റോഷാക്ക് കണ്ട് കഴിയുമ്പോൾ ആദ്യം ഓർമ വന്ന ചിത്രം താഴ്‌വാരം ആണ്.

Sanid Asif Ali

ഒരു പ്രദേശത്തേക്ക് പ്രതികാരം തേടി വരുന്ന ഒരു അജ്ഞാതൻ എന്ന കഥ യെ ഒരു ക്‌ളാസിക് വെസ്റ്റേൺ ആയി അവതരിപ്പിച്ച ചിത്രം ആണ് താഴ്‌വാരം.ഇങ്ങനെ ഒരു യൂണിവേഴ്സൽ ത്രെഡിനെ ഒരു ചെറിയ ട്വിസ്റ്റോടു കൂടി, ഏകദേശം ഒരു വെസ്റ്റേൺ ശൈലിയിൽ അവതരിപ്പിക്കുന്നത് കൊണ്ട് റോർഷാക്കും വളരെ താത്പര്യത്തോടെ തന്നെ കാണാൻ സാധിച്ചു. കുറച്ചു മാത്രം കഥാപാത്രങ്ങളെ മുന്നിൽ നിർത്തി ഉള്ള അവതരണവും , കഥ പൂർണമായും പ്രേക്ഷകർക്ക് മനസ്സിലായ ശേഷവും നായകന്റെ മനസ്സിന്റെ പ്രശ്നത്തെ മുൻനിർത്തി സംവിധായകന്റെ പുതുമയുള്ള കഥ പറച്ചിലും ചിത്രത്തെ എൻഗേജിങ് ആക്കുന്നുണ്ട്. വൈറ്റ് റൂം ടോർച്ചർ സീക്വൻസുകൾക്ക് കഥയിൽ ഒരു പാട് സ്ഥാനം ഉള്ളതായോ അല്ലെങ്കിൽ അത് വേണ്ട പോലെ ഡെവലപ്ഡ് ആയതായോ തോന്നിയില്ല.

താഴ്‌വാരത്തിന്റെ ഒപ്പം ഒരു കമ്പാനിയൻ പീസ് പോലെ വയ്ക്കാവുന്ന ചിത്രം ആയിട്ട് തോന്നി, താഴ്‌വാരം കുറെ കൂടി ഫോക്കസ് ഉള്ള ചിത്രം ആണെങ്കിലും.മമ്മൂട്ടി, ജഗദീഷ്, ശറഫുദ്ധീൻ, ബിന്ദു പണിക്കർ, കോട്ടയം നസീർ ഒക്കെ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. എക്സൻട്രിസിറ്റിയും വട്ടും ഒരു പാട് പുറത്തോട്ട് കാണിക്കുന്ന സീനുകൾ അധികം ഇല്ലാതെ തന്നെ ഇയാൾക്കെന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന തോന്നൽ നമുക്ക് ആദ്യഫ്രെയിം തൊട്ടേ മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള സൂക്ഷ്മമായ പ്രകടനം ആണ് മമ്മൂട്ടിയുടേത്. ഓരോ ചിരി നോട്ടം, ഡയലോഗ് ഒക്കെ ഒരു സാധാരണ മനുഷ്യൻ പറയുന്ന പോലെ അല്ല.പൂർണമായും ഒരു സംവിധായകന്റെ ചിത്രം.

Leave a Reply
You May Also Like

രാജാവിന്റെ മകനിൽ നിന്നും ഉടലെടുത്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുടെ കോംബോ

രാജാവിന്റെ മകനിൽ നിന്നും ഉടലെടുത്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുടെ കോംബോ Babeesh Kaladi രാജാവിന്റെ മകൻ…

മേനി അഴകിൽ ആരാധകരെ വിസ്മയിപ്പിച്ച് ആൻഡ്രിയ

നിരവധി ആരാധകരുള്ള താരമാണ് ആന്‍ഡ്രിയ ജര്‍മിയ. 2005ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു.…

ജയസൂര്യക്ക് ഇത് ഒരു ചാലഞ്ചിങ്‌ റോൾ ഒന്നും ആയിരുന്നില്ല, നാദിർഷ ഒരു ഡിപ്പൻഡബിൾ ഡയറക്ടർ ആണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു

മൂവി – ഈശോ സംവിധാനം – നാദിർഷ ശരത് മേനോൻ ധാരാളം ത്രില്ലർ സിനിമകൾ അടുത്തിടെ…

മറക്കില്ല ഞാൻ … ‘കള്ളനും ഭഗവതിയും’ വീഡിയോ ഗാനം

“കള്ളനും ഭഗവതിയും “വീഡിയോ ഗാനം. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന…