Thanseem Ismail ന്റെ കുറിപ്പ്
ഏറ്റുമാനൂരിൽ 1987 ആവർത്തിക്കുമോ ?
മഹിളാ കോൺഗ്രസ്സ് അദ്ധ്യക്ഷ ശ്രീമതി ലതികാ സുഭാഷിന്റെ തലമുണ്ഡനവും, ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചേക്കാം എന്ന സൂചനയുമാണല്ലോ ഈ മണിക്കൂറുകളിലെ പ്രധാന വാർത്ത!
ഇത്തരുണത്തിൽ പഴയൊരു ഇലക്ഷൻ കാലം ഓർത്തുപോവുന്നു. ഏറ്റുമാനൂരിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും, ഞങ്ങൾ കുട്ടികളെപ്പോലും ആവേശഭരിതരാക്കിയതുമായ 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ജോസഫ് ഗ്രൂപ്പിലെ കെ.റ്റി. മത്തായിക്ക് സീറ്റ് അനുവദിച്ചതിൽ പ്രതിഷേധിച്ച്, കോൺഗ്രസ്സ് നേതാവ് ജോർജ് ജോസഫ് പൊടിപാറ സ്വതന്ത്രനായി മത്സരിച്ച ഇലക്ഷൻ.
ഏറ്റുമാനൂർ-അതിരമ്പുഴ-ആർപ്പൂക്കര ദേശങ്ങളിലെ ഒരു തലമുറയെയാകെ ത്രസിപ്പിച്ച നേതാവായിരുന്നു പൊടിപാറ. ഒന്നും രണ്ടും നിയമസഭകളിൽ ഏറ്റുമാനൂരിന്റെ കോൺഗ്രസ്സ് പ്രതിനിധി. ‘ഗർജ്ജിക്കുന്ന സിംഹം’ എന്ന വിശേഷണത്തിന് സർവ്വഥാ യോഗ്യനായ രാഷ്ട്രീയ പോരാളി. ഇന്നത്തെ ഭാഷയിൽ ‘പൊടിപാറ ആർമി’ എന്ന് വിളിക്കാവുന്ന സ്വന്തമായ അനുചരവൃന്ദമുണ്ടായിരുന്ന അനിഷേധ്യ നേതാവ്. കോട്ടയം മെഡിക്കൽ കോളേജടക്കം മണ്ഡലത്തിലെത്തിച്ച കഴിവുറ്റ നേതൃത്വം.
കെ.കരുണാകരനുമായുണ്ടായ എന്തോ പ്രശ്നത്തിന്റെ പേരിൽ പിന്നീടുള്ള ഇലക്ഷനുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടു. 1965 ൽ ഏറ്റുമാനൂരിൽ മുസ്തഫാ കനി റാവുത്തർ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി. കലിപ്പിലായ പൊടിപാറ, അദ്ദേഹത്തിന്റെ ഇലക്ഷൻ പ്രചരണോൽഘാടനത്തിൽ ഒരു പ്രഖ്യാപനം നടത്തി. “ഏറ്റുമാനൂരിൽ ഒരു മുസ്ലീമിന് സീറ്റ് നൽകിയതിൽ കത്തോലിക്കർക്ക് പ്രതിഷേധം ഉണ്ടെന്നറിയാം. ഞങ്ങൾ അത് കണക്കിലെടുക്കുന്നില്ല. കത്തോലിക്കരുടെ വോട്ട് കിട്ടിയില്ലേലും ജയിക്കാൻ പറ്റുമോ എന്ന് ഞങ്ങളൊന്ന് നോക്കട്ടെ”! ???? ഇലക്ഷൻ റിസൾറ്റ് എന്തായി എന്ന് പ്രത്യേകം പറയേണ്ടല്ലോ.. ????
മറ്റൊരു അവസരത്തിൽ, മാന്നാനം ആശ്രമത്തിലെ അച്ചന്മാരുമായി ഉടക്കിയ പൊടിപാറ, ആശ്രമത്തിലെ കുലക്കാറായ ഏക്കറ് കണക്കിന് വാഴകൾക്ക് ആപ്പടിച്ചാണ് പണി കൊടുത്തത്. അതിന് ശേഷം “ആപ്പടി വീരൻ പൊടിപാറ” എന്ന വിശേഷണം ശത്രുക്കളും അനുയായികളും ഒരേപോലെ അദ്ദേഹത്തിന് ചാർത്തിക്കൊടുത്തു. പിന്നീട് 1980 ൽ വൈക്കം വിശ്വനോട് 300 വോട്ടിന് പരാജയപ്പെട്ടു.
1987 ൽ സ്വതന്ത്രനായി ഉദയ സൂര്യൻ അടയാളത്തിൽ രംഗത്ത് വന്ന വിന്റേജ് പൊടിപാറ, ഏറ്റുമാനൂരിൽ ആവേശം വിതച്ചു. “എന്റെ വോട്ട് പൊടിപാറക്ക്” എന്ന സ്റ്റിക്കറുകൾ വാഹനങ്ങളിലും, കടകളിലും, വീടുകളിലും, എന്തിന് ഞങ്ങൾ സ്‌കൂൾ കുട്ടികളുടെ അലൂമിനിയം പെട്ടികളിലും വരെ നിറഞ്ഞു! ആവേശപ്പോരാട്ടത്തിൽ, സിപിഎം ന്റെ രാമൻ ഭട്ടതിരിപ്പാടിനെ (അദ്ദേഹം ഇഎംഎസ്സിന്റെ സ്യാലൻ ആയിരുന്നു. ‘അളിയൻ’ എന്നതിന് ഇങ്ങെനയും പറയാം എന്നത് ഞങ്ങൾക്ക് ഒരു പുതിയ അറിവായിരുന്നു) പൊടിപാറി മുട്ടുകുത്തിച്ചു. യുഡിഫിന്റെ മത്തായിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി.
സ്വതന്ത്രനായി ജയിച്ച് സഭയിലെത്തിയ പൊടിപാറ, തന്റെ കന്നി പ്രസംഗത്തിൽ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും ഇടയിൽ ഇരിക്കാൻ ഒരു കൊരണ്ടി സ്പീക്കറോട് ആവശ്യപ്പെട്ടു!
1999 -ൽ അന്തരിച്ച പൊടിപാറക്ക് ഉചിതമായൊരു സ്മാരകം ഏറ്റുമാനൂരിൽ ഉയർന്നില്ല. മെഡിക്കൽ കോളേജ് ജംഗ്‌ഷനിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ ‘പൊടിപാറ ഫോറം’ പ്രവർത്തകർ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഫലവത്തായില്ല.ഏറ്റുമാനൂർ മണ്ഡലത്തിൽ അന്ന് ജീവിച്ചിരുന്ന ആരും തന്നെ മറക്കാനിടിയില്ലാത്ത ഒരു തിരഞ്ഞെടുപ്പായിരുന്നു 1987 ലേത്. “ജന തരംഗം പൊടിപാറിച്ച വിജയം”!
ചരിത്രം ആവർത്തിക്കുമോ?
You May Also Like

വാക്കിംഗ് സ്റ്റിക്കും സ്മാര്‍ട്ടാകുന്നു

നിരവധി സെന്‍സറുകള്‍ ഘടിപ്പിച്ച ഇ-സ്റ്റിക്ക് ആരെങ്കിലും പിടിച്ചാല്‍ തിരിച്ചറിയുകയും കയ്യില്‍ നിന്നു വീണാല്‍ ശബ്ദം പുറപ്പെടുവിക്കുകയോ അല്ലെങ്കില്‍ മെമ്മറിയില്‍ സ്റ്റോര്‍ ചെയ്ത ഇ മെയില്‍ അഡ്രസ്സിലേക്ക് സന്ദേശം അയയ്ക്കുകയോ ചെയ്യുന്നു. കൂടുതല്‍ കരുതല്‍ ആവശ്യമുള്ള രോഗികള്‍ക്ക് ഇതെത്രമാത്രം പ്രയോജനപ്പെടുമന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. കൂടാതെ സെന്‍സറുകള്‍ വഴി ഹൃദയസ്പന്ദന നിരക്കും ശരീരത്തിന്റെ താപനിലയും മനസ്സിലാക്കാം.

മോനെ…വയറു നിറക്കാൻ ആരെക്കൊണ്ടും പറ്റും…കഴിക്കുന്നവന്റെ മനസ്സും കൂടി നിറയണം

‘ഉസ്താദ് ഹോട്ടൽ’ എന്ന സിനിമയിൽ തിലകൻ അവതരിപ്പിച്ച കരീമിക്ക ദുൽഖർ സൽമാൻ അവതരിപ്പിച്ച ഫൈസിയോട് സിനിമയിലൊരിടത്ത് പറയുന്ന ഡയലോഗ് ആണിത്.

വിജയശ്രീ മലയാളത്തിന്റെ മർലിൻ മൺറോ

ഇന്ന് മലയാളത്തിന്റെ മർലിൻ മൺറോ വിജയശ്രീയുടെ ജന്മദിനവാർഷികം.1953 ജനുവരി 8 ആം തിയതി വിളക്കാട്ട് വാസുപിള്ളയുടെയും…

പരിണയത്തിലെ തെക്കുംതല ഗോവിന്ദനെ ഓർമ്മയില്ലേ ?

മുപ്പത്തഞ്ച് വർഷം മുമ്പ് നടന്നൊരു സ്മാർത്തവിചാരത്തിൽ കുറ്റക്കാരായി വെളിപ്പെട്ട അറുപത്തിനാല് പേരിലൊരാളായതിനാൽ ഭ്രഷ്ട്രനായിപ്പോയ പഴയൊരു കഥകളി വേഷക്കാരൻ..സിനിമയിലെ