fbpx
Connect with us

Literature

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

1993 ഒരു ജനുവരിയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്യുന്ന വാത്സല്യം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മമ്മൂക്ക ഒറ്റപ്പാലം റസ്റ്റ് ഹൗസിൽ എത്തിയ സമയം.

 2,212 total views,  3 views today

Published

on

താര രാജാവ്
Story: Yusuff Muhammed

താര രാജാവ്

1993 ഒരു ജനുവരിയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്യുന്ന വാത്സല്യം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മമ്മൂക്ക ഒറ്റപ്പാലം റസ്റ്റ് ഹൗസിൽ എത്തിയ സമയം.

ഷൂട്ടിങ്ങ് കഴിഞ്ഞ് പതിവുപോലെ ഒരു സായാഹ്നം , മമ്മുക്ക ഒറ്റപ്പാലം റസ്റ്റ് ഹൗസിൽ തിരിച്ചെത്തുന്നു. മമ്മുക്ക സഞ്ചരിക്കുന്ന വാഹനം റെസ്റ്റ് ഹൗസിൽ കാർ പാർക്കിങ്ങ് ഏരിയയിൽ നിർത്തിക്കാണ്ട് മമ്മുക്കയുടെ മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ഒരു പതിനേഴ് വയസ്സുകാരൻ മമ്മുക്കയുടെ മുന്നിൽ വന്നു നിൽക്കുന്നു. അവനെ ഗൗനിക്കാതെ മമ്മുക്ക് മുന്നോട്ടു പോകാൻ ഒരുങ്ങുമ്പോൾ പെട്ടന്ന് ആ പതിനേഴ് വയസ്സുകാരൻ മമ്മുക്കയെ പിന്നിൽ നിന്ന് വിളിക്കുന്നു.

Advertisement



മമ്മുക്ക…

മമ്മുക്ക് തിരിഞ്ഞു നോക്കുന്നു.

ഉടൻ അവൻ. അവനെ പരിചയപ്പെടുത്തുന്നു… ഞാൻ യൂസഫ് മുഹമ്മദ്…

അതിന് മറുപടിയായി മമ്മുക്ക… ഞാൻ നിന്റെ പേര് ചോദിച്ചിലല്ലോ…

Advertisement



ഒരു ചെറിയ ചമ്മലോടെ .. ആ പതിനേഴ് വയസ്സുകാരനായ യുസഫ് മുഹമ്മദ്…

മമ്മുക്ക എനിക്കൊരു കൈ തരാമോ…

ഇങ്ങോട്ട് കെ തന്നാൽ ഞാൻ അങ്ങോട്ടും തരാം..

മമ്മുക്ക ഇത് പറഞ്ഞതും യൂസഫ് മുഹമ്മദ് തന്റെ കൈ മമ്മുക്കയുടെ നേരെ നീട്ടുന്നു, മമ്മുക്ക അവന് കെ
കൊടുത്ത് നടന്ന് അകലുന്നു. നടന്ന് പോകുന്ന മമ്മുക്കയെ നോക്കികൊണ്ട് യൂസഫ് നിശ്ചലനായി നിൽക്കുന്നു.

Advertisement



ഒറ്റപ്പാലം റസ്റ്റ്ഹൗസിന് മുന്നിലുള്ള എസ്.ടി.ഡി. ബൂത്തിൽ ഫോൺ ചെയ്യാൻ മമ്മുക്ക് പുറത്ത് ഇറങ്ങുമ്പോൾ എപ്പോഴും ആ പയ്യനെ മമ്മുക്ക പലദിവസങ്ങളായും കാണാറുണ്ട്. ഒരു ദിവസം മമ്മുക്ക ആ പയ്യനോട് ചോദിച്ചു… എന്താ മോനേ നിന്റെ ആവശ്യം .. കുറച്ച് ദിവസമായല്ലോ താൻ എന്റെ പിന്നാലെ നടക്കുന്നു.
ആ പയ്യൻ… മമ്മുക്കയുടെ അടുത്ത് വന്ന് പറയുന്നു എന്റടുത്ത് നല്ല ഒരു കഥയുണ്ട്
മമ്മുക്കയ്ക്ക് പറ്റിയ കഥാപാത്രാ..

അപ്പൊ താൻ കഥപറയാൻ വന്നതാണല്ലെ….

ഉം അതെ.

മമ്മുക്ക… അലസമായി ചിരിച്ചുകൊണ്ട്… പതിനേഴുവയസ്സ്കാരനായ യൂസഫിനോട്

Advertisement



മമ്മുക്ക.. തനിക്ക് പ്രായപൂർത്തിയാവട്ടെ എന്നിട്ട് കഥ പറയാം….

മമ്മുക്ക് കാറിൽ കയറിപോവുന്നു….

കാറ് പോവുന്ന വഴിയെ നോക്കികൊണ്ട് യൂസഫ് നിരാശയുടെ നിൽക്കുന്നു..

2003 നവമ്പർ മാസം

Advertisement



സേതു രാമയ്യർ സി.ബി.ഐ. എന്ന സിനിമയുടെ ഷൂട്ടിങ്ങ് കൊച്ചിയിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.

യൂസഫ് ഒരു ഓട്ടോറിക്ഷയിൽ കൊച്ചിയിലെ കെ ലൈൻ വിലേജിൽ വന്നിറങ്ങുന്നു. ഓട്ടോറിക്ഷക്കാരനോട് യുസഫ് ചോദിക്കുന്നു. ചേട്ടന് പ്രായപൂർത്തിയായോ…

ആ ചോദ്യം കേട്ട ഡ്രൈവർ അത്ഭുദത്തോടെ അവനെ അടിമുടി നോക്കുന്നു…

യൂസഫിന് ആവശ്യം എനിക്ക് പ്രായപൂർത്തി ആയോ എന്ന മമ്മുക്കയുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു…

Advertisement



മമ്മുക്ക് താമസിക്കുന്ന വില്ലയിലേക്ക് നടന്നടുക്കുന്നു..

വില്ലയുടെ ഡോർ തുറക്കാൻ ശ്രമിക്കുന്ന യൂസഫിനോട് മമ്മുക്കയുടെ പേഴ്സണൽ മേക്കപ്പ് മാൻ ജോർജ്ജ്… ഹലോ… ഹലോ… താന്നാരാ… മനസ്സിലായില്ലാ…

ഞാൻ… യൂസഫ് മുഹമ്മദ്… മമ്മുക്കയോട് പറഞ്ഞാൽ മതി… എന്നെ അറിയാം..

ഇതേ സമയത്ത് മമ്മുക്ക … സേതു രാമയ്യർ എന്ന കഥാപാത്രമായി ..
ലൊക്കേഷനിലേക്ക് വില്ലയിൽ നിന്നും പുറത്തേക്ക് വരുന്നു.
(അപ്പോൾ ബാക്ക് ഗ്രൗണ്ടിൽ സി.ബി.ഐ യിലെ പഞ്ചിങ്ങ് ട്യൂൺ).

Advertisement



നടന്നുവന്നുകൊണ്ടിരിക്കുന്ന മമ്മുക്കയുടെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് ..

യൂസഫ്.. മമ്മുക്ക…. ഞാൻ യൂസഫ് മുഹമ്മദ്. എനിക്ക് കഥ പറയാൻ സമയമായോ മമ്മുക്ക…

മമ്മുക്ക… ആ…. പറയാം . പറയാം … സമയമാവട്ടെ…

എന്ന് പറഞ്ഞുകൊണ്ട് മമ്മുക്ക കാറിൽ കയറി പോകുന്നു….

Advertisement



വർഷങ്ങൾ പിന്നെയും കടന്നുപോകുന്നു…

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദ്രോണ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മമ്മുക്ക പിന്നെയും ഒറ്റപ്പാലത്ത് കൊൽക്കൊ റെസിഡൻസിയിൽ താമസിക്കുന്ന സമയത്ത്…. യൂസഫ് അവിടെയും തന്റെ കഥയുമായി എത്തുന്നു.

ഇപ്പോൾ ഒഴിവില്ല… ഒരു വർഷം കഴിയട്ടെ… എന്ന മമ്മുക്കയുടെ പതിവ് ശൈലിയിലുള്ള മറുപടി കേട്ട്..
യൂസഫ് ഗദ്ഗദം പറയുന്നു. ഒരു ഒഴിവിന് ഒരു വർഷമോ ഈശ്വരാ…. ഒരു വർഷത്തെ നീണ്ട് കാത്തിരിപ്പിന് ശേഷം യൂസഫ് പിന്നെയും തന്റെ കഥയുമായി… പോക്കിരി രാജ സിനിമാ
സൈറ്റിൽ എത്തുന്നു… കൊച്ചി ഇന്റോർ സ്റ്റേഡിയത്തിലേക്ക് തന്റെ കഥ പറയുവാനുള്ള ധൃതിയിൽ, മമ്മുക്കയുടെ ഇന്റർവ്യ നടക്കുന്നതിനിടയ്ക്ക് യൂസഫ് കയറിചെല്ലുന്നു.

മമ്മുക്ക ദേഷ്യത്തോടെ യൂസഫിനെ വഴക്ക് പറഞ്ഞ് പുറത്താക്കുന്നു.
തന്റെ കഥ ഇനിയൊരിക്കലും പറയാൻ കഴിയില്ല, വെളിച്ചം കാണില്ല എന്ന് ഉറപ്പായ യൂസഫ് വളരെ
സങ്കടത്തോടെ… മമ്മുക്കയുടെ കാരവാനുമുന്നിൽ തലകറങ്ങിവീഴുന്നു. ഇത് കണ്ട് ഷൂട്ടിങ്ങ് ലൊക്കേഷനിലെ എല്ലാവരും അമ്പരന്ന് ഓടിയെത്തുന്നു..

Advertisement



ഇത് കണ്ട മമ്മുക്ക ജോർജ്ജിനോട് പറയുന്നു… വല്ലാത്ത ശല്യായല്ലൊ.. ആ കള്ള ഹമ്മ്ക്കിനോട് അവന് പറയാനുള്ളത് എന്തെങ്കിലും പറഞ്ഞ് പോകാൻ പറയടോ..

വളരെ വൈകിയാണെങ്കിലും തന്റെ കഥ പറയാനുള്ള അവസരം കിട്ടിയ യൂസഫ് മമ്മുക്കയുടെ കാരവാനിലേക്ക് കഥ പറയാൻ എത്തുന്നു…

മമ്മുക്ക യൂസഫിനെ ശ്രദ്ധിക്കാതെ അലസമായി തന്റെ ടാബിൽ എന്തോ ചെയ്തുകൊണ്ടിരിക്കുന്നു..

മമ്മുക്ക… പറയടോ… തന്റെ കഥ
യൂസഫ്… അങ്ങനെ തന്റെ സ്വപ്നമായി കൊണ്ടുനടന്നിരുന്ന കഥ പറയുന്നു…

Advertisement



കുന്നിൻ ചെരുവുകളും കാട്ടാറുകളും വയലുകളും കൊണ്ട് ഗ്രാമീണ പശ്ചാത്തലമുള്ള പ്രകൃതിരമണീയമായ
മെനയൂർ എന്ന ഗ്രാമത്തിലെ ഒരു സുപ്രഭാതം.

ഒരുപാട് സാഹിത്യം ഒന്നും വേണ്ട. മമ്മുക്കയുടെ ഗാംഭീര്യമാർന്ന സ്വരം കേട്ട്

യുസഫ് മുഹമ്മദ്… ഇല്ല… കഥതുടങ്ങുമ്പോൾ എല്ലാവരും സാഹിത്യത്തോടുകൂടിയാണ് തുടങ്ങുന്നത്.

മമ്മുക്ക. എന്നാൽ അതു വേണ്ട…

Advertisement



മമ്മുക്കയുടെ നിർദ്ദേശം മാനിച്ചുകൊണ്ട് യൂസഫ് മുഹമ്മദ് തന്റെ കഥയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്നു.

കഥയുടെ ദൃശ്യങ്ങളിലേക്ക്…

യൂസഫ് മുഹമ്മദിന്റെ കഥയിലെ മമ്മുക്കയുടെ കഥാപാത്രമാണ് പപ്പൻ .ചെറുപ്രായത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട പപ്പന് താങ്ങും തണലുമായത് ഏലിയാസ് മുതലാളിയാണ്, മെനയൂർ ഗ്രാമത്തിലെ സത്യസന്ധനായ ഒരു വട്ടിപ്പലിശക്കാരനാണ് ഏലിയാസ് മുതലാളി. കൊടുക്കുന്നവർക്ക് വേണ്ടുവോളം കൊടുക്കും, ദ്രോഹിച്ചാൽ അതിനുള്ള കാർക്കശ്യമാർന്ന മറുപടി ഒരു ദാക്ഷിണ്യവും കൂടാതെ കൊടുക്കും. അതിന് ഏലിയാസ് മുതലാളിക്ക് കൂട്ട് പപ്പനാണ്. ഏലിയാസ് മുതലാളിയുടെ പണത്തിന്റെയും അന്തസ്സിന്റേയും കാവലാൾ…

ശരിക്കും പറഞ്ഞാൽ ഏലിയാസ് മുതലാളിയുടെ ഗുണ്ട്… വിശ്വസ്തനായ വാടക ഗുണ്ട്. മെനയൂർ ഗ്രാമത്തിലെ ഒരു പേടിസ്വപ്നമാണ് പപ്പൻ… പപ്പന്റെ കൂടെ ഒരു ശിങ്കിടിയുമുണ്ട്, പേര് കൊച്ചാപ്പി… കൊച്ചാപ്പിക്ക് പപ്പനാണ് എല്ലാം. മനയൂർ കവലയിൽ അതി ഭീകരമായ സംഘട്ടനം നടക്കുന്നു…. പപ്പനും കൊച്ചാപ്പിയും നാലഞ്ച് ഗുണ്ടകളെ ഓടിച്ചിട്ടിടിക്കുന്നു. ഗുണ്ടകളെ അടിച്ചമർത്തി അവർ ഒരു സ്ക്കോർപ്പിയോ വാഹനം പിടിച്ചെടുക്കുന്നു. ആ സ്ക്കോർപ്പിയോയുമായി പാപ്പനും കൊച്ചാപ്പിയും ഏലിയാസ് മുതലാളിയുടെ വീട്ടിൽ.
ആ വാഹനത്തിന്റെ ചാവി ഏലിയാസ് മുതലാളിക്ക് കൊടുത്തുകൊണ്ട് പപ്പൻ…. ഇനി ഈ പരിപാടിക്ക് എന്ന വിളിക്കരുത് മുതലാളി…

Advertisement



ആ… അതെന്തുപറ്റിയെടാ… ഇത്രനാളും ഇല്ലാത്തൊരു പരിഭവം..
പപ്പൻ …. ഈ അടിക്കും തൊഴിക്കും ഞാനില്ല

പപ്പൻ ഇതുപറഞ്ഞതും ഏലിയാസ് മുതലാളി ഇത് നിഷേധിച്ചുകൊണ്ട്. ഞാൻ ഈ ഉണ്ടാക്കിയതെല്ലാം നിന്റെ
ഈ ചങ്കുറ്റവും കൈക്കരുത്തുംകൊണ്ടാണ്…. നീയില്ലെങ്കിൽ പിന്നെ ഞാനുണ്ടാവില്ല….

ഏലിയാസ് മുതലാളിയുടെ ദയനീയമായ ഈ വാക്കുകൾ കേട്ടാൽ എപ്പോഴും പപ്പൻ തളർന്നുപോവും.
അവസാനം പപ്പൻ പോകാനൊരുങ്ങുമ്പോൾ, ഏലിയാസ് മുതലാളി അവനെ പിന്നിൽ നിന്ന് വിളിച്ചുകൊണ്ട്…..
എടാ.. പപ്പാ…. ആ ഭാർഗ്ഗവൻ നമ്മളെ പിന്നെയും പറ്റിച്ചെടാ…. അവൻ മൂന്ന് ചിട്ടിയുടെ പണം മേടിച്ചുകൊണ്ടുപോയിട്ട് നാല് മാസം കഴിഞ്ഞു…. നീ ഒന്നും കൂടി അവനെ വിരട്ടേണ്ടി വരും.
മുതലാളി പറഞ്ഞതുകേട്ട് എന്തോ തീരുമാനിച്ചുറച്ചപോലെ പപ്പൻ അവിടംവിട്ടിറങ്ങുന്നു.
ഒരു സന്ധ്യാ സമയം, ഭാർഗ്ഗവന്റെ വീട്…

ഭാർഗ്ഗവന്റെ ഭാര്യ യശോദ ഏഴുമാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ താലോലിച്ചുകൊണ്ട് വീടിനകത്ത് കിടക്കുന്നു. പന്ത്രണ്ടുവയസ്സുകാരനായ അവരുടെ മകൻ മറ്റൊരു സ്ഥലത്ത് പഠിച്ചുകൊണ്ടിരിക്കുന്നു.

Advertisement



ഈ സമയം പപ്പനും കൊച്ചാപ്പിയും ഭാർഗ്ഗവനെ അന്വേഷിച്ച് അങ്ങോട്ട് പ്രവേശിക്കുന്നു, പക്ഷെ ഭാർഗ്ഗവന്റെ ഭാര്യ യശോദ തന്റെ ഭർത്താവ് ഇവിടെ ഇല്ല എന്ന് പറഞ്ഞിട്ടും വിശ്വസിക്കാനാവാതെ പപ്പൻ.
അവൻ വീടിനകത്ത് ഒളിച്ചിരിപ്പുണ്ടാകും, അവനെ എനിക്കറിയാം… അവൻ കള്ളനാ.. എന്നും പറഞ്ഞ് പപ്പൻ അകത്തേക്ക് കയറിപോകുന്നു..

പപ്പന്റെ വരവ് കണ്ട് പേടിച്ച് പന്ത്രണ്ടുവയസ്സുകാരനായ അവരുടെ മകൻ വീടിനകത്തെ ഒരു ജനലിന്റെ വശത്തേക്ക് ഒളിഞ്ഞിരിക്കുന്നു.

പപ്പനും കൊച്ചാപ്പിയും വീടിനകത്ത് ഭാർഗ്ഗവനെ തിരഞ്ഞ് കാണാനാകാതെ ദേഷ്യത്തോടെ പുറത്തേക്കിറങ്ങുന്നതിനിടയിൽ യശോദ നിലത്ത് കിടത്തിയിരുന്ന ഏഴ് വയസ്സ് മാത്രം പ്രായമുള്ള അവരുടെ കുഞ്ഞിനെ പപ്പൻ അറിയാതെ ചവിട്ടുന്നു…. ചവിട്ടുകൊണ്ട് കുഞ്ഞ് വാവിട്ട് കരയുന്നു… ഇത് കണ്ട് യശോദ
നിലവിളിച്ചുകൊണ്ട് കുഞ്ഞിനെ വാരിയെടുക്കുന്നു. ഈ നിമിഷം പന്ത്രണ്ട് വയസ്സുകാരനായ അവരുടെ മകൻ അവന്റെ കയ്യിൽ കിട്ടിയ ക്രിക്കറ്റ് പന്തുകൊണ്ട് പപ്പന്റെ തലക്ക് ഒരേറുവച്ചുകൊടുക്കുന്നു….

പപ്പൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആ പ്രഹരം, അതും ആ ചീള് ചെറുക്കന്റെ കയ്യിൽനിന്ന്… ഏറുകൊണ്ട ഭാഗം ചോരപൊട്ടിയൊലിക്കുന്നു.. രംഗം വഷളാകുന്നു എന്നുകണ്ട കൊച്ചാപ്പി പപ്പനെയും കൊണ്ട് അവിടുന്ന് കടന്ന് കളയുന്നു… പപ്പൻ മെനയൂർ ഗ്രാമത്തിലെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നു…

Advertisement



പപ്പൻ ഭയങ്കര ചൂടിലാണ്, അടുത്ത് കൊച്ചാപ്പിയുമുണ്ട്…. ഇതിനിടയിൽ അതിമനോഹരിയായ ഒരു പെൺകുട്ടി, നേഴ്സസ് അങ്ങോട്ട് കടന്നുവരുന്നു… പപ്പന്റെ മുറിവ് ആ നേഴ്സ് മരുന്ന് വച്ച് കെട്ടികൊടുക്കുന്നു.
പപ്പൻ വേദനകൊണ്ടു പുളയുന്നതിനിടയിൽ നേഴ്സ്….. അനുഭവിച്ചോ… തല്ലുംപിടിക്കും പോയിട്ടല്ലേ….
ഇത് കേട്ട് കൊച്ചാപ്പി… ആശാനെ വെറുതെ ചൂടാക്കണ്ട ട്ടാ…

ഓ….. പിന്നെ…. അവൾ കളിയാക്കി

സിറിഞ്ചടുത്ത് പപ്പന്റെ ചന്തിക്ക് ഒരു ഇഞ്ചക്ഷനും കൊടുക്കുന്നു, പപ്പൻ കുഞ്ഞുങ്ങളേപ്പോലെ വാവിട്ട് കരയുന്നത് കണ്ട് അവൾ പപ്പനെ പരിഹസിച്ചുകൊണ്ട് പൊട്ടിചിരിക്കുന്നു. എല്ലാം കഴിഞ്ഞ് അവൾ പോകുന്നതിനിടയിൽ പപ്പൻ… എന്താടീ നിന്റെ പേര്

അവൾ നാണത്തോടെ അവളുടെ പേര് പറഞ്ഞു… വാസന്തി

Advertisement



പലപ്പോഴായുള്ള വാസന്തിയുടെ പരിചരണം പപ്പനെ വേറൊരു അനുഭൂതിയിലെത്തിച്ചു…
ആ അനുഭൂതി യഥാർത്ഥത്തിൽ പ്രണയമാണെന്ന് കൊച്ചാപ്പി മനസ്സിലാക്കി വാസന്തിയോട് അവതരിപ്പിച്ചു.
വാസന്തിക്ക് അതിൽ എതിർപ്പില്ല. അതിനുശേഷം പപ്പന്റേയും വാസന്തിയുടേയും പ്രണയത്തിന്റെ കുറച്ചു നാളുകൾ.

വേറൊരു ദിവസം വാസന്തിയുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്നതിനിടയിൽ അവൾക്കു പകരം മറ്റൊരു നേഴ്സസിനെ കണ്ട പപ്പൻ വിഷമത്തിലായി… ആ നഴ്സിനോടുതന്നെ തന്റെ വാസന്തിയെ തിരക്കി….
വാസന്തി ലീവിലാണെന്നും അവളുടെ വീട്ടിൽ എന്നും പ്രശ്നങ്ങളാണെന്നും, അവളുടെ അച്ഛൻ എപ്പോഴും മദ്യപിച്ചുകൊണ്ട് അവളെ മർദ്ദിക്കുകുയെ ചെയ്യും എന്ന് നഴ്സിന്റെ വാക്കുകളിൽനിന്ന് മനസ്സിലാക്കിയ പപ്പൻ അവളെ കണ്ടത്താൻ ശ്രമിക്കുന്നു.

വാസന്തിയെ കാണാൻ ആശുപത്രിയിൽ നിന്ന് ഡിസാർജ്ജ് ആയി പപ്പൻ പുറത്തിക്കുന്നതിനിടയിൽ കൊച്ചാപ്പി പപ്പനെ വിളിച്ച് ഓടി വന്നുകൊണ്ട്….
ആശാനേ. ആശാനേ… നമ്മുടെ ഭാർഗ്ഗവൻചേട്ടന്റെ കുഞ്ഞ്…
കൊച്ചാപ്പി ഒരു നിമിഷം നിർത്തികൊണ്ട് വിഷമത്തിൽ….. മരിച്ചു…
ഇതുകേട്ടതും പപ്പൻ ഞെട്ടി…

ആശാൻ ആ കുഞ്ഞിന്റെ വയറ്റത്താ ചവിട്ടിയത്….
പപ്പന്റെ മുഖത്ത് വലിയ കുറ്റബോധത്തിന്റെ ഭാവങ്ങൾ പ്രകടമാകുന്നു.
ഈ സമയം പപ്പന്റെ മൊബൈൽ ശബ്ദിച്ചു….

Advertisement



ഏലിയാസ് മുതലാളി. പ്രശ്നമാണ് പപ്പാ… തൽക്കാലം നീ ഒന്ന് മാറിനിൽക്ക്…. ബാക്കിയുള്ള കാര്യങ്ങൾ
ഞാനിവിടെ നോക്കികൊള്ളാം. ഭാർഗ്ഗവൻ ഒരു പണകൊതിയനാ.. പണം കൊടുത്ത് ഒതുക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ..

മൊബൽ കട്ട് ചെയ്തുകൊണ്ട് ഇനി എന്ത് ചെയ്യും എന്ന് അവസ്ഥയിൽ പപ്പൻ വിദൂരതയിലേക്ക്
നോക്കിനിൽക്കുന്നു….

പപ്പൻ തീരുമാനിച്ചു, ചിറ്റടിപ്പാടത്തെ വാസന്തിയുടെ വീടായിരുന്നു ലക്ഷ്യം…

ഒരു നനുത്ത മഴ, ഒരു സാഹായം

Advertisement



വാസന്തിയുടെ വീട്…
അടുക്കളവാതിൽ തുറന്ന് അകത്തുകയറിയ പപ്പനെ കണ്ട് വാസന്തി ഞെട്ടി..
അയ്യോ …. പപ്പേട്ടനോ …..
അതേടീ… പപ്പൻ പതിയെ വാസന്തിയുടെ അടുത്ത് വന്ന് പറഞ്ഞു…
നീ വരുന്നോ എന്റെ കൂടെ…
ഈ സമയം വാസന്തിയുടെ വീടിന് പുറത്തുനിന്ന് അവളുടെ അച്ഛൻ ശങ്കരൻ പിള്ള മദ്യപിച്ചുകൊണ്ട് അകത്തേക്ക് കയറിവരുന്നു. കൂടെ നാലഞ്ചുപേരും ഉണ്ട്.

വാസന്തി പെട്ടെന്ന് പപ്പനെ അടുക്കളയിൽ ഒളിപ്പിച്ച് പൂമുഖത്തേക്ക് കയറിവരുന്നു.
വാസന്തിയെ കണ്ടതും അവളുടെ അച്ഛൻ… എടാ…. ഇതടാ… നിന്റെ വാസന്തി, കണ്ടില്ലെടാ കണ്ണപ്പാ… നിനക്കുള്ളതാടാ അവൾ…

ശങ്കരൻപിള്ളയുടെ അനന്തിരവനാണ് കണ്ണപ്പൻ, വാസന്തിയെ കെട്ടാൻ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇന്നെന്തോ തീരുമാനിച്ചുറച്ചപോലെ കണ്ണപ്പൻ വാസന്തിയുടെ അടുത്തേക്ക് വന്നുകൊണ്ട്…. ഇന്ന് നെന്നെ കൊണ്ടുപോകാൻ വന്നതാടീ ഞാൻ..

വാസന്തി… ഉം… നടക്കും…. എന്റെ തന്തക്ക് കള്ള് മേടിച്ച് കൊടുത്ത് എന്നെ വശത്താക്കാൻ നോക്കണ്ട. അതിന് എന്നെ കിട്ടില്ല.

Advertisement



വാസന്തി ഇത് പറഞ്ഞതും കണ്ണപ്പൻ അവളുടെ മുടിക്കെട്ടിന് കയറിപിടിച്ചു. എന്താടീ നെനക്ക് ഇത്ര ഹുങ്ക്…
ഇതിനിടയിൽ അടുക്കളയിൽ ഒളിച്ചിരുന്ന പപ്പൻ….. ഇടിമിന്നൽപ്പോലെ. കണ്ണപ്പനെ ചവിട്ടി വീഴ്ത്തുന്നു….
പപ്പൻ ചവിട്ട് കൊണ്ട് തെറിച്ചുവീണ കണ്ണപ്പൻ… അപ്പൊ ഈ പരിപാടി നെനക്കുണ്ടല്ലെടീ…. എന്ന് പറഞ്ഞുകൊണ്ട്… അവളെ പിടിക്കാൻ വരുന്ന കണ്ണപ്പനെ പപ്പൻ വീണ്ടും ഇടിച്ച് താഴെയിടുന്നു…
പിന്നെ അവിടെ ഘോരമായ യുദ്ധമായിരുന്നു…..

കണ്ണപ്പനെയും അവന്റെ ശിങ്കിടികളെയും പപ്പൻ ഇടിച്ച് പരുവമാക്കുന്നു.
അവസാനം പപ്പൻ ശങ്കരൻപിള്ളയുടെ അടുത്ത് വന്ന്… താനൊക്കാ ഒരു തന്തയാണോടോ…. എന്ന് പറഞ്ഞ് വാസന്തിയേയും കൂട്ടി അവിടെനിന്ന് പോകുന്നു.

ചിറ്റടിപ്പാടത്ത് ഭഗവതി കോവിലിൽവച്ച് പപ്പൻ വാസന്തിയെ മിന്നുകെട്ടി സ്വന്തമാക്കി.
അതിനുശേഷം കൊച്ചാപ്പി ഒരുക്കിയ കുടിലിൽ അവരുടെ ആദ്യരാത്രിയും കഴിഞ്ഞു, പിറ്റേന്ന് പപ്പനും വാസന്തിയും മറ്റൊരു ഇടം തേടി യാത്രയായി….

കഥപറഞ്ഞുകൊണ്ടിരിക്കുന്ന യൂസഫ് മുഹമ്മദിനെ നോക്കിക്കൊണ്ട് മമ്മുക്ക ഇങ്ങനെ പറഞ്ഞു…. അങ്ങനെ പപ്പനും വാസന്തിയും വേറൊരു നാട്ടിൽ ചെന്ന് സുഖമായി ജീവിക്കുന്നു, അങ്ങനെ കഥ കഴിഞ്ഞു…. അല്ലേ….
യൂസഫ്. ഇല്ല മമ്മുക്ക കഥ കഴിഞ്ഞിട്ടില്ല…. ഫസ്റ്റ് ഹാഫ് തീർന്നിട്ടേ ഉള്ളൂ….

Advertisement



എന്നാൽ ഇനി സമയമില്ല എന്നും പറഞ്ഞ് ജോർജ്ജിനെ വിളിച്ചുകൊണ്ട് മമ്മുക്ക റൂമിൽനിന്ന് ഇറങ്ങിപോകുന്നു. ഫാനിൽനിന്ന് വരുന്ന കാറ്റിൽ പറന്നുപോകുന്ന പേപ്പറുകൾ പെറുക്കിയെടുത്ത്, നടന്നുപോകുന്ന മമ്മുക്കയെ നോക്കിക്കൊണ്ട് ദയനീയമായി ഇരിക്കുന്ന യുസഫ് മുഹമ്മദ്.

യൂസഫ് മുഹമ്മദിന്റെ കഥ സിനിമയാകുമോ… ആ സിനിമയിൽ മമ്മുക്ക് അഭിനയിക്കുമോ…
നമുക്ക് കാത്തിരുന്ന് കാണാം…. സംവിധായകൻ രഞ്ജിത്ത് സാറിന്റെ നരേഷൻ……

പപ്പനും വാസന്തിയും തമിഴ്നാട്ടിലെ അവിനാശിയിൽ എത്തുന്നു. ഏലിയാസ് മുതലാളിയുടെ നിർദ്ദേശപ്രകാരം അവിനാശിയിലുള്ള നാരായണൻ തമ്പിയുടെ അടുത്തേക്കാണ് അവർ എത്തുന്നത്.
നാരായണൻ തമ്പി ഏലിയാസ് മുതലാളിയുടെ ഉറ്റസുഹൃത്താണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നോട്ടു പോയികൊണ്ടിരിക്കുന്ന നാരായണൻ തമ്പി പപ്പനെയും വാസന്തിയേയും സ്വീകരിക്കുന്നു.

  • നാരായണൻ തമ്പി കൃഷിയോട് താൽപര്യമുള്ള പപ്പന് അവിനാശിയിലുള്ള നമ്പിയൂർ എന്ന സ്ഥലത്തിനടുത്ത് ഗോപിയിൽ രണ്ടര ഏക്കർ നിലം പാട്ടത്തിന് കൊടുക്കുന്നു.
    അവിടെ തന്നെ ഒരു ചെറിയ വീടും കെട്ടി പപ്പൻ ജീവിതം ആരംഭിക്കുന്നു.

വർഷങ്ങൾ പലതും കടന്നുപോയി, പപ്പന്റെ ജീവിതം മെച്ചപ്പെട്ടിരിക്കുന്നു. നാരായണൻ തമ്പി പാട്ടത്തിന് കൊടുത്ത തരിശ് ഭൂമി പപ്പൻ വിയർപ്പൊഴുക്കി നല്ലൊരു കൃഷിയിടമായി മാറ്റിയെടുത്തു. വാഴയും, ഇഞ്ചിയും, കുരുമുളകും, നെൽവയലുംകൊണ്ട് വിളകൊയ്യുന്ന ഭൂമിയായി മാറി. പപ്പന്റെ കുടുംബത്തിനും മാറ്റങ്ങൾ
സംഭവിച്ചു. പപ്പനും വാസന്തിയും മാത്രമല്ല ഇന്നുള്ളത്, അവർക്ക് കൂട്ടായി 5 വയസ്സുള്ള ഓമനത്തമുള്ള അമ്മിണി എന്ന പെൺകുട്ടിയും, മുലകുടി നിർത്താത്ത, വാസന്തിയുടെ ഒക്കത്തിരുന്നു അമ്മിഞ്ഞ പാലിനു വേണ്ടി കരയുന്ന ചിന്നുമോളും അവർക്കുണ്ട്.

ഇപ്പോൾ പപ്പനും ഒരുപാട് മാറി. മെനയൂർ ഗ്രാമത്തിലെ തല്ലുംപിടിയുമായി നടന്ന ആ പഴയ പപ്പനല്ല. കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന അദ്ധ്വാനശീലനായ കർഷകനാണ് ഇപ്പോൾ പപ്പൻ.
നാരായണൻ തമ്പിയും കൂടെ പപ്പനെ സഹായിക്കുന്ന നാലോ അഞ്ചോ പേരോ അല്ലാതെ കൂടുതൽ പരിചയക്കാരും ഒന്നും പപ്പന് ആ നാട്ടിൽ പപ്പന് ഇല്ല. ഇടയ്ക്ക് നാട്ടിൽനിന്ന് ഏലിയാസ് മുതലാളിയും
കൊച്ചാപ്പിയും മൊബൈലിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും.

Advertisement



നമ്പിയൂർ അടുത്ത് ഗവൺമെന്റ് സ്കൂളിൽനിന് അമ്മിണിക്കുട്ടിയേയും, ചിന്നുമോൾക്ക് പോളിയോ വാക്സിൻ നൽകി കാത്തുനിന്ന വാസന്തിയേയും കൂട്ടി പപ്പൻ തന്റെ ടി.വി.എസ്. വാഹനത്തിൽ വീട്ടിലേക്ക്
പോകുന്നു.

വീട്ടിൽ വന്ന പപ്പൻ വാഴതോട്ടത്തിൽ കയറിയ കന്നുകാലികളെ ആട്ടിയോടിക്കുന്നു. വാസന്തി ചിന്നുമോളെ കട്ടിലിൽ കിടത്തിക്കൊണ്ട് വീട്ടിലെ പണികളുമായി അടുക്കളയിലേക്ക് നടക്കുന്നു. അമ്മിണിക്കുട്ടി പാഠപുസ്തകങ്ങൾ നോക്കികൊണ്ട് വീട്ടിന് പുറത്തിരിക്കുന്നു.

കട്ടിലിൽ കളിച്ചുകൊണ്ടിരുന്ന ചിന്നുമോൾ പെട്ടെന്ന് കട്ടിലിൽനിന്ന് വീഴുന്നു. വീഴ്ചയുടെ വേദനിയിൽ ചിന്നുമോൾ അലറികരയുന്നു. വീഴ്ച കണ്ട് അമ്മിണിക്കുട്ടിയും അച്ഛനെ വിളിച്ച് കരയുന്നു. കരച്ചിൽ കേട്ട പപ്പൻ ഓടി വന്ന് കുട്ടിയെ വാരിയെടുത്ത് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാസന്തിയും ഓടി എത്തി.

അയ്യോ എന്റെ മോൾക്ക് എന്ത് പറ്റി….
പപ്പൻ ദേഷ്യം വന്ന് വാസന്തിയുടെ കരണത്തടിച്ചുകൊണ്ട് പറയുന്നു.
നോക്കണ്ടടീ കുഞ്ഞിനേ കഴുവേറിടെ മോളേ..
പെണ്ണുങ്ങൾക്ക് എപ്പഴും പെറ്റിട്ടാൽ മതി, പോറ്റേണ്ടത് പിന്ന ആണുങ്ങളും, മക്കളുടെ വേദന അറിയാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാടീ പെറുന്നത്….
– പപ്പൻ തന്റെ കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്നു. അവരുടെ വേദന പപ്പന്റെ വേദന പോലെയാണ്.

Advertisement



പിറ്റേദിവസം ഗുഡ്സ് ഓട്ടോയിൽ നേന്ത്രക്കായ കയറ്റി പപ്പൻ അവിനാശി മാർക്കറ്റിലേക്ക് പോകുന്നു. മാർക്കറ്റിൽ കയറി ബിസിനസ്സ് ചെയ്യുന്നവർക്ക് നേന്ത്രക്കായ മറിച്ച് വിറ്റ് തിരിച്ചുപോരുന്നതിനിടയിൽ പപ്പനോട് ബഹളത്തിനുവന്ന നാല് അഞ്ച് പേരിൽ നിന്ന് പപ്പൻ സ്വയം ഒഴിഞ്ഞുമാറി ഓടി രക്ഷപ്പെടുന്നു.

പ്രശ്നങ്ങൾക്കും ബഹളത്തിനും ഇനി പപ്പനില്ല, പപ്പന് വലുത് പപ്പന്റെ കുടുംബം മാത്രം.
ഓരോ ദിവസം കഴിയുന്തോറും പപ്പന് ഉള്ളിൽ ഒരു ഭയം അനുഭവപ്പെടുന്നതുപോലെ തോന്നുന്നു. രാത്രിയിൽ ഓരോ ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു. ചിന്നുമോൾ ഉറങ്ങിക്കിടക്കുന്ന ആട്ടുതൊട്ടിലിൽ നിന്ന് കുഞ്ഞിനെ ആരോ എടുത്തുകൊണ്ടുപോകുന്ന സ്പനം കണ്ട് ഒരിക്കൽ ഉണർന്ന പപ്പൻ കുട്ടിയെ ഓടി വന്ന്
തൊട്ടിലിൽനിന്ന് എടുത്ത് തുരുതുരെ ഉമ്മ വയ്ക്കുന്നു.

ഇതു കണ്ട വാസന്തി. എന്തു പറ്റി പപ്പേട്ടന്… പപ്പൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ പപ്പന് പേടി ഉണ്ട്, എന്തോ ഒരു പേടി…
മല്ലിക്കടയിൽ പലചരക്ക് വാങ്ങാനായി പോയ പപ്പന് ഒരു ഉൾഭയം പോലെ. പപ്പൻ പെട്ടെന്ന് മൊബൈൽ എടുത്ത് വാസന്തിയെ വിളിക്കുന്നു. പതിവില്ലാതെ വീട്ടിലെ വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നു.
വാസന്തി… അല്ല ഇത് എന്തുപറ്റി പപ്പേട്ടന്… വാസന്തിക്ക് സംശയം.. ഞങ്ങൾ ഇവിടെ സുഖമായി ഇരിക്കുന്നു എന്റെ പപ്പേട്ടാ….
വാസന്തി ഇതു പറഞ്ഞതും പപ്പന് ഒരു ചെറിയ ആശ്വാസം.
– മല്ലിക്കടയിൽനിന്ന് എന്തോ ഒന്ന് വാങ്ങാൻ മറന്നുപോയ പപ്പൻ വാസന്തിയെ പിന്നെയും മൊബൈലിൽ വിളിയ്ക്കുന്നു.
– രണ്ട് വട്ടം മൊബൈൽ റിങ്ങ് ചെയ്തതല്ലാതെ വാസന്തി മൊബൈൽ എടുക്കുന്നില്ല. പപ്പന് പേടിയായി. പിന്നെയും വാസന്തിയെ വിളിക്കാൻ ശ്രമിച്ചു. പപ്പൻ പേടി ഇരട്ടിച്ചു. മൊബൈൽ സ്വിച്ച് ഓഫ്.

പേടികൊണ്ട് വിഭാന്തി പിടിച്ചപോലെ പപ്പൻ തന്റെ ടി.വി.എസിൽ അതിവേഗം വീട്ടിലേക്ക്. പോകുന്നവഴിക്ക് പലപ്പോഴും മൊബൈലിൽ വിളിച്ചുനോക്കുന്നുണ്ട്. പിന്നെയും സ്വിച്ച് ഓഫ് തന്നെ. പപ്പൻ തന്റെ വാഹനം സ്പീഡ് കൂട്ടി.
വീടിന് മുന്നിലെത്തിയ പപ്പന് എന്തോ ഒരു പന്തികേട് തോന്നി. വീടിന് മുന്നിൽ ആരെയും കാണുന്നില്ല. വാതിൽ തുറന്നു കിടക്കുന്നു. ഈ സമയം പെട്ടെന്ന് പപ്പന്റെ മകൾ അഞ്ച് വയസ്സുള്ള അമ്മിണിക്കുട്ടി അച്ഛനെ വിളിച്ചു കരഞ്ഞുകൊണ്ട് ഓടിവരുന്നു.

Advertisement



പപ്പൻ മകളെ വാരിയെടുത്തുകൊണ്ട് പരിഭ്രമത്തിൽ… എന്തു പറ്റി മോളേ അമ്മിണി.
അമ്മിണിക്കുട്ടി വീടിനകത്തേക്ക് കൈ ചൂണ്ടികൊണ്ട്, അമ്മാ… എന്നു വിളിച്ച് കരയുന്നു. പപ്പൻ പെട്ടെന്ന് അമ്മിണിയെയും എടുത്ത് ഭയന്ന് വിറച്ച് വീടിനകത്തേക്ക് ഓടി കയറി.

അവിടെ പപ്പൻ കണ്ട കാഴ്ച കട്ടിലിൽ കിടന്ന് കരയുന്ന ചിന്നുമോൾ, തൊട്ടുതാഴെ കമിഴ്ന്ന് കിടക്കുന്ന വാസന്തി.
വാസന്തിയെ വിളിച്ചുകൊണ്ട് പപ്പൻ വാസന്തിയുടെ അടുത്തെത്തി. നെറ്റി പൊട്ടി ചോര ഒലിയ്ക്കുന്നു. വാസന്തിക്ക് ഒരു അനക്കവുമില്ല. ഭയാനകമായൊരു അവസ്ഥ. പപ്പന് ഒന്നും മനസ്സിലാവുന്നില്ല. കപ്പിൽ വെള്ളമെടുത്ത് വാസന്തിയുടെ മുഖത്ത് തെളിച്ചു പപ്പൻ. വാസന്തി ഞെട്ടി ഉണർന്ന് പപ്പേട്ടാ….
വാസന്തീ… എന്താ പറ്റിയത്…

പെട്ടെന്ന് ഏതോ ഒരു ദിശയിൽനിന്ന് കൊടുങ്കാറ്റുപോലെ പപ്പന്റെ മുഖത്തേക്ക് ഒരു മർദ്ധനം. പപ്പൻ നിലത്ത് തെറിച്ചു വീണു.

വാസന്തിയും അമ്മിണിക്കുട്ടിയും വാവിട്ട് കരഞ്ഞു. ഇടികൊണ്ടു വീണ പപ്പൻ അവിടെ കണ്ടത്, 22 വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ അവന്റെ സമപ്രായക്കാരായ നാല് അഞ്ച് പേർകൂടി പപ്പന്റെ വീട്ടിൽ അതിക്രമിച്ച് കയറിയിരിക്കുന്നു.
– പപ്പൻ കലി കയറിക്കൊണ്ട്, അവരുടെ അടുത്തേക്ക് ചീറിയടുത്തു. തികഞ്ഞ അഭ്യാസികളായ ആ ചെറുപ്പക്കാരുടെ മുന്നിൽ പപ്പന് പ്രതിരോധിക്കാൻ കഴിയുന്നില്ല. പപ്പൻ അവരുടെ ഇടികൊണ്ട് പിന്നെയും തെറിച്ചു വീണു.

Advertisement



വാസന്തിയും അമ്മിണിക്കുട്ടിയും പപ്പനെ കെട്ടിപിടിച്ചുകൊണ്ട്… എന്റെ പപ്പേട്ടനെ ഒന്നും ചെയ്യരുതേ… എന്ന് നിലവിളിച്ചുകൊണ്ട് അവരോട് യോജിക്കുന്നു. ഇതിനിടയിൽ പപ്പൻ അവിടന്ന് എഴുന്നേറ്റ് അവരോട് ആർത്തട്ടഹസിച്ച് ചോദിച്ചു… ആരാടാ നീ.. എന്തിനാടാ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത്.
– പപ്പൻ ചോദിച്ചതിന് മറുപടി അവരിൽനിന്നല്ല പപ്പന് കിട്ടിയത്, വീടിനു പുറത്ത് വരാന്തയിൽനിന്ന് തടിച്ചുരുണ്ട് ഒരു മനുഷ്യൻ അങ്ങോട്ടു കയറി വന്നുകൊണ്ട്…
അവരോട് ചോദിക്കണ്ട പപ്പാ…. ഞാൻ പറയാം…
ആ മനുഷ്യനെ കണ്ട് പപ്പൻ ഒരു നിമിഷം ഞെട്ടിപ്പോയി….
ഭാർഗവൻ…

ശരീരത്തിലെ ഒരു ഭാഗം തളർന്നുപോയ ഭാർഗ്ഗവന്റെ ഭാര്യ യശോദയെ വീൽചെയറിൽ ഇരുത്തികൊണ്ടാണ് ഭാർഗ്ഗവൻ അങ്ങോട്ടു കയറി വന്നത്.
ഭാർഗവനെ കണ്ടതും പപ്പന്റെ ഓർമ്മകളിലൂടെ…. ആ നശിച്ച രാത്രി ഭാർഗ്ഗവനെ അന്വേഷിച്ച് അവന്റെ വീട്ടിൽ കയറി, അവന്റെ 7 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പപ്പൻ അറിയാതെ ചവിട്ടിയതും, 12 വയസ്സുകാരനായ അവരുടെ മകന്റെ ഏറുകൊണ്ട് പപ്പൻ വീണതും ആയ സംഭവങ്ങൾ പപ്പന്റെ ഓർമ്മകളിലൂടെ മിന്നിമറഞ്ഞു.

  • അന്ന് പപ്പനെതിരെ എറിഞ്ഞ ആ പയ്യൻ ഇന്ന് പ്രതികാരദാഹിയായ വലിയ ഒരു ചെറുക്കനായി മാറിയിരിക്കുന്നു.
    ഭാർഗവൻ പപ്പന്റെ അടുത്തേക്ക് വന്നുകൊണ്ട്… ഒരു രാത്രി ഞാനില്ലാത്ത സമയത്ത് എന്റെ വീട്ടിൽ കയറി, പത്തുവർഷത്തിനുശേഷം അമ്പലങ്ങളിൽ കയറി ഇറങ്ങി, നേർച്ചകൾ ചെയ്ത് എനിക്കുണ്ടായ എന്റെ പിഞ്ചു കുഞ്ഞിനെ ഇല്ലാതാക്കിയിട്ട്, നീ ഇവിടെ സുഖമായി ജീവിക്കുന്നുണ്ടല്ലേ…

പപ്പൻ യാചനയോടെ ഭാർഗവനോട്… ഭാർഗവാ ഞാൻ… അറിയാതെ ചെയ്ത ഒരു അപരാധമാണ്, എന്നോട് പൊറുക്കണം.. ഞങ്ങളെ ഉപദ്രവിക്കരുത്….
ഭാർഗവൻ കാര്യം ജ്വലിച്ച് ആർത്തട്ടഹസിച്ചുകൊണ്ട്… അതെടാ ഞാൻ പൊറുക്കണം അല്ലെ… നീ ചെയ്ത അപരാധത്തിൽ ഞാൻ അനുഭവിച്ച വേദന…… ആ വേദന എന്തെന്ന് നീ അറിയണം….. അനുഭവിക്കണം…..

ഭാർഗവൻ വീൽചെയറിൽ ഇരിക്കുന്ന ഭാര്യ യശോദയെ ചൂണ്ടിക്കൊണ്ട്… കണ്ടില്ലേ… എന്റെ യശോദ… നീ ഞങ്ങളുടെ കുഞ്ഞിനെ ഇല്ലാതാക്കിയ അന്നുമുതൽ അവൾ മിണ്ടിയിട്ടില്ല, അവൾ അനങ്ങിയിട്ടില്ല.
ഈ സമയം വാസന്തിയും അമ്മിണിയും പേടിച്ച് വിറച്ച് പപ്പനെ കെട്ടിപിടിച്ച് ഇരിക്കുന്നു. ചിന്നുമോൾ കട്ടിലിൽ കരഞ്ഞുകൊണ്ടിരിക്കുന്നു.
ഭാർഗവൻ പിന്നെയും തുടർന്നു. പപ്പാ…. അവനവൻ ചെയ്ത കർമ്മത്തിന്റെ ഫലം, സ്വയം അനുഭവിച്ച് അറിയണം… കേട്ടോടാ നായേ….
ഭാർഗവൻ പപ്പനെ ആഞ്ഞടിച്ചു..
പിന്നെ ആ കുടുംബത്തിൽ കൂട്ട നിലവിളി ഉയർന്നു.
ഭാർഗവനും മറ്റു കൂട്ടാളികളുംകൂടി പപ്പനെ മാത്രമല്ല വാസന്തിയേയും അമ്മിണിക്കുട്ടിയേയും മാറി മാറി പ്രഹരിച്ചു.
അമ്മിണിക്കുട്ടി വാവിട്ട് കരഞ്ഞുകൊണ്ട്… അച്ഛാ… എന്നെ തല്ലണ്ടാന്ന് പറയൂ അച്ഛാ….
കൂടെ വാസന്തി. ഞങ്ങളെ ഒന്നും ചെയ്യരുതേ..
പപ്പൻ ഭാർഗവന്റെ കാലുപിടിച്ചു കരഞ്ഞപേക്ഷിച്ചു….

ഭാർഗവാ… ഞാനല്ലേടാ തെറ്റുകാരൻ.. ഒന്നും അറിയാത്ത അവരെ, എന്റെ മകളെ ഉപദ്രവിക്കരുത്… പപ്പൻ ദയനീയമായി ഭാർഗവനോട് തൊഴുത് അപേക്ഷിച്ചു.
ഭാർഗവൻ അടങ്ങുന്നില്ല, കലുഷമായ മർദ്ദനം തുടർന്നുകൊണ്ട് ഭാർഗവൻ….
സ്വന്തം മക്കളെ ഉപദ്രവിക്കുമ്പോൾ ഉണ്ടാവുന്ന വേദന…. ആ വേദന എങ്ങനെയെന്ന് നീ അറിയണം…

Advertisement



പപ്പനെയും പപ്പന്റെ കുടുംബത്തെയും ഇഞ്ചിഞ്ചായി ഭാർഗവനും കൂടെയുള്ളവരും ഭീഷണമായി മർദ്ദിക്കുന്നതിനിടയിൽ. കട്ടിലിൽ കിടന്ന് കരയുന്ന പപ്പന്റെ കുഞ്ഞ് ചിന്നുവിനെ കണ്ട്, സ്വന്തം മോളാണന്ന് കരുതി യശോദ… (ഫോക്കസ് ഓഫിൽ) എഴുന്നേറ്റ് പോകുന്നു.

ഇത് അറിയാതെ കാണുന്ന ഭാർഗവൻ ഒരു നിമിഷം സ്തംഭിച്ചുപോയി.
വർഷങ്ങളോളം അനങ്ങാതെയും മിണ്ടാതെയും ഇരുന്ന യശോദ… തന്റെ യശോദ ചിന്നുവിനെ എടുത്ത് മാനസിക വിഭ്രാന്തി ബാധിച്ചപോലെ കുഞ്ഞിനെ താലോലിക്കുന്നു.

ഇത് കണ്ട നിമിഷം ഭാർഗവനും കൂടെയുള്ളവരും പപ്പന്റെ കുഞ്ഞിനെ എടുത്ത് അവിടുന്ന് കടന്നുകളയുന്നു.
വാസന്തി തന്റെ കുഞ്ഞിനെ കൊണ്ടുപോകുന്നതുകണ്ട് വാവിട്ട് നിലവിളിച്ചു….. എന്റെ കുഞ്ഞ്…. എന്റെ ത്ത്…. പപ്പേട്ടാ……..

വാസന്തിയുടെ നിലവിളി സഹിക്കാൻ കഴിയാതെ പപ്പൻ തന്റെ ടി.വി.എസ്. വാഹനമെടുത്ത് അവർ പോകുന്ന വഴിയെ പിന്തുടരുന്നു.
ഭാർഗവൻ താമസിക്കുന്ന താൽക്കാലിക ഔട്ട് ഹൗസിൽ, ഭാർഗവനും യശോദയും മകനും കൂടെയുള്ളവരും എത്തുന്നു.

Advertisement



പപ്പൻ ഫോളോ ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഭാർഗവൻ, അവർ നിത്യോപയോഗത്തിന് കൊണ്ടുവന്ന വസ്ത്രങ്ങളും, മറ്റ് സാമഗ്രികളും പാക്ക് ചെയ്ത് എത്രയും പെട്ടെന്ന് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ…… പപ്പൻ അവരെ അതിവിദഗ്ദ്ധമായി കബളിപ്പിച്ചുകൊണ്ട് ഔട്ട്ഹൗസിന് അകത്തുകയറി യശോദയുടെ കയ്യിൽ നിന്ന് തന്റെ കുഞ്ഞിനെ തട്ടി എടുക്കുന്നു.
തൽസമയം യശോദ ഒരു ഭ്രാന്തിയേപോലെ അലറിവിളിച്ചു. യശോദയുടെ നിലവിളികേട്ട നിമിഷം ഭാർഗവനും മകനും, മറ്റ് ഗുണ്ടകളും പപ്പന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കുഞ്ഞ് വാവിട്ട് കരയുന്നു.

ഭാർഗവന്റെ മകനും ഗുണ്ടകളും പപ്പനെ ആഞ്ഞടിച്ചു, മർദ്ദനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ പപ്പൻ ഭാർഗവനുനേരെ അലറിവിളിച്ചുകൊണ്ട്…
ഭാർഗവാ.. നിന്റെ ചെറുക്കനോട് അടി നിർത്താൻ പറയ് ഭാർഗവാ……
ഭാർഗവാ… ഈ പ്രപഞ്ചലോകത്ത് ദൈവം ഒന്നേ ഉള്ളൂ ഭാർഗവാ… നിന്റെ കുഞ്ഞിന് ജന്മം നൽകിയത്

നീയാണെങ്കിലും.. അതിന് ജീവൻ കൊടുത്തത് ഈശ്വരനാ.. ഈശ്വരാ നീ രക്ഷ…
ഞാൻ ചെയ്ത കടുത്ത അപരാധത്തിന് പ്രായശ്ചിത്തം തേടി അലയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേയായി ഞാൻ. എനിക്കതിന് ദൈവം എന്നേ പൊറുത്തിരിക്കുന്നു.
– ഇനി നീ നിന്റെ കുഞ്ഞിന് അവകാശം തേടി വന്നാൽ ഞാൻ ഇനി പഴയ പപ്പനാവും ഭാർഗവാ… കൊണ്ടും കൊടുത്തും ശീലിച്ച പഴയ പപ്പൻ.

പിന്നെ അവിടെ കണ്ടത് മെനയൂർ ഗ്രാമത്തിലെ പേടി സ്വപ്നമായിരുന്ന ഗുണ്ടയായ പപ്പനെയാണ്… പപ്പൻ അവരെ തിരിച്ചടിച്ചു….
– തന്റെ കുടുംബത്തെ തകർക്കാൻ… നശിപ്പിക്കാൻ വന്ന …. തന്റെ ഭാര്യയെയും പൊന്നുപോലെ സ്നേഹിക്കുന്ന തന്റെ അമ്മിണിക്കുട്ടിയെയും ചിന്നുവിനെയും ദ്രോഹിച്ച് കാപാലികരെ…. എണ്ണി എണ്ണി കണക്കു പറഞ്ഞ് പപ്പൻ തിരിച്ചടിച്ചു.

Advertisement



പപ്പന്റെ പ്രതിരോധം അതിശക്തമായിതന്നെ തുടർന്നുകൊണ്ടിരുന്നു. അവസാനം ഭാർഗവന്റെ മകനേയും ഗുണ്ടകളേയും അടിച്ചുവീഴ്ത്തി തന്റെ കുഞ്ഞിനേയും എടുത്ത് പപ്പൻ ഔട്ട്ഹൗസിന് പുറത്തേക്ക്…
– ഇതിനിടയിൽ ഭാർഗവൻ തന്റെ ഭാര്യ യശോദ നിലത്തുവീണുകിടക്കുന്നതുകണ്ട് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷെ യശോദക്ക് അനക്കമില്ല, യശോദ മരിച്ചിരിക്കുന്നു.
– യശോദയുടെ മരണം ഭാർഗവനും മകനും പപ്പനോടുള്ള പകയുടെ ആഴം കൂട്ടി, കുഞ്ഞിനേയും എടുത്ത് പപ്പൻ പോയ വഴിയേ ഭാർഗവനും മകനും ഗുണ്ടകളും പപ്പനെ
പിടിക്കാനായി ഓടുന്നു.

കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ മാറോട് ചേർത്തുവെച്ച് പപ്പൻ നല്ല ഒഴുക്കുള്ള പുഴയുടെ തീരതെത്തുന്നു. തനിക്ക് പിന്നിൽ ഗുണ്ടകൾ ഉണ്ടെന്ന് മനസ്സിലാക്കിയ പപ്പൻ … ആ പുഴയിലേക്ക് ഇറങ്ങി… തന്റെ കുഞ്ഞിനേയും പിടിച്ച് . നല്ല ഒഴുക്കും ആഴവും ഉള്ള പുഴ നീന്തികടക്കാൻ ഒരുപാട് പാടുപ്പെട്ടു…. നീന്തി അക്കരെ എത്തിയ പപ്പൻ … തന്റെ ചിന്നുമോളേ ഒന്നു വിളിച്ചു.
മോളേ .. ചിന്നൂ.. ടാ.. ചിന്നു. അവൾ മിണ്ടിയില്ല…

അവൾ ഒരുപാട് വെള്ളം കുടിച്ചിരിക്കുന്നു…
പപ്പൻ അവളുടെ കുഞ്ഞ് വയറ്റത്ത് മെല്ലെ ഒന്ന് അമർത്തി..
അവൾ കുടിച്ച വെള്ളം…. അവളുടെ കുഞ്ഞ് കവിളുകളിലൂടെ ഒഴുകി…
എന്നിട്ടും അവൾക്ക് അനക്കമില്ല….
ആ കുരുന്നു ജീവൻ നിശ്ചലമായിരിക്കുന്നു.
പപ്പൻ ആകെ തകർന്നു… നെഞ്ചുപിളർക്കുന്ന രീതിയിൽ അവളെ പിന്നെയും പപ്പൻ വിളിച്ചു.
ആർത്തട്ടഹസിച്ച് വിളിച്ചു..

ആ വിജനമായ പുഴയുടെ തീരം മുഴുവനും പപ്പന്റെ കരച്ചിൽക്കൊണ്ട് പ്രകമ്പനംകൊണ്ടു…
കുഞ്ഞിന്റെ ശവശരീരവുമായി കരഞ്ഞുവിളിച്ചുകൊണ്ട് പപ്പൻ വീട്ടിലെത്തുന്നു….
കുഞ്ഞിനെയും പപ്പനെയും കണ്ട് വാസന്തിയും അമ്മിണിക്കുട്ടിയും പപ്പന്റെ അടുക്കലേക്ക് കരഞ്ഞുവിളിച്ചുകൊണ്ട് ഓടി എത്തി.
ആത്മസംഘർഷത്താൽ പപ്പൻ കുഞ്ഞിനെ ഇടനാഴിയിൽ കിടത്തി പൊട്ടികരഞ്ഞു…
വാസന്തിയും അമ്മിണിക്കുട്ടിയും ചലനമറ്റുകിടക്കുന്ന ചിന്നുമോളെ നോക്കി നിലവിളിച്ച് കരയുന്നു…
മെനയുർ ഗ്രാമത്തിലെ ഏവരുടെയും പേടിസ്വപ്നമായ… പപ്പൻ എന്ന ഗുണ്ട്… നിസ്സഹായനായി പൊട്ടികരയുന്നത്. ആ പരിസരമാകെ അലയൊലികൾപോലെ പ്രതിധ്വനിച്ചു.
പപ്പന്റെ വീടിന്റെ (എക്സ്റ്റീരിയർ) (വൈഡ് ആംഗിൾ ഫ്രയിം)….
പപ്പൻ… സ്വന്തം കുഞ്ഞ് മകളുടെ വേർപാടിന്റെ രോധനത്തിന്റെ ദൃശ്യം മോണിറ്ററിൽ നോക്കി… യൂസഫ് മുഹമ്മദ്ദ് . കട്ട് പറയുന്നു.
(ഷട്ടിങ്ങ് ലൊക്കേഷൻ)

Advertisement



മമ്മുക്ക… മൈനയൂർ ഗ്രാമത്തിലെ പപ്പൻ എന്ന കഥാപാത്രത്തിൽ നിന്ന് ഡിസോൾവ് ആയിക്കൊണ്ട്. മമ്മുക്കയിലേക്ക്…
– ഒരു അത്ഭുത മുഹൂർത്തം… മഹോന്നതനായ മഹാ പ്രതിഭയുടെ . മഹാ പ്രതിഭാസത്തിന്റെ … മാജിക്കൽ മൂമ്മന്റ്… ഇ ലോക സമസ്യയുടെ മുന്നിൽ.. ഞാനിതാ സമർപ്പിക്കുന്നു……..
യൂസഫ് മുഹമ്മദ്… മോണിറ്ററിനുമുമ്പിൽനിന്ന് മമ്മുക്കയെന്ന ഈ അത്ഭുത പ്രതിഭാസത്തെകണ്ട് ഓടിവന്ന് മമ്മുക്കയെ കെട്ടിപിടിക്കുന്നു…
സൂപ്പർ… മമ്മുക്ക… സൂപ്പർ. എക്സലന്റ് .. മമ്മുക്കയുടെ അഭിനയ മുഹൂർത്തം കണ്ട് ഷൂട്ടിങ്ങ് ലൊക്കേഷനിലെ ടെക്നിഷ്യൻമാർ കയ്യടിച്ചു…
വാസന്തിയും അമ്മിണിക്കുട്ടിയും അവരുടെ കഥാപാത്രത്തിൽനിന്ന് മുക്തരായിരിക്കുന്നു.

മരിച്ചുകിടന്നുകൊണ്ട് അഭിനയിച്ച, ഏഴ് മാസം മാത്രം പ്രായമുള്ള ചിന്നുമോൾ എഴുന്നേറ്റ് അവളുടെ പല്ലില്ലാത്ത മോണക്കാട്ടി ചിരിച്ചു.

ഇതിനിടയിൽ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എവിടെയോ നിന്ന് മമ്മുക്കയുടെ പ്രകടനം കണ്ട് ആസ്വദിച്ച് നിന്നിരുന്ന… ദൈവം തമ്പുരാന്റെ ഫോൺപോലും അറ്റന്റ് ചെയ്യാൻ മടിക്കുന്ന പ്രൊഡ്യൂസർ ആന്റോ ജോസഫിന്റെ മൊബൈൽ ശബ്ദിച്ചു….

പതിവില്ലാതെ. ഒരു ഉറക്കടവെന്നപോലെ. മൊബൈൽ അറ്റന്റ് ചെയ്തു….
മറുതലക്കൽ…. മലയാളസിനിമയുടെ ഇതിഹാസം… രഞ്ജിത്ത് സാർ….
ഹലോ ആന്റോ… എങ്ങനെയുണ്ട് മമ്മുക്കയുടെ പുതിയ പ്രൊജക്റ്റ്.
ആന്റോ സാർ ധരിച്ചിരുന്ന തൂവെള്ള വസ്ത്രത്തിന്റെ പ്രകാശമാർന്ന പ്രസരിപ്പോടെ…. ആന്റോ സാർ നിറഞ്ഞ് ചിരിച്ചുകൊണ്ട്…… അത്യഗ്രൻ രജിത്തേട്ടാ…. മമ്മുക്ക തകർത്തിട്ടുണ്ട്…

Advertisement



  • ആന്റോയുടെ സന്തോഷം നിറഞ്ഞ വാർത്ത കേട്ട് … മഹോന്നതിയുടെ രചനാ വൈഭവത്തിന്റെ , സിനിമാ സൃഷ്ടാവ്. രഞ്ജിത്ത് സാർ… മലയാള സിനിമാ പ്രേക്ഷകരോട്.

ഓ.കെ. നന്നായിരിക്കട്ടെ… ഈശ്വരൻ അദ്ദേഹത്തിന്. ആരോഗ്യവും, ദീർഘായുസ്സും കൊടുക്കട്ടെ.
അരി പ്രാഞ്ചിക്ക് … പത്മശ്രീ നൽകാൻ വേണ്ടിയും… അബ്ബാട്ടിയുടെ നാമത്തിന്റെ പേരിലും.. സ്നേഹത്തിന്റെ സംസ്കാര അച്ചടിപോലെ.. ഹൃദയത്തിന്റെ ഭാഷ സംസാരിക്കാൻ കാരണമായ… ആരോരുമില്ലാത്ത പയ്യന് പുണ്യാളന്റെ മാർഗോപദേശത്തിന്റെ കഥാപാത്രത്തിലൂടെ തൂലിക ചലിപ്പിച്ചു… നമ്മുടെ.
മലയാള സിനിമയുടെ പ്രിയപ്പെട്ട…
രജിത്ത്…. പ്രേക്ഷകരോടായി…

സിനിമയിൽ കഥാപാത്രങ്ങൾ ജീവിക്കുന്നത് നടീ നടന്മാരിലൂടെയാണെങ്കിൽ… ഞാനും ഈ സിനിമയിലെ നടനാണ്…. ഒരു കഥാപാത്രം. ഈ സിനിമയിലൂടെ മാത്രം ജീവിക്കുന്ന കഥാപാത്രം… കഥാകാരന്റെയോ… സംവിധായകന്റെയോ.. സങ്കൽപങ്ങളിലൂടെ മാത്രം ഉത്ഭവിക്കുന്ന, അല്ലെങ്കിൽ… ഉണ്ടാവുന്ന… ക്യാരക്റ്ററിന്… ആർട്ടിസ്റ്റ് ഒരു കാരണക്കാരൻ മാത്രമാണ്… യഥാർത്ഥത്തിൽ ഇവിടെ നടീനടന്മാർ നിസ്സഹായരാണ്….രജിത്ത് സാർ പിന്നെയും പ്രേക്ഷകരോട് തുടർന്നുകൊണ്ടിരിക്കുന്നു.

1971 ൽ മമ്മുക്കയുടെ 22 റാം വയസ്സിൽ… കെ. എസ്. സേതുമാധവൻ സാർ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ മുഖം കാണിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ച് മമ്മുക്ക, നമ്മുടെ
പ്രിയപ്പെട്ട മമ്മുക്ക… അവിടന്ന് ഇങ്ങോട്ട് നടത്തിയത് ഒരു അഭിനയ പ്രവാഹം തന്നെയാണ്… അഭിനയ താണ്ഡവം….

എന്തായാലും. ഈ അത്ഭുത പ്രതിഭയ്ക്ക്… ഈ നടന കലയുടെ ധാതാവിന്… വേറൊരു പേര് വിശേഷിപ്പിക്കാനില്ല….
താര രാജാവ്…
താര രാജാക്കന്മാരുടെ രാജാവ്..
താര രാജാവ്.. രഞ്ജിത്ത് സാറിന്റെ ഡയലോഗിന്റെ ഓവർലാപ്പിൽ …
മമ്മുക്കയുടെ വ്യൂപോയിന്റ്.

മമ്മുക്ക തന്റെ പ്രിയപ്പെട്ട വാഹനത്തിൽ… ഷൂട്ടിങ്ങ് ലൊക്കോഷൻ…
പതിവിലും അതിമനോഹരമായ കോസ്റ്റം അണിഞ്ഞുകൊണ്ട്… കേരള പൗരുഷത്തിന്റെ പ്രതീകമായി… വന്നിറങ്ങുന്നു… അവിടെ കൂടി നിന്ന കോളേജ് സുന്ദരികൾ താരരാജാവിനെ വലയം ചെയ്യുന്നു…
പെൺകുട്ടികളിൽ കുസൃതികൂടിയ ഒരു പെൺകുട്ടി. പലരും മമ്മുക്കയോടു ചോദിക്കുന്ന ചോദ്യവുമായി…
എന്താ .. മമ്മുക്കയുടെ ഈ സൗന്ദര്യത്തിന്റെ രഹസ്യം.
മമ്മുക്ക ചിരിക്കുന്നു.

Advertisement



ഈ കേരള ജനതയോടെന്ന പോലെ…. സരസമായി. ചിരിച്ചുകൊണ്ടു .. അഹ്സില്ല. ദൈവത്തിന് തി ബിസ്മില്ലാഹി റഹ്മാനി റഹീം.
എന്റെയും നിങ്ങളുടെയും ഉടയ തമ്പുരാൻ
ഓം നമഃ ശിവായ ചിത്രം ഇവിടെ തീരുന്നു…

യൂസഫ് മുഹമ്മദ് ഒരു അച്ചടിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ഒരു ഓർമ്മക്കുറിപ്പ്.

എന്റെ കുട്ടിക്കാലം മുതൽ വെള്ളിത്തിരയിൽമാത്രം കണ്ട് ശീലിച്ച ആ മുഖം. എന്റെ മാതാപിതാക്കളെപോലെ… ഗുരുക്കന്മാരെപോലെ… സ്നേഹിക്കുന്നു… ഒരുപാട് ആരാധിക്കുന്നു… എന്റെ
പ്രിയപ്പെട്ട മമ്മുക്കയ്ക്ക് ഒരായിരം നന്ദി…
ശുഭം
താര രാജാവ്

O

 2,213 total views,  4 views today

Advertisement



Advertisement
Entertainment8 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy9 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment9 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment9 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment10 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured10 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized13 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment13 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment14 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment16 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment17 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement