Entertainment
വെസ്റ്റേൺ ടച്ച് ഉള്ള അവതണവും , മികച്ച ഛായാഗ്രഹണവും.. കണ്ടുനോക്കാവുന്നതാണ് ‘താർ’

Thar… (Hindi… Netflix…)
Faizal Ka
80 കളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ ഒരു ഗ്രാമപ്രദേശത്തിൽ നടക്കുന്ന സംഭവങ്ങൾ പറയുന്ന ഹിന്ദി ചലച്ചിത്രം ആണ് Thar. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ആയ ചിത്രത്തിൽ അനിൽ കപൂർ മകൻ ഹർഷ് വർദ്ധൻ, ഫാത്തിമ സന ഷെയ്ഖ്,സതീഷ് കൗഷിഖ്, എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ഇരിക്കുന്നത്. രാജ്സിംഗ് ചൗധരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പൊലീസ് ഇൻസ്പെക്ടർ ആയ സുരേഖ സിങ്ങ് ജോലിയിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ ആണ് അയാളുടെ അധികാരപരിധിക്ക് കീഴെ രണ്ട് കൊലപാതകങ്ങൾ നടക്കുന്നത്. തൻ്റെ പൊലീസ് ജീവിതത്തിൽ ഇത് വരെ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ ഇരുന്ന ആയാൾ ഈ കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നു… ഇതിനിടയിലേക്ക് ഗ്രാമത്തിലേക്ക് പുതുതായി എത്തിയ സിദ്ധാർത്ഥ് എന്ന ആൻ്റിക് ഡീലർ കൂടി വരുന്നതോടെ സിനിമ കൂടുതൽ നിഗൂഢതകളുമായി മുന്നേറുന്നു…
സമാന്തരമായി മുന്നേറുന്ന കഥകളുമായി പോകുന്ന സിനിമയുടെ മീകച്ച വശങ്ങൾ ഒരു വെസ്റ്റേൺ ടച്ച് ഉള്ള അവതണവും , മികച്ച ഛായാഗ്രഹണവും , നല്ല പ്രകടനങ്ങളും ആണ്… രാജസ്ഥാൻ്റെ ഭൂപ്രകൃതിയും, മരുഭൂമിയും ഒക്കെ നല്ല രീതിക്ക് ഉൾചേർന്ന് നിഗൂഢമായി ഒരു പിടിതരാതെ മുന്നേറുന്ന ആദ്യപകുതി സിനിമയുടെ നല്ല വശങ്ങളിൽ പെടുമ്പോൾ , വളരേ എളുപ്പത്തിൽ ഊഹിക്കാൻ കഴിയുന്ന കഥാ സന്ദർഭങ്ങളും ക്ലൈമാക്സ് ഒക്കെ ആദ്യ പകുതി നൽകുന്ന ഒരു സുഖം രണ്ടാം പകുതിക്ക് നൽകുന്നില്ല… തിരക്കഥാ വളരേ അലസമായി എഴുതിയത് പോലെ തോന്നി രണ്ടാം പകുതിയിൽ…
പ്രകടനങ്ങളിൽ അനിൽ കപൂറും, സതീഷ് കൗശികും ആണ് മികച്ചു നിന്നതായി തോന്നിയത്… ഹർഷ് വർദ്ധൻ തൻ്റെ ഭാഗം ചെയ്തു എന്ന് പറയാം എന്നല്ലാതെ ഒന്നും തോന്നിയില്ല… ആകെ തുകയിൽ പതിഞ്ഞ താളത്തിൽ കഥ പറയുന്ന ഓവർ സിനിമാറ്റിക്ക് അല്ലാത്ത ക്രൈം ത്രില്ലർ കാണുവാൻ താൽപര്യം ഉള്ളവർക്ക് ഒന്നു കണ്ട് നോക്കാവുന്ന ഒന്നു തന്നെ ആണ് Thar.
537 total views, 3 views today