Prem Mohan
ഈയടുത്തിടയ്ക്കാണ് “ദി ഫാദർ” എന്ന സിനിമ കാണാനിടായത്. ഒറ്റവാക്കിൽ അത്ഭുതപ്പെടുത്തി. ഇതിനെയൊക്കെയാണ് ഒരു സമ്പൂർണ സിനിമയെന്നൊക്കെ നമുക്ക് അക്ഷരം തെറ്റാതെ വിളിക്കാവുന്നത്. പടം തുടങ്ങി ദി ഏൻഡ് എന്നെഴുതി കാണിക്കുന്നത് വരെ സിനിമ കാണുന്ന ഓരോ മനുഷ്യനെയും സംവിധായകൻ തന്റെ ഉള്ളം കയ്യിൽ ഇട്ട് അമ്മാനം ആടിക്കൊണ്ടേയിരിക്കും.ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോഴാണ് ഞാൻ തന്മാത്രയെക്കുറിച്ച് ചിന്തിക്കുന്നത്.
അസാമാന്യപ്രകടനം കൊണ്ടു മോഹൻലാൽ എന്ന അതുല്യ നടൻ അവിസ്മരണീയമാക്കിയ ഒരു കഥാപാത്രമാണ് തന്മാത്രയിലെ രമേശൻ നായർ.ഒരു ആൾസൈമർസ് രോഗിയുടെ ജീവിതം എങ്ങനെയാണെന്ന് ബ്ലെസി പ്രേക്ഷകർക്കു തന്മാത്രയിലൂടെ കാണിച്ചു തന്നപ്പോൾ, ഇവിടെ ദി ഫാദർ എന്ന സിനിമയിൽ ഫ്ലോറിയൻ സെല്ലർ എന്ന നവാഗത സംവിധായകൻ ചെയ്തത് ചിത്രം കാണുന്ന ഓരോ പ്രേക്ഷകനെയും ആൾസൈമർസ് രോഗി ആക്കി മാറ്റിക്കൊണ്ടാണ്.
ഓരോ അഞ്ചുമിനിറ്റ് 10 മിനിറ്റ് കൂടുമ്പോഴും ഒരു ആൾസൈമർസ് രോഗി എങ്ങനെയാണ് പെരുമാറുന്നത് എന്നത് ഒരു പ്രേക്ഷകനെയും അനുഭവപ്പിച്ചു തന്നു എന്ന് തന്നെ പറയണം. കാണുന്ന നമ്മൾ ഓരോരുത്തരും ഒരു രോഗിയായിയാണ് ഈ ചിത്രം കാണുക.
ആന്റണി ഹോകപ്കിൻസ് എന്ന നടൻ ഈ സിനിമയിൽ അഭിനയിക്കുക അല്ലായിരുന്നു മറിച്ച് ജീവിക്കുകയായിരുന്നു. ഇതേപോലെ കാണുന്ന പ്രേക്ഷകനെ തന്റെ ലോകത്തേക്ക് അവൻ പോലും അറിയാതെ വിളിച്ചുകൊണ്ടുപോകുന്ന നല്ല കിടിലൻ സംവിധായകർ ഇവിടെയും ഉണ്ട്. അവർ നല്ല നല്ല സൃഷ്ടികളുമായി വരുമെന്ന് വിശ്വസിക്കുന്നു.