്ചെടുക്കുകയും തങ്കമണി ഗ്രാമത്തിലേക്ക് പ്രസ്തുത ബസ് കൊണ്ടുവരികയും ചെയ്തു. കട്ടപ്പന പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന തമ്പാന്റെ സഹായത്തോടുകൂടി ദേവസ്യ ഒരു സംഘം പോലീസിനെ തങ്കമണി ഗ്രാമത്തിലേക്ക് പറഞ്ഞു വിട്ടു. ഒരു ചർച്ചയ്ക്ക് പകരം പോലീസ് ഈ വിഷയത്തിൽ ഇടപ്പെട്ടത് തങ്കമണിയിലെ നാട്ടുകാരെ പ്രകോപിപ്പിച്ചു. ബസ് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ പോലീസുകാർ ലാത്തിവീശി ഇത് ജനങ്ങളെ കൂടുതൽ eപ്രകോപിതരാക്കുകയും അവർ പോലീസിനെ നേരെ തിരിയുകയും പോലീസ് പാർട്ടിക്കെതിരെ കല്ലെറിയുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച പോലീസുകാരെ പിന്തുടർന്ന് കല്ലെറിഞ്ഞത് പോലീസുകാർക്കിടയിൽ പകയുണ്ടാക്കി. കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഐ സി തമ്പാൻ സർവ്വ സന്നാഹത്തോടും കൂടി തങ്കമണിയിലേക്ക് തിരിച്ചു.

fwfwff 4നാട്ടുകാരുമായി ഒരു ചർച്ചയ്ക്ക് തയ്യാറാക്കുന്നതിനു പകരം പോലീസ് നാട്ടുകാരെ ആക്രമിക്കാൻ ആണ് ശ്രമിച്ചത്. പള്ളിയിലെ വികാരിയായിരുന്ന ജോസ് കോട്ടൂരും അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മത്തായി തേക്കുമലയും വിഷയത്തിൽ സജീവമായി ഇടപെട്ടു. എന്നാൽ തമ്പാൻ ഇതൊന്നും കേൾക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നില്ല. ഇവരുടെ നിർദ്ദേശങ്ങൾ തള്ളിയ തമ്പാൻ ബസ് ബലംപ്രയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചു. ജനം കൂടുതൽ സംഘടിച്ചപ്പോൾ ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കാൻ ആർഡിയോയുടെ ഉത്തരവുപോലും ഇല്ലാതെ തമ്പാൻ പോലീസുകാർക്ക് ഉത്തരവ് കൊടുത്തു..
കോഴിമല അവറാ ച്ചൻ അവർഎന്ന തങ്കമണി കാരൻ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഉടുമ്പായിക്കൽ മാത്യു എന്ന മനുഷ്യന്റെ രണ്ട് കാലുകളും പോലീസ് വെടിവെപ്പിൽ തകർന്നു. ജനം പിരിഞ്ഞു പോയി എങ്കിലും പോലീസ് പിരിഞ്ഞു പോകാൻ തയ്യാറായില്ല. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസുകാരെ എത്തിച്ച് തങ്കമണി ഗ്രാമം വളഞ്ഞു സർക്കിൾ ഇൻസ്പെക്ടർ തമ്പാന്റെ നേതൃത്വത്തിൽ. രാത്രിയിൽ ബലംപ്രയോഗിച്ച് വീടുകളുടെ അകത്തേക്ക് കടന്നു വീടുകളുടെ വാതിലുകൾ ചവിട്ടി പൊളിച്ചു പോലീസ്. പുരുഷന്മാരെയൊക്കെ അറസ്റ്റ് ചെയ്തു കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ലോക്കപ്പിൽലുള്ളവരെ അധികഠിനമായ മൂന്നാംമുറയ്ക്ക് വിധേയമാക്കുകയാണ് തമ്പാന്റെ നേതൃത്വത്തിലുള്ള പോലീസ് ചെയ്തത്. മൂന്നാംമുറിയ്ക്ക് വിധേയമാക്കി വിട്ടയച്ചവർക്ക് ഇടിപ്പാസ് എന്നറിയപ്പെടുന്ന ഒരു നോട്ടീസ് പോലീസ് വിതരണം ചെയ്തു കൂടുതൽ കൂടുതൽ പീഡനങ്ങൾക്ക് ഇനിയും വിധേയമാക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഇടിപ്പാസുകൾ വിതരണം ചെയ്തത്. തങ്കമണി ഗ്രാമത്തിലെ ഭൂരിഭാഗം ചെറുപ്പക്കാരും തൊട്ടടുത്തുള്ള വനങ്ങളിലേക്കും മറ്റും അഭയം തേടിയിരുന്നു. അവരെ പിടികൂടുന്നതിന്റെ ഭാഗമായി വീണ്ടും പോലീസ് തങ്കമണിയിലേക്ക് എത്തി. വീടുകൾ ചവിട്ടി പൊളിച്ചു സ്ത്രീകളെ ബലാൽക്കാരം ചെയ്തതായി പറയുന്നു. ഒളിച്ചിരുന്ന പുരുഷന്മാരെ വീണ്ടും പുറത്തേക്ക് കൊണ്ടുവരുന്നതിനു വേണ്ടിയാണ് പോലീസ് ഈ നിഷ്ഠൂരകൃത്യങ്ങൾ ഒക്കെ ചെയ്തത്. ഒരു പോലീസുകാരന്റെ കൈ വെട്ടി മാറ്റിയതായും ന്യൂസ് ഉണ്ടായിരുന്നു ആ കാലത്ത്.

സംഭവം കേരളത്തിൽ കാട്ടുതീ പോലെ പടർന്നു രാഷ്ട്രീയക്കാർ വിഷയം ഏറ്റെടുത്തു കേരളത്തിന്റെ തെരുവീഥികൾ പോർക്കളങ്ങളായി മാറി തങ്കമണിയോടെ പേരിൽ. കരുണാകരൻ മന്ത്രിസഭ വളരെയധികം പഴികേട്ടു പോലീസ് വകുപ്പും ആഭ്യന്തര വകുപ്പും പ്രതിക്കൂട്ടിലായി.എന്നാൽ 2008ലെ വിധി ന്യായത്തിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആയിരുന്ന കെ ജി ബാലകൃഷ്ണൻ പ്രതികളെ ഒക്കെ വെറുതെ വിടുകയും സർക്കാരിനെയും പോലീസിനെയും കുറ്റവിമുക്തമാക്കുകയും ചെയ്തു. എങ്കിലും ഇന്നും പോലീസിന്റെ തേർവാഴ്ചയുടെ, കിരാതഭരണത്തിന്റെ ഒരു നേർക്കാഴ്ചയായി തങ്കമണി കേരളത്തിന്റെ ചരിത്രത്തിൽ വേദനയോടെ നിൽക്കുന്നു മനോഹരമായ തങ്കമണി ഗ്രാമവും.ഒരിക്കലും മറക്കാത്ത കാളരാത്രിയായിരുന്നു അവർക്ക് ഐസി തമ്പാനും ഒക്ടോബർ 21 ഉം സമ്മാനിച്ചത് എലൈറ്റ് ദേവസ്യയുടെ നേതൃത്വത്തിൽ..
ഇത് പിന്നീട് നിരവധി സിനിമകളുടെ നിർമ്മിതിക്കും കാരണമായി രതീഷ് നായകനായ ഇതാ സമയമായി എന്ന പിജിവിശ്വാഭംരൻ ചിത്രം തങ്കമണി ജനങ്ങളുടെ മുമ്പിലേക്ക് തുറന്നിട്ടു കൊടുത്തു. പ്രിയങ്കരനായ ഫേസ്ബുക്ക് സൗഹൃദം അരുൺ പുനലൂരിന്റെ വാക്കുകൾ കടമെടുത്ത് വീണ്ടും തങ്കമണിയെ കണ്ടെത്താനുള്ള ഒരു ശ്രമമായിരുന്നു. വിക്കിപീഡിയയും കെജി ബാലകൃഷ്ണന്റെ വിധി ന്യായവും മംഗളം മംഗളം വാരികയുടെ ഫീച്ചറുകളും എല്ലാം ഈ എല്ലാം ഈ ഫേസ്ബുക്ക് പോസ്റ്റിൽ സഹായകരമായി തീർന്നിട്ടുണ്ട്.തർക്കത്തിന് ഇല്ല, നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാം.

 

You May Also Like

അടുത്തിരുന്നത് ഷാരൂഖ് ഖാൻ എന്നറിഞ്ഞപ്പോൾ ഹോളിവുഡ് സൂപ്പർതാരം ഷാരൺ സ്റ്റോണിൻ്റെ അത്ഭുത ഭാവം , വീഡിയോ

ഇന്ത്യയിൽ നിന്നും നിലവിൽ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി ആരെന്നറിയാമോ ? ഒരു കണക്ക് അനുസരിച്ച് അത്…

തിയേറ്ററുകളെ ഇളക്കിമറിച്ച ആ ഗാനരംഗം, അസാധ്യപ്രകടനം രാംചരൻ, ജൂനിയർ എൻടിആർ

രാജമൗലിയുടെ സംവിധാനത്തിൽ ജൂനിയർ എൻടിആറും രാംചരണും പ്രധാന വേഷങ്ങളിൽ എത്തിയ ആർ.ആർ.ആർ എന്ന ചിത്രത്തിലെ ഗാനം…

ജൂഡ് ആന്റണി ജോസഫ് 2018 ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയായ ‘2018’ മെയ് 5 നു തിയേറ്ററുകളിൽ

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് 2018 ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയായ ‘2018’…

2018 എവരി വണ്‍ ഈസ് എ ഹീറോ’ സിനിമയുടെ ഡിഎന്‍എഫ്ടി പുറത്തിറക്കി

2018 എവരി വണ്‍ ഈസ് എ ഹീറോ’ സിനിമയുടെ ഡിഎന്‍എഫ്ടി പുറത്തിറക്കി കൊച്ചി: ഓസ്‌കാര്‍ നോമിനേഷനില്‍…