യു എ ഇയിൽ നിന്നു വന്നവർക്കാണ് നിലവിൽ കേരളത്തിൽ ഏറ്റവുമധികം കൊറോണ സ്ഥിരീകരിക്കപ്പെട്ടത്

163

Thanseem Salim 

UAE യിലെ ആരോഗ്യമേഖല വളരെ മോശം ആണ്.ലോകത്ത് ഒന്നാമതെത്താൻ കുതിക്കുന്ന UAE യുടെ മറ്റ് മേഖലകളെല്ലാം പൊളിയാണ്. ലോകോത്തര നിലവാരമുള്ളവ. ആരോഗ്യമേഖല ഒഴികെ.ഒന്നാമത് ഭയങ്കര ചിലവ് ആണ്. ഇൻഷുറൻസില്ലാത്തവരുടെ കാര്യം കട്ടപ്പൊക. ഇൻഷുറൻസ് ഉള്ള സാധാരണക്കാർ ഡോക്ടറെ കണ്ടാലോ, ഇംഗ്ലീഷ് പോലും ശരിക്കറിയാത്ത വല്ല ഇറാനിയോ ലബനിയോ പാക്കിസ്ഥാനിയോ ആകും ഡോക്ടർ. നമുക്കൊട്ടു തൃപ്തിയാവുകയുമില്ല. അനുഭവം.പറഞ്ഞു വന്നത്. UAE യിൽ നിന്നു വന്നവർക്കാണ് നിലവിൽ കേരളത്തിൽ ഏറ്റവുമധികം കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. ഇതേ അളവ് ആളുകൾ മറ്റ് സംസ്ഥാനങ്ങളിലും വന്നിട്ടുണ്ട്. അവിടെയൊന്നും കൊറോണ കേരളത്തിലേതുപോലെ സ്ഥിരീകരിച്ചിട്ടുമില്ല. നമ്മൾ മനസ്സിലാക്കേണ്ടത്. ഇതര സംസ്ഥാനത്ത് കേരളത്തിലെ പോലെ പരിശോധന നടത്തുന്നില്ല എന്നു വേണം അനുമാനിക്കാൻ. അങ്ങനെയെങ്കിൽ സ്ഥിതിഗതികൾ കൈയ്യിൽ നിൽക്കില്ല. മന്ത്രിമാരുൾപ്പെടെ കേരളത്തിലെ ആരോഗ്യ- പോലീസ് – മറ്റ് ഡിപ്പാർട്ട്മെൻറുകൾ രാപ്പകലില്ലാതെ ഉറക്കമൊഴിയുന്നത് വെറുതെയാകരുത്. UAE യിലെ സഹോദരങ്ങൾ തങ്ങൾക്ക് അസുഖമില്ലെന്ന് ഉറപ്പു വരുത്തുക. കേരളം പോലൊരു ആരോഗ്യമേഖല ഈ ഭൂമിയിൽ തന്നെ മറ്റൊരിടത്തുണ്ടെന്ന് വിശ്വസിക്കാൻ നിലവിലെ സാഹചര്യത്തിൽ പ്രയാസം. നിങ്ങൾ പ്രവാസികളുണ്ടെങ്കിലേ ഞങ്ങളുള്ളൂ. നിങ്ങൾ ആരോഗ്യത്തോടെ ഇരിക്കേണ്ടത് ഞങ്ങളുടെ കൂടെ ആവശ്യം ആണ്.കേരളത്തിൽ…റാങ്ക് വാങ്ങി മെരിറ്റിൽ ജയിച്ചു വരുന്നവർ ചികിത്സിക്കുന്ന കേരളത്തിലെ സർക്കാർ ആശുപത്രികൾ. മിടുക്കരായ റിട്ടയേർഡ് ഡോക്ടർമാരെ ഉപയോഗപ്പെടുത്തുന്ന കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റൽ / ലാബുകൾ. ഇതാണ് കേരളം. No:1 .സഹകരിക്കുക, വീട്ടിലിരിക്കുക, അനുസരിക്കുക… സർക്കാർ സംവിധാനങ്ങളെ.