knowledge
ഇതെന്തെന്നു മനസിലായോ ?
ചിത്രത്തിൽ ചുവന്ന വൃത്തത്തിനുള്ളതിൽ കാടുമൂടി കാണപ്പെടുന്നത്, ഷൊറണൂരിന്റെ റെയിൽവേ ചരിത്രത്തിലെ സവിശേഷമായ ഒരു നിർമ്മിതിയാണ്. റിവേഴ്സ് ഗിയർ ഇല്ലാത്ത,
278 total views

ചിത്രത്തിൽ ചുവന്ന വൃത്തത്തിനുള്ളതിൽ കാടുമൂടി കാണപ്പെടുന്നത്, ഷൊറണൂരിന്റെ റെയിൽവേ ചരിത്രത്തിലെ സവിശേഷമായ ഒരു നിർമ്മിതിയാണ്. റിവേഴ്സ് ഗിയർ ഇല്ലാത്ത, പഴയകാല ആവി എഞ്ചിനുകൾ യന്ത്രസഹായമില്ലാതെ, കായികമായി തിരിക്കുവാനുപയോഗിച്ചിരുന്ന “turntable” അഥവാ ‘തിരിമേശ”!
ഈ പരിസരങ്ങളിൽ ഷൂട്ട് ചെയ്ത ‘കരിപുരണ്ട ജീവിതങ്ങളിലും’ ‘ചട്ടക്കാരിയിലും’ എഴുപതുകളിലെ ഷൊറണ്ണൂർ സ്റ്റേഷനും ഗണേഷഗിരിയുമൊക്കെ പതിഞ്ഞിട്ടുണ്ട് എങ്കിലും, നല്ലൊരു ദൃശ്യാകർഷണമാകുമായിരുന്ന ഈ എഞ്ചിൻ തിരിക്കൽ ചിത്രീകരിക്കപ്പെട്ടിട്ടില്ല. ദൃശ്യങ്ങളേക്കാളുപരി സംഭാഷണങ്ങൾക്കായിരുന്നല്ലോ ആ കാലങ്ങളിൽ പ്രാമുഖ്യം. തിരിമേശയുടെ പഴയ ഫോട്ടോകൾപോലും ആരുടെയെങ്കിലും പക്കലുണ്ടോ എന്ന് അറിവില്ല.
ചിത്രത്തിൽ കാണുന്നത് പോലെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നിർമ്മിതികൾ ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വില്ലേജ് മ്യൂസിയങ്ങളും, പുരാവസ്തുസംരക്ഷണവുമൊന്നും പിന്നെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലല്ലോ…
279 total views, 1 views today