Connect with us

Travel

അവോക്കിഗഹാര- മൃത്യുവിന്റെ നീലത്താഴ്വര!

ജാപ്പനീസ് സംസ്കാരത്തിൽ ആത്മഹത്യകളോട് ഒരു സഹിഷ്ണുതാ മനോഭാവമുണ്ട് എന്ന് പറയാതിരിക്കാനാവില്ല. ഫ്യൂഡൽ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത്

 7 total views,  1 views today

Published

on

Thanseem Ismail

അവോക്കിഗഹാര- മൃത്യുവിന്റെ നീലത്താഴ്വര!

ജാപ്പനീസ് സംസ്കാരത്തിൽ ആത്മഹത്യകളോട് ഒരു സഹിഷ്ണുതാ മനോഭാവമുണ്ട് എന്ന് പറയാതിരിക്കാനാവില്ല. ഫ്യൂഡൽ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് പരസ്പര പോരാട്ടങ്ങളിൽ പരാജയം മുന്നിൽ കാണുമ്പോൾ വാളുകൊണ്ട് സ്വയം വയറ് കീറി മരിക്കുന്ന യോദ്ധാക്കളുടെ പാരമ്പര്യത്തിൽ നിന്നും ഉരുത്തിരിഞ്ഞതാവാമത്. ഹരാകിരി (belly-cutting) എന്നായിരുന്നു ആ സമ്പ്രദായം അറിയപ്പെട്ടിരുന്നത്.
May be an image of nature and treeപുതുയുഗത്തിലും ലോകത്ത് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. ഒറ്റപ്പെടെലാലും നിരാശയാലും മാത്രമല്ല, കുറ്റബോധത്താലും, പ്രത്യേകിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിലും അഴിമതിയിലുമൊക്കെ പിടിക്കപ്പെടുമ്പോൾ, ആത്മഹത്യയിൽ അഭയം തേടുന്നവർ ഇന്നും കുറവല്ല. ഇത്തരക്കാർ ശരീരത്തിന് സ്വയം വിടുതൽ പ്രഖ്യാപിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ് ഫുജി പർവ്വതത്തിന്റെ വടക്കുപടിഞ്ഞാറൻ ചെരിവുകളിലുള്ള അവോക്കിഗഹാര വനപ്രദേശം. “നീലമരങ്ങളുടെ മേട്” എന്നത്രേ ആ വാക്കിന്റെ അർഥം. നീലിച്ച് വിറങ്ങലിച്ച മനുഷ്യ ശരീരങ്ങളുടേയും!

May be an image of tree and natureഏതാണ്ട് ആയിരം വർഷങ്ങൾക്ക് മുൻപ്, ഫുജി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് കുതിച്ചൊഴുകിയ ലാവ ഉറഞ്ഞുണ്ടായ പ്രദേശമാണ് ഈ വിജന വനനിരകൾ. അത് കൊണ്ടുതന്നെ വനോപരിതലമാകെ ചെറുതും വലുതുമായ സുഷിരങ്ങളാലും ഗുഹകളാലും നിറഞ്ഞിരിക്കുന്നു. ഇവ ശബ്ദം ആഗിരണം ചെയ്യുന്നതിനാൽ വനാന്തർഭാഗം എല്ലായിപ്പോഴും നിഗൂഢ നിശബ്ദത നിറയുന്ന നിലവറ സമാനമത്രേ. ആത്മാക്കളുടെ വിലാപമാവട്ടെ ഡെസിബലിൽ രേഖപ്പെടുത്താനുമാവില്ലല്ലോ!

May be an image of text that says "天然記念物 富岳風穴 Natural Monument Fugaku-Fuketsu Lava Cave This is a lava cave made by eruptions of Mt. Fuji It is said that there are about eighty Caves around Mt. Fuji FUKETSU(WIND CAVE) is one to the most famous caves in their caves. YAMANASHI PREFECTURE ASHIWADA VILLAGE OFFICE 07 06 2013 14 14:49 49"ഏകാകികളുടെ സ്വപ്നഭൂമി. ആയിരങ്ങളാണ് തങ്ങളുടെ സ്വർഗ്ഗത്തിലേക്കുള്ള വഴി ഈ വനങ്ങളിൽ തിരഞ്ഞ് പോയത്. പോലീസ് അധികാരികളും ആത്മഹത്യ പ്രിവൻഷൻ സ്‌ക്വഡും ഇവിടെ പതിവായി പര്യവേക്ഷണം നടത്താറുണ്ട്. ഒരു മുഴം കയറിലും ഓവർഡോസ് മരുന്നിലും ആത്മാവ് ഉപേക്ഷിച്ച ദേഹങ്ങൾ അവർക്ക് പതിവ് കാഴ്ചയാണ്. അടുത്തകാലത്തായി ഗവർമെന്റ് അത്തരം കണക്കുകൾ പുറത്തുവിടുന്നത് നിറുത്തിവച്ചിരിക്കുകയാണ്.

May be an image of one or more people, people standing, outdoors and textലാവയുറഞ്ഞ പാറക്കെട്ടുകളും ഗുഹകളും, തണുപ്പ് കാലത്ത് മഞ്ഞു നിറഞ്ഞിരിക്കും. വേനലിൽ മഞ്ഞുരുകുമ്പോൾ സന്ദർശകരെ അനുവദിക്കാറുണ്ട്. വനത്തിലേക്കുള്ള പ്രവേശന വഴികളിലുടനീളം മുന്നറിയിപ്പ് ബോർഡുകൾ കാണാം. ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്നും, മാതാപിതാക്കളെയും, സഹോദരരേയും, കുട്ടികളെയും കുറിച്ച് ചിന്തിക്കുവാനും, നിങ്ങൾ ഒറ്റക്കല്ലെന്നും മറ്റും ഓർമ്മിപ്പിക്കുന്നവ. സമാശ്വാസ വിളിക്കുള്ള ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്. ചിത്രങ്ങളിൽ, ലാവാ ഗുഹയിലേക്കുള്ള പ്രവേശന കവാടം, വിവരണ ബോർഡ്, മുന്നറിയിപ്പ് ബോർഡ്, മഞ്ഞ് ഗുഹക്കുള്ളിലെ ദൃശ്യങ്ങൾ, ചെറുഗുഹകളും പാറയിടുക്കുകളും നിറഞ്ഞ വന മേഖല എന്നിവ…

May be an image of tree and nature

May be an image of outdoors, tree and text that says "命は親から頂いた大切なもの もう一度静かに両親や兄弟、 子供のことを考えてみましょう。 一人で悩まずまず相談して下さい。 連絡先 富士吉田警察署 自殺防止連絡会 0555-22-0110 0555-2"

May be an image of outdoors


 8 total views,  2 views today

Advertisement
Entertainment7 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement