that Friday !!!
‘ഡാ.. എന്തായാലും ഈ ആഴ്ച ഇങ്ങനെ പോട്ടെ, നമുക്ക് തകര്‍ക്കാം ! ഫൈസി ആയിരുന്നു അത് പറഞ്ഞത്. എല്ലാവരും അത് ആത്മാര്‍ഥമായി അംഗീകരിച്ചു. പിന്നെ കോപ്പാ !!! നാന് മനസ്സില്‍ പറഞ്ഞു.ഇതു പോലെ എത്ര ആഴ്ചകള്‍ പോയിരിക്കുന്നു !!! എല്ലാ വെള്ളിയാഴ്ചയും ഇതു തെന്നെ അല്ലെ മോനെ നമ്മള് തീരുമാനിക്കുന്നത്”..”””’.
67 total views

‘ഡാ.. എന്തായാലും ഈ ആഴ്ച ഇങ്ങനെ പോട്ടെ, നമുക്ക് തകര്‍ക്കാം ! ഫൈസി ആയിരുന്നു അത് പറഞ്ഞത്. എല്ലാവരും അത് ആത്മാര്‍ഥമായി അംഗീകരിച്ചു. പിന്നെ കോപ്പാ !!! നാന് മനസ്സില്‍ പറഞ്ഞു.ഇതു പോലെ എത്ര ആഴ്ചകള്‍ പോയിരിക്കുന്നു !!! എല്ലാ വെള്ളിയാഴ്ചയും ഇതു തെന്നെ അല്ലെ മോനെ നമ്മള് തീരുമാനിക്കുന്നത്”..”””’.
അന്ന് ഞങ്ങള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. ((ജീവിതത്തില്‍ കഷ്ടപ്പാട് എന്ന് അന്ന് തോന്നിയതും എന്നാല്‍ ജീവിതത്തിലെ നല്ല ദിവസങ്ങള്‍ എന്ന് ഇന്ന് തോന്നുന്നതുമായ ടൈം; ആ സ്കൂള്‍ ഡേയ്സ്. ആ …..അതൊക്കെ ഒരു ടൈം മോനെ !!!!
കുള്ളന്‍ ഫൈസി ആയിരുന്നു 8 ആം ക്ലാസ്സ് മുതല്‍ +2 വരെ എന്റെ ബെസ്റ്റ് ഗടടി…. ആ ഡാഷിനെ നാന് നന്നായി സഹിച്ചിട്ടുണ്ട്. ശരിക്കും ഒരു അവിഹിത ബന്ധം. (കടപ്പാട് :’മായവി’ലെ മമ്മുക്ക ) എല്ലാ ആഴ്ചേം ഞങ്ങള്‍ ഒരു സെല്‍ഫ് അസ്സെസ്സ്മെന്റ്റ് നടത്താറുണ്ട്, അടുത്ത ആഴ്ച മുതല്‍ ഒഴപ്പൊക്കെ മാറ്റി മെയിന്‍ ആകണം എന്ന്….എവടെ നടക്കാന്‍ …. വെള്ളിയാഴചകള് ഇനിയും വരുവല്ലോ !!!
അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം ജുമാക്ക് പള്ളിയില്‍ പോകാന്‍ വേണ്ടി ഞങ്ങളുടെ കോറം ഒരോ സൈക്കിള്‍ എടുത്ത് വിടാന്‍ നില്‍ക്കുവയിരുന്നു അപ്പോള്‍ ഉണ്ട് ‘കത്തി അഫ്സലും പണക്കാരന് ഫൈസലും’ കെട്ടി എടുത്തു. (അവന്മാരുടെ സ്വഭാവം വച്ചാണ് പേര്) അപ്പോള്‍ ആണ് കോറം തെകഞ്ഞത്. ഞങ്ങള്‍ പടിഞ്ഞാറെ പള്ളിയിലേക്ക് വിട്ടു, അപ്പോള്‍ കുള്ളന്‍ ഫൈസി പറഞ്ഞു, ‘ ഡാ നമുക്ക് ബീച്ച് വഴി വിടാം, ആരും എതിര് പറഞ്ഞില്ല, ഞാനും ഓര്‍ത്തു, പള്ളിയില്‍ നേരത്തെ പോയിട്ട് എന്നാ എടുക്കാനാ. നേരേ ബീച്ച് പിടിച്ചു, അവ്ടെ ചെന്നപ്പോള്‍ എല്ലാത്തിനും കുളിക്കണം, ഞാന്‍ മാത്രം ഇറങ്ങില്ല ( മാസത്തില്‍ 2 പ്രാവശ്യം കുളിച്ചാല്‍ പനീ അടിക്കുമല്ലോ !!) എല്ലാരും ആര്മാദിച്ചു, കൂട്ടത്തില്‍ 2/3 പേര് എവ്ടെയോ കറങ്ങാന്‍ പോയി. അങ്ങനെ പള്ളിടെ ടൈം ഒകെ കഴ്ഞ്ഞു,ക്ലാസ്സ് തുടങ്ങാന്‍ ടൈം ആയി. ആകെ കൂടെ ധൃതി ആയി. കിട്ടിയ പോലെ സൈക്കിള്‍ എടുത്തു എല്ലാരും വിട്ടു, ക്ലാസ്സില്‍ കയറി,ഹോ സമാധാനം ആയി ആരും ഒന്നും അറിഞ്ഞിട്ടില്ല !!…അടുത്ത പീരീഡ് ആയി, കുറച്ചു കഴിഞ്ഞപ്പോള്‍ നമുടെ സഫര്‍ ഇക്ക വന്നിട്ട് ഒരു പേപ്പര്‍ ടീച്ചര്‍ ന്റെ കയ്യില്‍ കൊടുത്തു.
ടീച്ചര്‍ പറഞ്ഞു പേരു വായിക്കുന്നവരെ ഹെഡ് മാസ്റ്റര്‍ വിളികുന്നു. മനസിലെവിടെയോ ലെഡു പൊട്ടിയോ എന്നുരു സംശയം. എന്നാലും ബലം പിടിച്ചിരുന്നു . ഞാന്‍ കുള്ളന്‍ ഫൈസിയെ ഒന്ന് നോക്കി. അവന് വളരെ കാസുആല് ആയിട്ട് എന്നെ നോക്കി . ടീച്ചര്‍ പേര് വായിക്കാന്‍ തുടങ്ങി, എനിക്ക് കണ്ണില്‍ ഇരുട്ട് കയറുന്നതായി തോന്നി.എല്ലാരുടെം പേരു വിളിച്ചു !!!! അപ്പോളാണ് ഒരു കാര്യം ഞങ്ങള്‍ ഓര്‍ത്തത്, ‘പണക്കാരന് ഫൈസലും കത്തി അഫ്സലും കാണ്മാനില്ല’ !!! പിന്നേം പൊട്ടി ലഡു ….ഞാന്‍ കുള്ളന്‍ ഫൈസിയോട് പറഞ്ഞു അളിയാ , പണി പാളി !! വെള്ളാനകളുടെ നാടിലെ സാക്ഷാല്‍ പപ്പുനെ പോലെ അവന് പറഞ്ഞു, ഇതൊക്കെ എന്ത് , നീ ധൈര്യമായിട്ട് ഇരിക്കെഡാ, ഇപ്പ ശരിയാക്കാം !!! ഞങ്ങള്‍ പ്രിന്‍സി ടെ റൂം ലക്ഷ്യമാക്കി നടന്നു, അവന്മാര്ക്ക് ഒക്കെ എന്തോ ഒരു സന്തോഷം !!!! അവടെ ചെന്നപ്പോള്‍ തന്നെ പിന്നേം പൊട്ടി ലഡു മോനെ……ഒന്നും രണ്ടും അല്ലാ …കൊറേ എണ്ണം …ദാ നില്കുന്നു അവന്മാര് രണ്ടും,!!! വെടികൊണ്ട പന്നിയെ പോലെ, അപ്പോള്‍ ഞാന്‍ പിതാമഹനിലെ വിക്രത്തെ പോലെ അവന്മാരോട് ചിരിച്ചു ….. അവന്മാര് കാര്യം പറഞ്ഞു തുടങ്ങി…ഞങ്ങള്‍ എല്ലാം ബീച്ചില്‍ നിന്ന ടൈം ഇവന്മാര് അടുത്തുള്ള പാര്‍ക്കില്‍ പോയി, അത് പോരാഞ്ഞിട്ട്,കരിക്കിട്ടു കുടി, തേങ്ങ മോഷണം ….ഇത്യാദി കലാപരിപാടികള്‍ നടത്തി. അവിടുത്തെ സെകുരിറ്റിയും അയാളുടെ വലിയ പട്ടിയും കൂടി ഇവന്മാരെ പൊക്കി… ആ ടൈം ഞങ്ങള്‍ സ്കൂള്‍ പിടിച്ചിരുന്നു. എന്തായാലും അവന്മാര്്രക്ക് 2 എണ്ണം കിട്ടട്ടെ എന്ന് ഓര്‍ത്തപ്പോള്‍ എനിക്കു പിന്നേം പൊട്ടി ലടു !!! പ്രതീക്ഷിച്ചത് പോലെ പ്രിന്‍സി അവന്മാരെ പെടക്കാന് തുടങ്ങി @@@@@…ആആഹാ…എന്തൊരു ആശ്വാസം …അത് കഴിഞ്ഞു അയാള്‍ ഒരു വൃത്തികെട്ട പരിപാടി ചെയ്തു.അതെ അത് തന്നെ !!!! കിട്ടി .എല്ലാത്തിനും കിട്ടി ….സമാസമം ….ലടു പൊട്ടിയത് എണ്ണാന്‍ പറ്റിയില്ല മോനെ….. !!!!
കുള്ളന്‍ ഫൈസിടെ ഊഴം ആയി, അവന് സ്കില്‍ ഇറക്കാന്‍ നോക്കി …..’സാര്‍, എന്നെ അടിക്കരുത് …എന്റെ തുട പൊട്ടി ഇരിക്കുവാ എന്ന്….ആഹാ..നീ ഇതും വച്ചോണ്ടാണോ കുളിക്കാന്‍ പോയത്’ എന്ന് ചോദിച്ച് ഒരെണ്ണം കൂടതല്‍ കൊടുത്തു അവന് !!! എനിക്കും ഹാപ്പി….!!
പ്രിന്സിടെ റൂം വിട്ടപ്പോള്‍ ഫൈസിക്ക് നവരസം ഒക്കെ വന്നപോലെ തോന്നി ….ഉദയനാനു താരത്തിലെ ജഗതിയെ പോലെ..!!!!
അപ്പോള്‍ ആണ് എനിക്ക് അതോര്‍മ്മ വന്നതു…….
‘ഡാ എന്തായാലും ഈ ആഴ്ച ഇങ്ങനെ പോട്ടെ, നമുക്ക് തകര്‍ക്കാം !!!
68 total views, 1 views today
