ഇന്ത്യൻ കുടുംബരീതികൾ നിങ്ങൾക്കറിയാം, നമ്മൾ പലതും ജപ്പാൻകാരെ കണ്ടു പഠിക്കണം

0
326

Thanseem Ismail

നമ്മുടെ സമൂഹത്തിൽ ‘ഉന്നതമായ കുടുംബമൂല്യങ്ങളും, ‘പവിത്രമായ കുടുംബബന്ധങ്ങളും’ കാത്തുസൂക്ഷിക്കുന്നതിൻ്റെ പാപഭാരം മുഴുവൻ പേറുന്നത്‌ തികച്ചും അപരിചിതമായ ഒരു കൂട്ടുകുടംബത്തിലേക്ക്‌, അവിടത്തെ സകല ഗാർഹിക ഉത്തരവാദിത്ത്വങ്ങളും ഏറ്റെടുത്ത്‌ കയറിച്ചെല്ലുന്ന ‘മൊട്ടേന്ന്‌ വിരിയാത്ത’ നവവധുവാണ്‌! “നല്ല പെണ്ണാണ്‌, അവൻ്റെ അഛനമ്മമാരെ പൊന്നുപോലെ നോക്കും”. അതാണ്‌ സമൂഹത്തിൻ്റെ സർട്ടിഫിക്കറ്റ് !

Ryokan Styles | Ryokan Experts & Personal Service| Japanese Guest Houses |എന്നാലോ പ്രായം ചെന്നവർ ഇതേപോലെ കഷ്ടപ്പെടുന്ന ഒരു സമൂഹവും വേറെ കാണില്ല! പരിചിതമായ മറ്റൊരു ഏഷ്യൻ സംസ്കാരത്തിലെ, ജപ്പാനിലെ, പൊതുവായ ചില കുടുംബ രീതികൾ താഴെക്കൊടുക്കുന്നു.

  1. പ്രായപൂർത്തിയായവർ, സ്വന്തം വരുമാനമുള്ളവർ, തങ്ങൾക്ക് യോജിച്ച ഇണകളെ സ്വയം കണ്ടെത്തുന്നു.
  2. മാതാപിതാക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വിവാഹിതരാവുന്നു.

  3. തദവസരത്തിൽ മാതാപിതാക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന സംഭാവനകളും സ്വന്തം കരുതലും ചേർത്ത്‌ പുതിയൊരു അപ്പാർട്ട്‌മെന്റ്‌ മോർട്ടേജ് വ്യവസ്ഥയിൽ എടുത്ത്‌ പുതുജീവിതം തുടങ്ങുന്നു.

  4. ജീവിതത്തിൻ്റെ ഏതെങ്കിലും ഘട്ടത്തിൽ യോജിച്ച്‌ പോകാനാവില്ല എന്ന്‌ തോന്നിയാൽ, മക്കളുടെ ഭാവി സുക്ഷിതമാക്കാനുള്ള നടപടികൾ പാലിച്ച്‌ പിരിയുന്നു. ഡൈവോഴ്സ് ആവാതെ തന്നെ പിരിഞ്ഞു താമസിക്കുന്നവരുമുണ്ട്‌. പരസ്പരം ശത്രുത സൂക്ഷിക്കാതെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം തമ്മിൽ കാണുന്നവർ.

5 . മാതാപിതാക്കളെ അവരുടെ വീട്ടിൽ ഇടയ്ക്ക്‌ സന്ദർശിക്കുന്നു. വർഷത്തിലൊരിക്കൽ, ആഗസ്റ്റ്‌ മാസം രണ്ടാമത്തെ ആഴ്ച്ച, എല്ലാ സ്ഥാപനങ്ങളും ഒരാഴ്ച്ചയോളം നീണ്ട്‌ നിൽക്കുന്ന അവധി നൽകാറുണ്ട്‌. ‘ഒബോൺ വീക്ക്‌’ എന്നാണ്‌ അതറിയപ്പെടുന്നത്‌. നഗരങ്ങളിൽ നിന്ന് മക്കൾ, ദൂരെ ഗ്രാമങ്ങളിൽ വസിക്കുന്ന മാതാപിതാക്കളെ കാണാനെത്തി, അവരുമായി ഒരുമിച്ച് താമസിക്കുന്ന ആഴ്ച്ച. പൂർവ്വികരുടെ കല്ലറകൾ സന്ദർശിക്കുവാനും പുഷ്പാഞ്ജലി അർപ്പിക്കുവാനുമുള്ള അവസരം.

6 . പ്രായമായവർ, ഇവിടത്തെപ്പോലെ ഏത്‌ നിമിഷവും ‘ദൈവസന്നിധിയിലേക്ക്‌ മടങ്ങാൻ’ തയ്യാറായി സദാസമയവും മുട്ടിപ്പായി പ്രാർത്ഥിച്ച്‌ കഴിയുകയല്ല. അവർ കൃഷിപ്പണികളിലും സാമൂഹ്യസേവനങ്ങളിലും വിനോദയാത്രകളിലുമൊക്കെ (തീർത്ഥാടനമല്ല) ഏർപ്പെട്ട്‌ എപ്പോഴും സജീവമായിരിക്കും. മധുചഷകങ്ങളേറെ കാലിയായിക്കൊണ്ടേയിരിക്കും!

7 . പ്രായമായവർ അവർ ആർജ്ജിച്ച സ്വത്ത്‌ മുഴുവനായും മക്കൾക്ക് കൈമാറാറില്ല. നല്ലൊരു ഭാഗം തൊട്ടടുത്ത നഴ്‌സിംഗ് ഹോം ഫസിലിറ്റിക്കാവും. പരസഹായം ആവിശ്യമായി വരുന്ന, തീരെ നടക്കാനാവാത്ത സാഹചര്യങ്ങളിൽ, അവർ സംരക്ഷണം ഏറ്റെടുത്തു കൊള്ളും. സ്വന്തം സംസ്‌കാര ചടങ്ങുകളുടെ ചിലവ് പോലും ഫ്യൂണറൽ ഹോമുകളെ മുൻകൂർ ഏൽപ്പിക്കുന്നവരുണ്ട്‌!

In many cases, arranged marriage is a forced marriage..And forced marriage is a social evil and a crime as per law in many developed societies. …